റോഡ് വൃത്തിയാക്കാൻ ജർമ്മൻ ഷെപ്പേർഡ് പോലീസിനെ എങ്ങനെ സഹായിക്കും? വൈറലായ് വീഡിയോ

യു​എ​സി​ലെ കാ​ർ​മ​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് തെ​രു​വി​ൽ  ആ​ടു​ക​ൾ നി​റ​ഞ്ഞ റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു​കൊ​ണ്ട് നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈറലാകുന്നത്.  വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ ആ​ടു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് കാ​ണാം. പി​യ​ട്രോ​യും അ​തി​ന്‍റെ മ​നു​ഷ്യ സു​ഹൃ​ത്തും വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​ടു​ക​ളെ ഒ​രു പ്ര​ത്യേ​ക ദി​ശ​യി​ലേ​ക്ക് ന​യി​ക്കാ​നും അ​വ​ർ വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്നു. വീ​ഡി​യോ ഇ​തി​നോ​ട​കം 13,000-ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു. നി​ര​വ​ധി ലൈ​ക്കു​ക​ളും നേ​ടി.  കെ 9 ​പി​യ​ട്രോ​യും ഓ​ഫീ​സ​ർ ഡി​സാ​ന്റോ​ല​യും പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വീ​ഡി​യോ​യ്ക്ക് വ​രു​ന്നത്. വീഡിയോ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക      

Read More

നയൻതാരയുടെ 9സ്കി​ൻ ബ്രാൻഡിനെതിരെ രൂക്ഷ വിമർശനം

സെ​പ്റ്റം​ബ​ർ 29നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര​യു​ടെ സൗ​ന്ദ​ര്യ സം​ര​ക്ഷ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡാ​യ 9സ്കി​ൻ  ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ  9സ്കി​ൻ പു​റ​ത്തി​റ​ക്കി​യ ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ല​ക്ഷ്വ​റി ബ്രാ​ൻ​ഡാ​യ​തു​കൊ​ണ്ട് ത​ന്നെ സാ​ധാ​ര​ണ​ക്കാ​ർ വ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഇ​തി​ന്‍റെ വി​ല. സെ​ലി​ബ്രി​റ്റി​ക​ളെ​യും സ​മ്പ​ന്ന​രെ​യും  ല​ക്ഷ്യം വെ​ച്ചാ​ണ് 9സ്കി​ൻ പു​റ​ത്തി​റ​ക്കി​യ​തെ​ന്നാ​ണ് വി​മ​ർ​ശ​നം. ഡേ ​ക്രീം, നൈ​റ്റ് ക്രീം, ​ആ​ന്‍റി-​ഏ​ജി​ങ് സി​റം, ഗ്ലോ ​സി​റം, സ്കി​ന്റി​ല്ലേ​റ്റ് ബൂ​സ്റ്റ​ർ ഓ​യി​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് 9 സ്കി​ന്നി​ന്‍റെ ബ്രാ​ന്‍റി​ൽ ലോ‍​ഞ്ച് ചെ​യ്തി​രി​ക്കു​ന്ന​ത്. 50 ഗ്രാം ​ഡേ ക്രീ​മി​ന് 1,799 രൂ​പ​യാ​ണ് വി​ല. 50 ഗ്രാം ​നൈ​റ്റ് ക്രീ​മി​ന് 1,899 രൂ​പ, ആ​ന്‍റി-​ഏ​ജി​ങ് സി​റ​ത്തി​ന് 1,499 രൂ​പ, ഗ്ലോ ​സി​റ​ത്തി​ന് 1,199 രൂ​പ​യാ​ണ് വി​ല. പ്ര​കൃ​തി​യും ആ​ധു​നി​ക ശാ​സ്ത്ര​വും പി​ന്തു​ണ​യു​ള്ള സ​മ​വാ​ക്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​റ് വ​ർ​ഷ​മെ​ടു​ത്താ​ണ് പ്രൊ​ഡ​ക്ട് വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.​നി​ങ്ങ​ളു​ടെ നി​ത്യേ​ന​യു​ള്ള ച​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി…

