കോഴിക്കോട്∙ ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും അശ്ലീല ആംഗ്യം കാണിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഹജ്നാസ് സ്വർണക്കടത്ത് കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും വനിതാ സുഹൃത്തും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിനു സമീപം വച്ചാണ് ഇവർ തടഞ്ഞത്. തുടർന്ന് മോശം പദപ്രയോഗങ്ങളിലൂടെയും അശ്ലീല ആംഗ്യങ്ങളിലൂടെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ.ഇ. ബൈജുവിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ഡോക്ടറുടെ കാർ തടഞ്ഞ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
Read MoreDay: July 24, 2023
പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി: ജയ്ക്കിനു തന്നെ സാധ്യത; നിലവിലെ സാഹചര്യവും നേതാക്കളുടെ കണക്കുകൂട്ടലും ഇങ്ങനെ…
എം.സുരേഷ്ബാബുതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക്.സി.തോമസിന് തന്നെ സാധ്യതയേറുന്നു. ജെയ്ക്കിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ട ിയ്ക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഉമ്മൻചാണ്ട ിയുടെ ഭൂരിപക്ഷം മുൻപത്തെക്കാളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറവായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. രണ്ട ് പഞ്ചായത്തുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവായിരുന്നു. ഇതെല്ലാമാണ് ജെയ്ക്കിനെ പരിഗണിക്കണമെന്ന നിർദേശം ഉയരാൻ കാരണം.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാകും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംജാതമായ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉടൻ തന്നെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി കൂടും. ഉമ്മൻചാണ്ടിയോടുള്ള സ്നേഹവും ആത്മബന്ധവും മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. ഇന്ന് വൈകുന്നേരം നടക്കുന്ന…
Read Moreപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനു നേരേ ആസിഡ് ആക്രമണം; പ്രതിയായ സിപിഐ നേതാവ് തമിഴ്നാട്ടിലേക്ക് കടന്നെന്ന് സൂചന; ആസൂത്രണ ആക്രമണമെന്ന് പോലീസ്
കാട്ടാക്കട : മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ആസിഡ് ഒഴിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ആസിഡ് ആക്രമണത്തിന് ഇരയായ സുധീർഖാന്റെ സുഹൃത്തായ സിപിഐ നേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്. മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾക്ക് തമിഴ്നാട്ടിൽ ചിലരുമായി ബന്ധമുണ്ട്. ഇവർ വഴി അവിടെ ഒളിവിൽ താമസിക്കുന്നുവോ എന്നതും അന്വേഷിക്കുന്നുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. സുധീർഖാനെ ആക്രമിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ സുധീർഖാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺ ഐ സി യു വിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ…
Read More40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണ മൂന്നു വയസുകാരന് അദ്ഭുത രക്ഷപ്പെടല്‍ ! രക്ഷാപ്രവര്‍ത്തനം നീണ്ടത് എട്ടു മണിക്കൂര്‍
40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ എട്ടു മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനു ശേഷം പുറത്തെടുത്തു. ബിഹാര്‍ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. കുല് ഗ്രാമത്തിലെ ധുമ്മന്‍ മാഞ്ചിയുടെ മകന് ശിവം കുമാറാണ് അപകടത്തില്‍പ്പെട്ടത്. വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൈപ്പിലൂടെ ഓക്സിജനും എത്തിച്ചു നല്‍കുകയും ചെയ്തു. സിസിടിവിയിലൂടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഴല്‍കിണറ്റിലെ ചളിയില്‍ എട്ട് മണിക്കൂറോളമാണ് ശിവം കുടുങ്ങിക്കിടന്നത് എന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.
