കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് മ​ല​മ്പു​ഴ​യി​ൽ നി​ന്നു​ള്ള ചു​ണ​കു​ട്ടി​ക​ൾ. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ് സി-​ജം​ഷ​ഡ്‌​പൂ​ർ മ​ത്സ​ര​ത്തി​ല്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം  മ​ല​മ്പു​ഴ ആ​ശ്ര​മം സ്കൂ​ളി​ലെ മി​ടു​ക്ക​ൻ​മാ​ർ കൊ​ച്ചി​യി​ലെ​ത്തി. അ​ട്ട​പ്പാ​ടി പ​റ​മ്പി​ക്കു​ളം, നെ​ന്മാ​റ, ത​ളി​ക​ക്ക​ല്ല്, മ​ണ്ണാ​ർ​ക്കാ​ട്, അ​മ്പ​ല​പ്പാ​റ, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ക​ളി​ക്ക​ള​ത്തി​ലേ​ക്ക്  അ​നു​ഗ​മി​ച്ച​ത്. ആ​റു​വ​യ​സി​നും പ​ന്ത്ര​ണ്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള ഇ​രു​പ​ത്തി​ര​ണ്ട് പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ളി​നോ​ടും  അ​ധ്യാ​പ​ക​രോ​ടു​മൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ​ത്.  “ആ​രാ​ലും ശ്ര​ദ്ധി​ക്ക​പെ​ടാ​ത്ത കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്. ഏ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് പോ​ലു​ള ക്ല​ബ്ബി​ന്‍റെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളു​ടെ കു​ട്ടി​ൾ കൈ​പി​ടി​ച്ച് ന​ട​ന്ന​ത് സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന്” പ​ട്ടി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ​യും ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​നൂ​പ് ആ​ർ പ​റ​ഞ്ഞു.

Read More

ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഫ​ർ​ഹാ​ന്‍റെ സു​ഹൃ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. അ​തി​വേ​ഗ ട്രെ​യി​നി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു റീ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ട്രെ​യി​ൻ കു​ട്ടി​യെ ഇ​ടി​ക്കു​ക​യും എ​റി​യു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാം.  ജ​ഹാം​ഗി​രാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​വ​ർ​ഷ​മാ​ദ്യം ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ലെ ഒ​രു കോ​ളേ​ജി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 20 വ​യ​സു​കാ​ര​ൻ വീ​ണു മ​രി​ച്ചി​രു​ന്നു.  

Read More

അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്

മറാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്‍റെ ജനറലായിരുന്ന അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ‘കടുവ നഖ ‘ആയുധം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു.  മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വാഗ് നാഖ് ഉപയോഗിച്ച് വധിച്ചത്. മൂന്ന് വർഷത്തെ പ്രദർശനത്തിനാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന്  കടുവ നഖം ഇന്ത്യയിലെത്തുന്നത്. ശിവജിയുടെ കിരീടധാരണത്തിന്‍റെ 350-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ്  കടുവ നഖം ഇന്ത്യയിലേക്ക് എത്തുന്നത്. ആയുധം തിരികെ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ ഇന്ന് ലണ്ടനിലെത്തി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ‘വാഗ് നാഖി’ന്‍റെ  പ്രദര്‍ശനം ഉണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Read More

ചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പല തരത്തിലുള്ള വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു പോസ്റ്റാണ് ഏറെ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം നേഹ എന്ന ട്വിറ്റര്‍  ഉപയോക്താവ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘മരുമകള്‍ തന്‍റെ ലാപ്ടോപ്പ് ചോദിച്ചു, എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂറ് കൊണ്ട് അവള്‍ സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചു എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. വളരെ പെട്ടന്നു തന്നെ നേഹയുടെ പോസ്റ്റ് വെെറലായി. കാര്‍ബോഡില്‍ ലാപ്ടോപ്പിന്‍റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔ ട്ടുകളാണ് നേഹ ഷെയർ ചെയ്തത്. കാർഡ്ബോഡിൽ കറുത്തപെയിന്‍റ് ഉപയോഗിച്ച് സ്ക്രീനും വരച്ചു ചേർത്തിട്ടുണ്ട്. എല്ലാ കീകളും വരച്ചതിനു പുറമെ  ലെെക്ക് സൂം ഗോ നോ റെെറ്റ് സെലക്ട് എന്നിവയും വരച്ചു ചേർത്തിട്ടുണ്ട്. പോസ്റ്റിനു താഴെ പലരും കമന്‍റുമായി എത്തി. കുട്ടിക്ക് ഭയങ്കര…

Read More

ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ടേ​ക്ക് ഓ​ഫി​ന് മു​മ്പ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ​നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. രാ​ത്രി 10 മ​ണി​യോ​ടെ നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ട ഇ​ൻ​ഡി​ഗോ 6E 6803 വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ലാ​ണ് സ്വ​പ്നി​ൽ ഹോ​ളി എ​ന്ന​യാ​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ ഇ​രു​ന്ന​ത്. ടേ​ക്ക് ഓ​ഫി​ന് മു​മ്പ് ക്രൂ ​അം​ഗ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. രാ​ത്രി 11.55ന് ​കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ശേ​ഷം ഹോ​ളി​യെ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.  

