മ​ണ്ഡ​ല വി​ക​സ​ന​സ​ദ​സ്; മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ എ​ത്തും; ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 14 വ​രെ കോ​ട്ട​യം ജി​ല്ല​യി​ൽ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളി​ല്‍​നി​ന്നു നേ​രി​ട്ടു പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​മെ​ത്തു​ന്ന മ​ണ്ഡ​ല വി​ക​സ​ന​സ​ദ​സ് ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 14 വ​രെ ജി​ല്ല​യി​ല്‍ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യും മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രും മു​ഴു​വ​ന്‍ സ​മ​യ​വും മ​ണ്ഡ​ല വി​ക​സ​ന​സ​ദ​സി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലു​മാ​യ​തി​നാ​ല്‍ ഡി​സം​ബ​ര്‍ 13ന് ​മ​ന്ത്രി​സ​ഭാ യോ​ഗ​വും കോ​ട്ട​യ​ത്ത് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യും 21 മ​ന്ത്രി​മാ​രും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ്ര​ത്യേ​ക ബ​സി​ലാ​ണ് മ​ണ്ഡ​ല​സ​ദ​സി​നാ​യി എ​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ലോ​ഫ്‌​ളോ​ര്‍ ബ​സ് ത​യാ​റാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ര്‍ 18ന് ​മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ണ്ഡ​ല വി​ക​സ​ന സ​ദ​സ് ഡി​സം​ബ​ര്‍ 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ര്യ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ല​സ​ദ​സി​നു​ശേ​ഷം ഡി​സം​ബ​ര്‍ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്ക​യ​ത്താ​ണ് ആ​ദ്യ മ​ണ്ഡ​ല​സ​ദ​സ്. തു​ട​ര്‍​ന്ന് 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​ന്‍​കു​ന്ന​ത്തും വൈ​കി​ട്ട് ആ​റി​ന് പാ​ലാ​യി​ലും…

Read More

ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​ൻ മാ​ത്രം പ​ണ​മി​ല്ല; കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ഖ​യാ​ത്ര​യ്ക്ക് രണ്ടു കോ​ടി​യുടെ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: നെ​ല്ല് സം​ഭ​ര​ണ​ത്തി​നന്‍റേ​ത​ട​ക്ക​മു​ള്ള തു​ക​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന സ​ർ​ക്കാ​ർ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ഖ​യാ​ത്ര​യ്ക്കാ​യി ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി. കാ​ല​പ്പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സു​ഖ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​നെത്തു​ട​ർ​ന്നാ​ണ് കൃ​ഷി വ​കു​പ്പി​ന് പു​തി​യ​താ​യി 15 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. മ​ഹീ​ന്ദ്ര എ​ക്സ് യു​വി 400 ഇ​എ​ൽ 5 എ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ഞ്ച് എ​ണ്ണ​വും ടാ​റ്റ ടി​യാ​ഗോ​യു​ടെ 10 ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ളും വാ​ങ്ങാ​നാ​ണ് അ​നു​മ​തി. കാ​ലാ​വ​ധി തീ​ർ​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻഡ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. കൃ​ഷി വ​കു​പ്പ് നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 60 വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്നാ​ണ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​ഹി​ന്ദ്ര എ​ക്സ് യു​വി 400 ഇ​എ​ൽ 5 എ​സ് വാ​ഹ​ന​ത്തി​ന്‍റെ…

