കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ട കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന് ജോര്‍ജ് (35) വലയിലായതായി സൂചന. ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്. ഇയാൾ ഒളിച്ചുതാമസിക്കുന്ന സ്ഥലം പോലീസ് നിരീക്ഷണത്തിലായെന്നാണ് സൂചന. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലനകേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണു പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ ടുട്ടു എന്നു വിളിക്കുന്ന റെണാള്‍ഡോ (22)…
Read MoreDay: September 26, 2023
ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് മാണി-ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പും കോട്ടയം സീറ്റും മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അണിയറനീക്കങ്ങൾ ആരംഭിച്ചു. പഠനക്യാമ്പ്, മണ്ഡലം കണ്‍വന്‍ഷനുകള്‍, കര്‍ഷക കണ്വന്ഷന്, പദയാത്ര തുടങ്ങിയ പരിപാടികള്‍ക്കാണു തീരുമാനം. 27നു മുന്‍മന്ത്രി സി.എഫ്. തോമസിന്റെ ചരമവാര്‍ഷികത്തില്‍ ചങ്ങനാശേരിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന, ഒക്ടോബര്‍ ഏഴിന് സി.എഫ് അനുസ്മരണം, ഒന്പതിനു കോട്ടയത്ത് പാര്‍ട്ടി ജന്മദിനസമ്മേളനം തുടങ്ങിയ ചടങ്ങുകളുണ്ടാകും. ഡിസംബറോടെ അംഗത്വ കാമ്പയിന്, ബൂത്ത് കണ്‍വന്‍ഷനുകള്‍ എന്നിവ പൂര്ത്താക്കും. നിലവില്‍ യുഡിഎഫില്‍ ജോസഫ് വിഭാഗത്തിനു ലഭിക്കാവുന്ന സീറ്റ് കോട്ടയമാണെന്ന സാധ്യതയിലാണു മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍. യുഡിഎഫില്‍ സിറ്റിംഗ് എംപിമാരെല്ലാം വീണ്ടും മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാതെ നടത്താനാണ് ആലോചനകള്‍. പി.ജെ. ജോസഫോ മോന്‍സ് ജോസഫോ ലോക്സഭാ സ്ഥാനാര്‍ഥിയാകണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇവര്‍ ഒഴിവായാല്‍ പി.ജെ. ജോസഫിന്റെ മകന് അബു ജോണ്‍ ജോസഫ്, മുന്‍…
Read Moreലാലേട്ടൻ റെസ്ലലറായതുകൊണ്ടു തന്നെ ഫ്ലക്സിബിലിറ്റി കൂടുതലാണ്; ബാബു ആന്റണി
ലാലേട്ടൻ ബേസിക്കിലി റെസ്ലലറാണ്. അതുകൊണ്ടുതന്നെ അതിന്റേതായ ഫ്ലക്സിബിലിറ്റിയും കാര്യങ്ങളും എപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടാകും. പുള്ളി റെസ്ലിംഗിൽ സ്റ്റേറ്റ് ചാമ്പ്യനോ മറ്റോ ആയിരുന്നുവെന്നാണ് അറിവ്. അതുമാത്രമല്ല പുള്ളിക്ക് ആക്ഷൻ ഇഷ്ടവുമാണ്. അത് ചെയ്യാൻ പ്രത്യേക താൽപര്യവുമുണ്ട്. മൂന്നാം മുറയുടെ സമയത്ത് ഞാനും ലാലും ഒരുമിച്ച് എന്നും ടെറസിൽ വർക്കൗട്ട് ചെയ്യുമായിരുന്നു. രണ്ടും മൂന്നും മണിക്കൂറാണ് ആ സമയത്ത് വർക്കൗട്ട് ചെയ്തിരുന്നത്. എന്ന് ബാബു ആന്റണി പറഞ്ഞു.
Read Moreമണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; സംഘർഷം കനക്കുന്നു
മണിപ്പൂരിൽ രണ്ട് വിദ്യാർഥികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച വിദ്യാർഥികളെസുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 17 വയസ്സുള്ള ഒരു പെൺകുട്ടിയും 20 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയിലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവർ ആയുധധാരികൾക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ തല അറത്തുമാറ്റിയ നിലയിലാണ്. മണിപ്പൂർ സർക്കാർ ജനങ്ങളോട് സംയമനം പാലിക്കണമെന്നും ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളെ…
Read Moreശസ്ത്രക്രിയയ്ക്ക് 20,000 രൂപ; കോട്ടയം മെഡിക്കൽ കോളജിൽ കൈക്കൂലി ചോദിച്ച ഡോക്ടറുടെ ചീഫ് സ്ഥാനം തെറിച്ചു
ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്. ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ…
Read Moreഅത്രത്തോളം ഞാൻ സമയിൽ ഡിപ്പെൻഡന്റാണ്;വെളിപ്പെടുത്തലുമായി ആസിഫ് അലി
ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്നെറ്റെന്ന് പറയുന്നത് ഭാര്യ സമയാണ്. അത്രയും ബ്ലെസ്ഡാണ് ഞാൻ അക്കാര്യത്തിൽ. എനിക്ക് ഒരു ഷോൾഡറാണ് സമ. ഒരു പ്രത്യേക കെയറാണ് അവൾ എനിക്ക്. സമയുടെ കോളജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. അതിനുശേഷം ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്. എന്റെ സുഹൃത്തെന്നോ സമയുടെ സുഹൃത്തെന്നോ ഇല്ല. ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഒറ്റയ്ക്ക് പുറത്ത് പോയാൽ എന്ത് ചെയ്യുമെന്ന് സമ എന്നോട് ചോദിക്കും. അത്രയും ഞാൻ അവളിൽ ഡിപ്പെൻഡന്റാണ്. മനസു തുറന്ന് ആസിഫ് അലി.