Read Moreസംസ്ഥാനത്ത് വ്യാപക മഴ: ഒമ്പത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും കലക്ടർ മുന്നറിയിപ്പു നൽകി. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ…
Read Moreമാരക ലഹരിമരുന്നുമായി കോളജുകൾ കേന്ദ്രീകരിച്ച് കച്ചവടം; പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികൾ പിടിയിൽ
കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മുക്കം, കൂടരഞ്ഞി, കുന്ദമംഗലം, എൻഐടി ഭാഗങ്ങളിൽ വൻതോതിൽ എംഡിഎംഎ കച്ചവടം ചെയ്തുവരുന്ന കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീൻ (32), പെരുമണ്ണ സ്വദേശി അബ്ദുൽ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്. കമറുദ്ദീനെ ഡാൻസാഫും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ലഹരി മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് മാനി എന്നു വിളിപ്പേരുള്ള കമറുദ്ദീന്. മുക്കം–കൂടരഞ്ഞി–കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തൊഴിൽ മറയാക്കി മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നവരെപ്പറ്റിയുള്ള സൂചനകൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനു ലഭിച്ചു. അധികം വൈകാതെ ഇവരെയും പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കമറുദ്ദീൻ എംഡിഎംഎ, ഹഷീഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ പ്രധാനമായും വിൽപ്പന നടത്തുന്നത് എൻഐടി,…
Read Moreപ്രണയത്തിലായ അതേ ദിവസം തന്നെ താന്‍ അച്ഛനായി എന്ന് ദിലീപന് ! ഇത്രത്തോളം ആരും സ്നേഹിച്ചിട്ടില്ലെന്ന് അതുല്യ; പോസ്റ്റ് വൈറല്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലും റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്. ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. തമിഴ്നാട് സ്വദേശിയും നടനും സംവിധായകനുമായ ദിലീപന് ആണ് അതുല്യയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ദിലീപനൊപ്പം വീട് വിട്ട് ഇറങ്ങിവരികയായിരുന്നു അതുല്യ. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതുല്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ദിലീപനെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും തന്റെ ജീവിതത്തില്‍ ഒരു കാര്യത്തിനോടും തനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ലെന്നും അതുല്യ പറയുന്നു. നിങ്ങളെ പോലെ ആരും തന്നെ സ്നേഹിച്ചിട്ടില്ലെന്നും നിങ്ങളാണ് അച്ഛനും അമ്മയും ഭര്‍ത്താവും കുട്ടിയുമെല്ലാമെന്നും ദിലീപനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അതുല്യ കുറിച്ചു. നേരത്തെ അതുല്യയെ കുറിച്ച് ദിലീപന് പങ്കുവെച്ച പോസ്റ്റും…
Read Moreകത്രികയ്ക്ക് ഉടമയായി..! ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ; പോലീസ് റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017-ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു.മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയവേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ…
Read Moreഎന്റെ ലീക്ക്ഡ് വീഡിയോസ് പുറത്തു വന്നെന്നു പറഞ്ഞ് തുരുതുരാ ഫോണ്‍കോളുകള്‍ ! ഇതൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് മാളവികാ മേനോന്
ബാലതാരമായി അഭിനയരംഗത്തെത്തി പിന്നീട് നായികയായി യുവാക്കളുടെ ഹൃദയം കവര്‍ന്ന നടിയാണ് മാളവികാ മേനോന്. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന് നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ സജീവമാണ്. 2012ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം ഹീറോ,നിദ്ര എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നടി വേഷമിട്ടു. ഇവാന് വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയ തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മാളവിക. ഒരു ദിവസം തന്റെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വന്നുകൊണ്ടിരുന്നുവെന്നും തന്റെ ലീക്ക്ഡ് വീഡിയോസ്…
Read Moreറാന്നിയിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ; അച്ഛനും സുഹൃത്തും കസ്റ്റഡിയിൽ; സഹോദരനായി തെരച്ചിൽ
പത്തനംതിട്ട: റാന്നി മോതിരവയലിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വേങ്ങത്തടത്തിൽ ജോബിനാണ് (26) മരിച്ചത്. സംഭവവത്തിൽ ജോബിന്റെ അച്ഛനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരൻ ജോജോയ്ക്കു വേണ്ടി അന്വേഷണം തുടങ്ങി. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്നു കൊലനടന്നുവെന്നുമാണു പ്രാഥമിക നിഗമനം. പിതാവിനും സഹോദരനും സുഹൃത്തിനുമൊപ്പം ഞായറാഴ്ച രാത്രി യുവാവു മദ്യപിച്ചിരുന്നു. ജോബിന്റെ ശരീരം നിറയെ മർദ്ദനമേറ്റ പാടുകളുണ്ട്. തറയിൽ മലർന്നുകിടക്കുന്നനിലയിലായിരുന്നു മൃതദേഹം. തലയിൽനിന്നു രക്തംവാർന്നൊലിച്ചു തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. ബന്ധുവീട്ടിലിലായിരുന്ന ഇയാളുടെ അമ്മ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read More