Read More

മാ​ത്യു​ കു​ഴ​ല്‍​നാടനെതിരായ ആരോപണം അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്ന് സി.എൻ. മോഹനൻ; മോ​ഹ​ന​ന്‍റെ വി​ശ​ദീ​ക​ര​ണം ല​ജ്ജാ​ക​രമെന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​ങ്കാ​ളി​യാ​യ നി​യ​മ​സ്ഥാ​പ​നം കെ​എം​എ​ന്‍​പി ലോ​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍. കെ​എം​എ​ന്‍​പി​യു​ടെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മോ​ഹ​ന​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കു​ഴ​ല്‍​നാ​ട​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു വി​വ​ര​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​ഴ​ല്‍​നാ​ട​ന്‍റെ രാ​ഷ്ട്രീ​യ കാ​പ​ട്യം തു​റ​ന്നു കാ​ട്ടാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ നി​കു​തി വെ​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും ന​ട​ത്തി​യെ​ന്നാ​ണ് നേ​ര​ത്തെ സി.​എ​ന്‍. മോ​ഹ​ന​ന്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. നി​കു​തി വെ​ട്ടി​പ്പി​ലൂ​ടെ​യാ​ണ് ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ര്‍​ട്ടും ഭൂ​മി​യും മാ​ത്യു സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് സി.​എ​ന്‍. മോ​ഹ​ന​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. 2021 മാ​ര്‍​ച്ച് 18ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ത്തി​ല്‍ 1.92 കോ​ടി രൂ​പ​യാ​ണ് കാ​ണി​ച്ച​ത്. പി​റ്റേ​ദി​വ​സം ന​ല്‍​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ കാ​ണി​ച്ച വി​ല 3.5 കോ​ടി രൂ​പ​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സും ഇ​തു​വ​ഴി…

Read More

വീ​ടി​നു​ള്ളി​ലേ​ക്ക് പാ​മ്പി​നെ എ​റി​ഞ്ഞ​തി​ന് ജ​യി​ലി​ലായ ആൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും അ​തേ വീ​ട്ടി​ൽ അ​ക്ര​മം നടത്തി; പണികൊടുത്ത് നാട്ടുകാർ

കാ​ട്ടാ​ക്ക​ട: വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പാ​മ്പി​നെ വീ​ടി​നു​ള്ളി​ലേ​ക്ക് എ​റി​ഞ്ഞു ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. ഒ​ടു​വി​ൽ പ്ര​തി​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​മ്പ​ല​ത്തി​ൻ​കാ​ല കു​ള​വി​യോ​ട് എ​സ് കെ ​സ​ദ​ന​ത്തി​ൽ കി​ച്ചു (30) ആ​ണ് അ​മ്പ​ല​ത്തി​ന് കാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. വ​ടി​വാ​ളു​മാ​യി എ​ത്തി​യ പ്ര​തി കേ​സി​ൽ കു​ടു​ക്കി എ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.​ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വീ​ടി​ന് പു​റ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യി ആ​ൾ പെ​രു​മാ​റ്റം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു നോ​ക്കു​മ്പോ​ൾ പ്ര​തി പാ​മ്പി​നെ ജ​നാ​ല​യി​ലൂ​ടെ…

Read More

അ​ന്വേ​ഷ​ണ​ത്തി​നു​ മു​മ്പ് സ്റ്റാ​ഫി​നെ ന്യാ​യീ​ക​രി​ച്ച മ​ന്ത്രി​യു​ടെ ന​ട​പ​ടി ദു​രൂ​ഹം; പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാകുമെന്ന്ര ​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​രോ​പ​ണ വി​ധേ​യ​നാ​യ പേ​ർ​സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ പ​രാ​തി വാ​ങ്ങി പൊ​ലീ​സി​ന് ന​ൽ​കി​യ​ശേ​ഷം സ്റ്റാ​ഫി​നെ ന്യാ​യീ​ക​രി​ച്ച ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ന​ട​പ​ടി ദു​രൂ​ഹ​വും പ്ര​ഹ​സ​ന​വു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി പോ​ലീ​സി​ന് ന​ൽ​കാ​തെ മു​ക്കി​യ​ശേ​ഷം ആ​രോ​പ​ണ​വി​ധേ​യ​ൻ ന​ൽ​കി​യ പ​രാ​തി മാ​ത്രം പോ​ലീ​സി​ന് ന​ൽ​കി​യ മ​ന്ത്രി ആ​ദ്യം ചെ​യ്ത​ത് ത​ന്‍റെ സ്റ്റാ​ഫി​നെ വെ​ള്ള​പൂ​ശു​ന്ന​താ​യി​രു​ന്നു. ഇ​തോ​ടെ വെ​ട്ടി​ലാ​യ പോ​ലീ​സ് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​മാ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. മ​ന്ത്രി​ക്കും ഓ​ഫീ​സി​നും എ​ന്തൊ​ക്കെ​യോ ഒ​ളി​ക്കാ​നു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​പാ​ട് ആ​കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണ്. പ​രാ​തി​ക്കാ​ര​ൻ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത് വി​ട്ട​തോ​ടെ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​യി. യ​ഥാ​ർ​ത്ഥ​വ​സ്തു​ത​ക​ൾ പു​റ​ത്ത് കൊ​ണ്ട് വ​ര​ണ​മെ​ങ്കി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം. മ​ന്ത്രി ഇ​ന്ന​ലെ ന​ട​ത്തി​യ അ​പ​ക്വ​മാ​യ പ്ര​സ്താ​വ​ന തി​രു​ത്തു​ക​യും ത​ന്‍റെ…