Read More

കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ ട്ര​ങ്ക് പെ​ട്ടി​യ്ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ കാ​ൺ​പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.  പെ​ൺ​കു​ട്ടി​ക​ളെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.  കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ സ​ഹോ​ദ​രി​മാ​രാ​യ കാ​ഞ്ച​ൻ (4), ശ​ക്തി (7), അ​മൃ​ത (9) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വ് തി​ങ്ക​ളാ​ഴ്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  മ​ദ്യ​പാ​ന ശീ​ല​ത്തി​ന്‍റെ പേ​രി​ൽ വീ​ടൊ​ഴി​യാ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന് അ​ടു​ത്തി​ടെ വീ​ട്ടു​ട​മ​യു​ടെ അ​ന്ത്യ​ശാ​സ​നം ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.    

Read More

യുവാവിന്‍റെ ഐഫോണ്‍ 13 കേടായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ആ​ശി​ച്ച് ഫോ​ൺ വാ​ങ്ങി​യാ​ൽ ത​ല​യി​ലും താ​ഴ​ത്തും വെ​ക്കാ​തെ ആ​കും മി​ക്ക​വ​രും കൊ​ണ്ട് ന​ട​ക്കു​ന്ന​ത്. ബാം​ഗ്ളൂ​ർ ഫ്രേ​സ​ർ ടൗ​ണി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​വേ​സ് ഖാ​ൻ എ​ന്ന 30 കാ​ര​ൻ അ​തു​പോ​ലെ ആ​ഗ്ര​ഹി​ച്ച് 2021 ഒ​ക്ടോ​ബ​റി​ൽ  ഐ​ഫോ​ൺ 13 വാ​ങ്ങി. ഒ​രു വ​ർ​ഷ​ത്തെ വാ​റ​ണ്ടി ആ​ണ് ഫോ​ണി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കു​റ​ച്ച് മാ​സ​ങ്ങ​ള്‍ കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശോ​ഷം ഫോ​ണി​ന്‍റെ ബാ​റ്റ​റി​യും സ്പീ​ക്ക​റും പ്ര​ശ്ന​ത്തി​ലാ​യി. അ​ങ്ങ​നെ 2022 ഓ​ഗ​സ്റ്റി​ൽ ആ​വേ​സ് ഖാ​ന്‍ ഫോ​ണ്‍ ഇ​ന്ദി​രാ​ന​ഗ​റി​ലെ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ൽ ന​ന്നാ​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചു.  ഫോ​ണി​നു നി​സാ​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും ജീ​വ​ന​ക്കാ​ർ യു​വാ​വി​നോ​ട് പ​റ​ഞ്ഞു.​ഫോ​ൺ അ​വ​ർ വാ​ങ്ങി വെ​ച്ചു. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യോ​ളം ഫോ​ണി​നെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ആ​വേ​സ് ഖാ​നു​ണ്ടാ​യി​ല്ല. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഫോ​ണി​ന്‍റെ പു​റം ക​വ​റി​നു​ള്ളി​ല്‍ പ​ശ പോ​ലു​ള്ള ഒ​ട്ടു​ന്ന എ​ന്തോ ഒ​രു  വ​സ്തു ക​ണ്ടെ​ത്തി​യ​താ​യി സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വി​ളി​ച്ച് പ​റ​ഞ്ഞു.…

Read More

ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു, എന്‍റെ മെഡൽ തിരികെ വേണം; വിവാദത്തിനു തുടക്കമിട്ട് സ്വപ്ന ബർമൻ