Read Moreസംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സെപ്റ്റംബർ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴ ആയതിനാൽ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
Read Moreഷാബാ ഷെരീഫ് കൊലക്കേസ്; ഷൈബിന് അഷ്റഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒന്നാം പ്രതി ഷൈബിന് അഷ്റഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്കിയാല് അത് കേസിലെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കെതിരേയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പ്രോസിക്യൂഷന് അറിയിച്ചത്. 2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് പാരമ്പര്യ വൈദ്യന് മൈസൂരു സ്വദേശി ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന് അഷറഫിന്റെ നിര്‍ദേശപ്രകാരം ഷാബാ ഷെരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു കൂട്ടാളികള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്ന് ചാലിയാറിലേക്ക് എറിഞ്ഞു. പിന്നീട് പ്രതികള്‍ക്കിടയിലുണ്ടായ സംഘര്‍ഷ, മോഷണകേസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ഷൈബിന് അഷറഫ് കൊലക്കേസില്‍ പ്രതിയായതും. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേകാല്‍ വര്‍ഷത്തോളം തടവിലിട്ട് പീഡിപ്പിച്ചു. 2020…
Read Moreകാമുകിയെ തേടിയെത്തിയ യുവാവ് വന്നുപെട്ടത് ഭർത്താവിന്റെ മുന്നിൽ; നടുറോഡിൽ അരങ്ങേറിയത് കൂട്ടത്തല്ല്; സ്റ്റേഷനിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്…
ചെറായി: രണ്ട് മക്കളുടെ അമ്മയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം മൂത്ത് യുവതിയെ അന്വേഷിച്ചു വരുകയും ചെയ്ത തിരുവനന്തപുരത്തു കാരനായ കാമുകനെ യുവതിയുടെ ഭർത്താവ് നടുറോഡിലിട്ട് കൈകാര്യം ചെയ്തു. പ്രണയ പരവശനായ കാമുകൻ കാമുകിയെ തേടി ചെറായിലെത്തിയപ്പോഴാണ് മർദനമേറ്റത്. സംഭവം നാട്ടുകാർ മുനമ്പം പോലീസിനെ അറിയിക്കുകയും പോലീസെത്തി കാമുകനെയും യുവതിയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ചെറായി ഡിസ്പൻസറി ഭാഗത്തായിരുന്നു സംഭവം അരങ്ങേറിയത്. ഭർത്താവിനു മേൽ പരസ്ത്രീ ബന്ധം ആരോപിച്ച യുവതി നേരത്തെ തന്നെ കാമുകനുമായി പോയതായിരുന്നു. ഇടക്ക് യുവതി തിരിച്ചെത്തി സ്വന്തം വീട്ടിൽ താമസിച്ചുവരുകയാണ്. ഇതിനിടെ കാമുകിക്ക് വായ്പയായി നൽകിയ 10,000 രൂപ തിരികെ വാങ്ങാനാണ് കാമുകൻ തിരുവനന്തപുരത്ത് നിന്ന് ചെറായിലെത്തിയത്. ഇന്നലെ പണം തരാമെന്ന് കാമുകി വിളിച്ചു പറഞ്ഞതനുസരിച്ചാണ് താൻ ചെറായിയിൽ എത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞത്രേ. ഈ സമയത്താണ് മർദനമേറ്റത്.…
Read Moreഫ്ലോപ്പിൽ തുടങ്ങിയതാരം, മിന്നിച്ച് മിർണ മേനോൻ
ഫ്ലോപ്പിൽ തുടങ്ങുകയും പിന്നീട് വമ്പൻ ഹിറ്റിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ അനവധി താരങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ നിരയിൽ അവസാനം വരുന്നത് നടി മിർണ മേനോൻ ആണ്. ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മലയാളിയായ താരം ഇന്ന് ജയിലറിലൂടെ ആരാധകരുടെ പ്രിയങ്കരിയായി കഴിഞ്ഞിരിക്കുകയാണ്. 650 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ രജനീകാന്തിന്റെ മരുമകളുടെ വേഷമാണ് മിർണ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടെന്നാണ് ഹിറ്റാവുന്നത്. അത്തരത്തിൽ നടിയുടെ പുത്തൻ ചിത്രങ്ങളും തരംഗമായിരിക്കുന്നു. ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ടുകൾ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്. ചുരുക്കം സിനിമകളിൽ മാത്രമാണ് മീർണ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും തമിഴിലും തെലുങ്കിലും താരം സജീവമാണ്.
Read More