Read More

പൂവ് കൊടുത്ത് പ്രൊപോസ് ചെയ്തു; നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തികൊന്നു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ല്‍ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു. സൗ​ത്ത് ല​ണ്ട​നി​ലെ ക്രോ​യ്ഡ​ണി​ലാ​ണ് സം​ഭ​വം. 15കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. പൂ​ക്ക​ൾ വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു 17കാ​ര​ൻ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ൾ​പോ​ലെ​യു​ള്ള ക​ത്തി​കൊ​ണ്ടു പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലാ​ണു കു​ത്തി​യ​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​ദ്യാ​ര്‍​ഥി​നി​ക്കു വൈ​ദ്യ​സ​ഹാ​യം ന​ല്‍​കി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹൃ​ദ​യം ത​ക​ർ​ന്നു​വെ​ന്നും ന​മ്മു​ടെ ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​വും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു​വെ​ന്നും ല​ണ്ട​ൻ മേ​യ​ർ പ​റ​ഞ്ഞു.

Read More

“കാ​ന​ഡ​യ്ക്ക് നാ​ണ​ക്കേ​ട്’;ക്ഷ​മാ​പ​ണം ന​ട​ത്തി ട്രൂ​ഡോ

ഒ​ട്ടാ​വ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന യു​ക്രെ​യി​ൻ വം​ശ​ജ​നെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ഇ​ത് പാ​ർ​ല​മെ​ന്‍റി​നെ​യും രാ​ജ്യ​ത്തെ​യും നാ​ണം​കെ​ടു​ത്തി​യ തെ​റ്റാ​ണെ​ന്നും ട്രൂ​ഡോ. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ ക​നേ​ഡി​യ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. യ​റൊ​സ്ലാ​വ് ഹ​ൻ​ക എ​ന്ന തൊ​ണ്ണൂ​റ്റെ​ട്ടു​കാ​ര​നാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. റ​ഷ്യ​യ്ക്കെ​തി​രേ യു​ദ്ധം ചെ​യ്ത ‘യു​ക്രെ​യ്ൻ ഹീ​റോ’​എ​ന്നാ​ണ് ഇ​യാ​ളെ കാ​ന​ഡ സ്പീ​ക്ക​ർ ആ​ന്‍റ​ണി റോ​ട്ട വി​ശേ​ഷി​പ്പി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ റോ​ട്ട ചൊ​വ്വാ​ഴ്ച രാ​ജി​വ​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വി​ല്ലാ​തി​രു​ന്ന​താ​ണു സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ സ്പീ​ക്ക​ർ യ​ഹൂ​ദ​രോ​ടു മാ​പ്പും ചോ​ദി​ച്ചി​രു​ന്നു.