Read More

അറബിക്കടൽ തീരത്ത് നിൽക്കുന്ന സിംഹം; സോഷ്യൽ മീഡിയയിൽ വിസ്മയമായ് ചിത്രങ്ങൾ

ക​ട​ൽ തീ​ര​ത്ത് നി​ൽ​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ  അ​പൂ​ർ​വ​വു​മാ​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വൈ​റ​ലാ​യ ചി​ത്ര​ത്തി​ൽ ക​ട​ലി​ലെ തി​ര​മാ​ല​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തു​പോ​ലെ സിം​ഹം ക​ട​ൽ തീ​ര​ത്ത് നി​ൽ​ക്കു​ന്ന​താ​യി കാ​ണാം.  ഗി​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ൾ ഇ​പ്പോ​ൾ ഗു​ജ​റാ​ത്തി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.  മൃ​ഗ​സ്നേ​ഹി​ക​ൾ​ക്ക് ചി​ത്രം ഇ​ഷ്ട​പ്പെ​ടു​ക​യും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്, ജു​ന​ഗ​ഡ് ട്വി​റ്റ​റി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച് എ​ഴു​തി, ”ഭ​ദ്രാ​വ പൂ​നം പ​ട്രോ​ളിം​ഗി​നി​ടെ ദ​ര്യ കാ​ന്ത പ്ര​ദേ​ശ​ത്ത് ഒ​രു സിം​ഹ​ത്തെ ക​ണ്ടെ​ത്തി”.  ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ൺ ക​സ്വാ​നും ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച് ഇ​ങ്ങ​നെ എ​ഴു​തി. ഗു​ജ​റാ​ത്ത് തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ന്‍റെ വേ​ലി​യേ​റ്റം ആ​സ്വ​ദി​ക്കു​ന്ന ഒ​രു സിം​ഹ​രാ​ജാ​വി​നെ ക​ണ്ടെ​ത്തി . ക​ട​പ്പാ​ട്: സി​സി​എ​ഫ്, ജു​നാ​ഗ​ഡ്.” മ​റ്റൊ​രു പോ​സ്റ്റി​ൽ, ഏ​ഷ്യാ​റ്റി​ക് ല​യ​ൺ​സി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​വും അ​ദ്ദേ​ഹം പ​ങ്കി​ട്ടു. ભાદરવા પૂનમ પેટ્રોલિંગ…

Read More

ഷാ​രൂ​ഖി​നെ​തി​രെ വി​വേ​ക് അ​ഗ്നി​ഹോ​ത്രി; ജ​വാ​ൻ വി​ജ​യം നേ​ടി​യ​ത് സ​ഹ​താ​പ​ത്തി​ലൂ​ടെ

അ​ടു​ത്ത കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി.  അ​ടു​ത്ത കാ​ല​ത്ത് ഇ​റ​ങ്ങി​യ ഷാ​രൂ​ഖ് ചി​ത്ര​ങ്ങ​ൾ അ​തി​ഭാ​വു​ക​ത്വം നി​റ​ഞ്ഞ​താ​ണെ​ന്നും ഇ​തി​ലും ഭം​ഗി​യാ​യി അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്  ക​ഴി​യു​മെ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു. ജ​വാ​ൻ ഒ​രു ആ​ക്ഷ​ൻ സി​നി​മ​യാ​യി നോ​ക്കു​മ്പോ​ൾ കു​ഴ​പ്പ​മി​ല്ല, എ​ന്നാ​ൽ അ​വ​യെ ഒ​രു മി​ക​ച്ച സി​നി​മ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നോ​ടും ഏ​റ്റ​വും മി​ക​ച്ച ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൊ​ന്ന്  എ​ന്നു പ​റ​യു​ന്ന​തി​നോ​ടും ഞാ​ൻ യോ​ജി​ക്കു​ന്നി​ല്ല. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ  സ​ഹ​താ​പ​ത്തി​ലൂ​ടെ വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യാം. എ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ  ജ​വാ​ൻ സി​നി​മ തി​യേ​റ്റ​റി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ക്സി​ൻ വാ​റും റി​ലീ​സി​നെ​ത്തു​ന്ന​ത്.  ത​ന്‍റെ ചി​ത്രം ഒ​രി​ക്ക​ലും ജ​വാ​നു മു​ക​ളി​ൽ പോ​കി​ല്ലെ​ന്നും ഒ​രു മ​ത്സ​ര​ത്തി​ന്  താ​ൻ ത​യാ​റ​ല്ലെ​ന്നും വി​വേ​ക് ത​ന്നെ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More

മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നു​ള്ള 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പരാതി നൽകിയത്.  ബു​ല​ന്ദ്ഷ​ഹ​ർ നി​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യും അ​വ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നും ഗാ​സി​യാ​ബാ​ദി​ലെ സാ​യ് ഉ​പ​വ​ൻ വ​ന​ത്തി​ൽ ഇരിക്കുമ്പോഴാണ് സംഭവം. രാ​കേ​ഷ് കു​മാ​റും ദി​ഗം​ബ​ർ കു​മാ​റും എ​ന്ന് പേ​രു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ൽ  മ​റ്റൊ​രാ​ളു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി.  പ്ര​തി​ശ്രു​ത വ​ര​നെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ർ ഇ​വ​രോ​ട് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ പോ​ലീ​സു​കാ​രോ​ട് അ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് യു​വാ​വി​നോ​ട് പേ​ടി​എം വ​ഴി 1000 രൂ​പ ന​ൽ​കാ​ൻ അവർ നി​ർ​ബ​ന്ധി​ച്ചു. 5.5 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു.  പോ​ലീ​സു​കാ​ർ ത​ന്നെ ത​ല്ലി​യെ​ന്നും യു​വ​തി ത​ന്‍റെ പ​രാ​തി​യി​ൽ പറഞ്ഞു. വി​ട്ട​യ​ക്കു​ന്ന​തി​ന്…

Read More

പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയവഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ ബന്ധം പിന്നീട് മരണത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചു. കേസില്‍ തുടരന്വേഷണം പുരേഗമിക്കുന്നുണ്ടെന്നും അതിന്‍റെ ഭാ​ഗമായി തെളിവ് ശേഖരണം നടത്തു വരികയാണെന്നും പൊലീസ് അറിയിച്ചു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ക്യാ​ൻ​സ​ർ സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​റ് നി​ല​ക​ളു​ള്ള പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി സ്‌​മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ക്യാ​ൻ​സ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​ത്. സാ​മൂ​ഹി​ക​പു​രോ​ഗ​തി​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കാ​ൻ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ എ​റ​ണാ​കു​ള​ത്ത് ത​യ്യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  നൂ​റു രോ​ഗി​ക​ളെ ഒ​രേ സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം പു​തി​യ കാ​ൻ​സ​ർ സെ​ന്‍റ​റി​നു​ണ്ട്. കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡാ​ണ് നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഔ​ട്ട് പേ​ഷ്യ​ന്‍റ് യൂ​ണി​റ്റ്, കീ​മോ​തെ​റാ​പ്പി വാ​ർ​ഡ്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക​മാ​യ വാ​ർ​ഡു​ക​ൾ, കാ​ൻ​സ​ർ ജ​ന​റ​ൽ ഐ ​സി യു, ​കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് ര​ക്ത​ത്തി​ലെ പ്ലേ​റ്റ്ലെ​റ്റു​ക​ളെ അ​ള​വു​കു​റ​ഞ്ഞാ​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി.​കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ല​ക്ട്രി​ക് പെ​ൻ​സി​ൽ ച​വി​ട്ടി പൊ​ളി​ച്ചാ​ണ് കാ​ട്ടാ​ന എ​ത്തു​ന്ന​ത്. കാ​ട്ടാ​ന എ​ണ്ണ​പ​ന മ​റി​ച്ചി​ട്ടു. എ​ണ്ണ​പ​ന​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് പോ​ത്തു​കു​ട്ടി ച​ത്തു. വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി കൈ​ത​വ​ള​പ്പി​ൽ അ​ശോ​ക​ന്‍റെ പോ​ത്തു​കു​ട്ടി​യാ​ണ് ച​ത്ത​ത്. കാ​ട്ടാ​ന​ക​ൾ  സം​ഘ​ങ്ങ​ളാ​യി ചേ​ർ​ന്ന് വെ​റ്റി​ല​പ്പാ​റ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ൾ ദി​വ​സ​വും  ഉ​ണ്ടാ​ക്കു​ന്നു. വെ​റ്റി​ല​പ്പാ​റ പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ വെെ​കു​ന്നേ​രം വി​ള​ക്കു വെ​ക്കാ​ൻ വ​ന്ന കൈ​ത​വ​ള​പ്പി​ൽ ശ​ശി​യും ഭാ​ര്യ ശാ​ര​ദ​യു​മാ​ണ് ആ​ന​യു​ടെ മു​ൻ​പി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ്  ര​ക്ഷ​പെ​ട്ട​ത്. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ. വ്യാ​പ​ക​മാ​യി കൃ​ഷി​ക​ളും വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്.

Read More