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹെ​പ്റ്റാ​ത്ത​ല​ൺ മെ​ഡ​ൽ ജേ​താ​വ് ന​ന്ദി​നി അ​ഗ​സാ​ര​യെ അ​ധി​ക്ഷേ​പി​ച്ച്  സ​ഹ​താ​രം സ്വ​പ്‌​ന ബ​ർ​മ​ൻ. ഇ​ന്ന​ലെ ന​ട​ന്ന വ​നി​ത​ക​ളു​ടെ ഹെ​പ്റ്റാ​ത്ത​ല​ണി​ൽ ന​ന്ദി​നി അ​ഗ​സാ​ര​യാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. നാ​ലാ​മ​താ​ണ് സ്വ​പ്ന ബ​ർ​മ്മ​ൻ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക്ഷേ​പം. ന​ന്ദി​നി ട്രാ​ൻ​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു.  കേ​വ​ലം 4 പോ​യി​ന്‍റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​പ്‌​ന ബ​ർ​മ​ന് മെ​ഡ​ൽ ന​ഷ്ട​മാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​ക്ഷേ​പ​വു​മാ​യി താ​രം രം​ഗ​ത്തെ​ത്തി​യ​ത്. “ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​വി​ൽ ന​ട​ന്ന 19 -മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഒ​രു ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ​നി​ത​യോ​ട് എ​നി​ക്ക് എ​ന്‍റെ ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ങ്ക​ല മെ​ഡ​ൽ ന​ഷ്ട​മാ​യി. അ​ത്ല​റ്റി​ക്സ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു. അ​തു​കൊ​ണ്ട് എ​നി​ക്ക് എന്‍റെ മെ​ഡ​ൽ തി​രി​കെ വേ​ണം. സ​ഹാ​യി​ക്കൂ, ദ​യ​വാ​യി എ​ന്നെ പി​ന്തു​ണ​യ്ക്കൂ”  സ്വ​പ്ന ബ​ർ​മ​ന്‍റെ ട്വീ​റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Read More

ഫെറിസ് വീലിൽ പെൺകുട്ടിയുടെ മുടി കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ…

ഫെ​റി​സ് വീ​ലി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ മു​ടി  കു​ടു​ങ്ങി​യ​തിന്‍റെ ഭ​യാ​ന​ക​മാ​യ വീ​ഡി​യോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ ദേ​വ​ഭൂ​മി ദ്വാ​ര​ക ജി​ല്ല​യി​ലെ ഖം​ഭാ​ലി​യ പ​ട്ട​ണ​ത്തി​ലെ പ്രാ​ദേ​ശി​ക മേ​ള​യി​ലാ​ണ് സം​ഭ​വം. ത​ല​മു​ടി തു​റ​ന്ന് റൈ​ഡി​ൽ ഇ​രു​ന്ന പെ​ൺ​കു​ട്ടി ര​ണ്ട് ത​വ​ണ ക​റ​ങ്ങി​യ ശേ​ഷം ച​ക്ര​ത്തി​ന്‍റെ മാ​സ്റ്റു​ക​ളി​ലൊ​ന്നി​ൽ മു​ടി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ളി​ച്ചു. പെൺകുട്ടിയുടെ ക​ര​ച്ചി​ൽ കേ​ട്ട് ഉ​ട​ൻ ത​ന്നെ സ​വാ​രി നി​ർ​ത്തി മ​റ്റു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ കു​റ​ച്ചു​പേ​ർ ക​യ​റു​ന്ന​ത് വീഡിയോയിൽ കാ​ണാം. ഒ​രാ​ൾ അ​വ​ളു​ടെ ത​ല​യി​ൽ പി​ടി​ക്കു​കയും, മ​റ്റൊ​രാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​വ​ളു​ടെ മു​ടി മു​റി​ക്കു​കയും ചെയ്യുന്നു.​ ആ​ളു​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ഇ​ത് കാ​ണു​ക​യാ​ണ്. ചി​ല​ർ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി.  വീ​ഡി​യോ ക​ണ്ട​തി​ന് ശേ​ഷം പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി, പെ​ൺ​കു​ട്ടി സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​റ്റു​ള്ള​വ​ർ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്ക​ണ​മെ​ന്നും സ​ന്തോ​ഷ​ക​ര​മാ​യ യാ​ത്ര ഒ​രു പേ​ടി​സ്വ​പ്ന​മാ​യി മാ​റാ​തി​രി​ക്കാ​ൻ മു​ടി ശ​രി​യാ​യി കെ​ട്ടാ​ൻ സ്ത്രീ​ക​ളെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.…

Read More

മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ ബന്ദ്; കുക്കി സംഘടനകൾ

മണിപ്പൂരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്ത നാലു പേരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ.  പാവൊമിനുലുൻ ഹാവൊകിപ്, മ‌ൽസവൻ, ഹാവൊകിപ്, ലിംഗ്വെയ്ചോങ് ബെയ്‌തെ, തിന്നെയ്ഖോൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി. അതേസമയം  മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കുക്കികൾ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. പ്രണയത്തിലായിരുന്ന 20കാരൻ യുവാവിനെയും 17കാരി യുവതിയെയും ജൂലെെ ആറ് മുതലാണ് കാണാതായത്.എന്നാൽ ഇവരെ മർദിച്ചു കൊലപ്പെടുത്തിയ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.    

Read More