Read More

വ്യാ​ജ ചാ​പ്പ കു​ത്ത​ൽ; വ്യാജകഥ ഉണ്ടാക്കാൻ സൈനികനെ പ്രേരിപ്പിച്ചതെന്ത്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സും മി​ലി​ട്ട​റി​യും

കൊ​ല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മു​തു​കി​ൽ പി​എ​ഫ്ഐ (പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓഫ് ഇന്ത്യ) എ​ന്ന് ചാ​പ്പ കു​ത്തി​യെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സും മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഇ​പ്പോ​ൾ പു​ന​ലൂ​ർ കോ​ട​തി​യി​ൽ റി​മാ​ൻഡിൽ ക​ഴി​യു​ന്ന സൈ​നി​ക​ൻ ഷൈ​ൻ (35), സൃ​ഹൃ​ത്ത് ജോ​ഷി (40) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. ഇ​തി​ന് അ​ടു​ത്ത ദി​വ​സം ത​ന്നെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ഈ ​സം​ഭ​വ​ത്തി​ൽ മി​ലി​ട്ട​റി ഇ​ന്‍റലി​ജ​ൻ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പാ​ണ് ഷൈ​ൻ രാ​ജ​സ്ഥാ​നി​ലെ ആ​ർ​മി ക്യാ​മ്പി​ൽ നി​ന്ന് ക​ട​യ്ക്ക​ലി​ലെ വീ​ട്ടി​ൽ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി പോ​കാ​ൻ ടി​ക്ക​റ്റും ബു​ക്ക് ചെ​യ്തി​രു​ന്നു. മ​ട​ക്ക യാ​ത്ര നി​ശ്ച​യി​ച്ച് ഉ​റ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വ്യാ​ജ​ക്ക​ഥ ഉ​ണ്ടാ​ക്കാ​ൻ എ​ന്താ​ണ് പ്രേ​ര​ണ എ​ന്ന കാ​ര്യ​ത്തി​ൽ…

Read More

ആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ല; റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

ഒഡീഷയിലെ ബൊലാൻഗിർ ജില്ലയി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത് പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് കിട്ടിയില്ല. തുടർന്ന് യുവതിയും ഭർത്താവും  ബന്ധുക്കളും ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പോയത്. വഴി മധ്യേ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടു.  വേദന കൂടിയതോടെ ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തി. യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ിരികികുന്നു.  

Read More

യോ​നോ ആ​പ്പി​ന്‍റെ പേ​രി​ൽ വ്യാ​ജ മെ​സേ​ജ്; ലിങ്ക് ഓപ്പൺ ചെയ്ത് ആധാർ നമ്പർ അടിച്ചപ്പോൾ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് ന​ഷ്ടം 24,999 രൂ​പ

പ​രി​യാ​രം: യോ​നോ ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞ് വ​ന്ന വ്യാ​ജ മെ​സേ​ജി​ന് മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് 24,999 രൂ​പ ന​ഷ്ട​പ്പെ​ട്ടു.​ യോ​നോ ആ​പ്പ് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ എ​ന്ന് പ​റ​ഞ്ഞ് വ​ന്ന മെ​സേ​ജ് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​ര്‍ അ​ടി​ച്ച് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പി​ലാ​ത്ത​റ​യി​ലെ വ​ണ്ട​ര്‍​കു​ന്നേ​ല്‍ മാ​ത്യു​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. എ​സ്ബി​ഐ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത യോ​നോ അ​പ്പ് നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും ഇ​ത് പു​തു​ക്കാ​ന്‍ കെ​വൈ​സി ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് മെ​സേ​ജ് വ​ന്ന​ത്. ലി​ങ്ക് ഓ​പ്പ​ണ്‍ ചെ​യ്ത് ആ​ധാ​ര്‍​ന​മ്പ​ര്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​മാ​യ​ത്. ഒ​രു ദി​വ​സം പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന തു​ക 24,999 രൂ​പ​യാ​യി മാ​ത്യു നി​ജ​പ്പെ​ടു​ത്തി വെ​ച്ച​തി​നാ​ലാ​ണ് ന​ഷ്ട​പ്പെ​ട്ട തു​ക അ​തി​ല്‍ ഒ​തു​ങ്ങി​യ​ത്. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന തു​ക കൂ​ടി​യേ​നെ​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More