മഞ്ചേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കായികാധ്യാപകന് 64,20,400 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജ് ടി.എച്ച്. രജിത വിധിച്ചു. അരീക്കോട് കാരിപ്പറമ്പ് കരമുറ്റം ഭാസ്കരന്റെ മകനും കൊണ്ടോട്ടി ജിഎംയുപി സ്കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്പെഷ്യല്‍ ടീച്ചറുമായ സിഞ്ചിത്ത് (26)നാണ് പരിക്കേറ്റത്. 2019 ഏപ്രില്‍ 12ന് രാത്രി 10.30ന് അരീക്കോട് എടവണ്ണപ്പാറ പബ്ലിക് റോഡില്‍ പൂങ്കുടിയിൽ സുഹൃത്തുക്കളോടൊപ്പം വഴിയരികില്‍ നില്‍ക്കുകയായിരുന്ന സിഞ്ചിത്തിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവാവ് നാളിതുവരെ ശയ്യാവലംബിയായി തുടരുകയാണ്. കോടതി ചെലവും എട്ടു ശതമാനം പലിശയുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.
Read MoreDay: November 3, 2023
ആത്മഹത്യയോ, കൊലപാതകമോ? കണ്ണവം വനത്തിൽ മരിച്ചയാളെ അഞ്ച് വർഷത്തിനുശേഷം തിരിച്ചറിഞ്ഞു
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ മരിച്ചയാളെ ഡിഎൻഎ പരിശോനയിലൂടെ അഞ്ച് വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വനത്തിനുള്ളിൽ 2021 ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എടയാർ കോളനിയിലെ മനോജിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 2018ൽ കാണാതായ മനോജിന്റെ മൃതദേഹം അസ്ഥികൂടം മാത്രമായിട്ടാണ് കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത വനത്തിനുള്ളിലായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിന് മരിച്ചത് മനോജ് ആണെന്ന് സൂചന ലഭിച്ചിരുന്നു. മനോജിന്റെ സഹോദരൻ ബാബുവിന്റെ ഡിഎൻഎ പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷമാണ് മനോജിന്റെ മൃതദേഹം തന്നെയാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് ഭാര്യ കിണറ്റിൽ ചാടിയ സംഭവമുണ്ടായിരുന്നതായും ഇതിനു ശേഷം ഇയാൾ വനത്തിൽ…
Read Moreസിനിമ റിവ്യൂ ബോംബിംഗ്: ഹൈന്‍സിന്റെ മൊഴിയെടുത്ത് പോലീസ്
കൊച്ചി: ബോധപൂര്‍വം സിനിമയെ മോശമായി നിരൂപണം ചെയ്ത് (സിനിമ റിവ്യൂ ബോംബിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസിലെ മുഖ്യപ്രതി സിനിമാ പ്രമോഷന് കമ്പനിയായ സ്നേക് പ്ലാന്റ് ഉടമ ഹൈന്‍സിന്റെ മൊഴി എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ സാക്ഷികളുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് സാക്ഷികള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റു പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. റാഫേല്‍ മകന് കോര എന്ന ചിത്രത്തിന്റെ സംവിധായകന് ഉബൈനി ഇബ്രാഹിമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് സംസ്ഥാനത്തെ ആദ്യ സിനിമ റിവ്യൂ ബോംബിംഗ് കേസ് എടുത്തത്.
Read Moreവിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പാലായിൽ 2 പോലീസുകാർക്കെതിരേ കേസെടുത്തു
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തു. പാലാ പോലീസ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അങ്കമാലി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ചെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി പാര്ഥിപന് (17) ആണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച തന്നെ തടഞ്ഞ് നിര്‍ത്തിയശേഷം സ്റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പാര്ഥിപന് പറഞ്ഞു. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽവച്ചായിരുന്നു മർദനം. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. നിലവില്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പോക്സോ കോടതി നാളെ വിധി പറയും
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോക്സോ കോടതി നാളെ വിധി പറയും. ബീഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ പ്രതി. തുടര്‍ച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. പ്രതി അസ്ഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇയാള്‍ ബിഹാര്‍ സ്വദേശി ആയതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു വിസ്താരം. ജൂലൈ 28 നാണ് ജ്യൂസ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി അസ്ഫാഖ് ആലം…
Read More‘ഇന്ത്യ’യിൽ കോൺഗ്രസിന് താത്പര്യമില്ല; നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് താത്പര്യമെന്ന് നിതീഷ് കുമാര്‍
പട്ന: ‘ഇന്ത്യ’ മുന്നണിയിൽ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന കുറ്റപ്പെടുത്തലുമായി ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനിരയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ നിതീഷ് കുമാര്‍. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസിനു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിലാണ് നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയിലെ തനിക്കുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പടെയുള്ള മുതിർന്ന നോതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് നിതീഷ് മുന്നണിയിലെ അസ്വസ്ഥകൾ തുറന്നുപറഞ്ഞത്.
Read Moreമദ്യ ലഹരിയിൽ വാക്കുതർക്കം; മുണ്ടയാംപറമ്പ് സ്വദേശിക്ക് വെട്ടേറ്റു
ഇരിട്ടി: മദ്യലഹരിയിൽ നടന്ന വാക്കുതർക്കത്തിനിടെ ആദിവാസിയായ ഒരാൾക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ (52 ) ആണ് വെട്ടേറ്റത്. കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്നയാൾക്കെതിരേ ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 30 ന് രാത്രി 8. 30 ഓടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നു. പ്രതി ലക്ഷ്മണൻ മദ്യപിച്ചത് ബാലൻ ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എഫ് ഐആറിൽ പറയുന്നു. പ്രതി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലന്റെ പരാതി പ്രകാരം ലക്ഷ്മണനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കരിക്കോട്ടക്കരി പോലീസ് കേസെടുത്തു.
Read Moreജീൻസിലെ ബട്ടണും, ഹെയർപിന്നും എല്ലാം സ്വർണം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 51 ,16 ,935 രൂപയുടെ സ്വർണ എയർ കസ്റ്റംസ് ഇൻന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നും വന്ന കോഴിക്കോട് സ്വദേശി സഖറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് അഞ്ച് സ്വർണ്ണ ബട്ടണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഒരു മോതിരവും ഒരു ഹെയർ ക്ലിപ്പും ഈ യാത്രക്കാരനിൽ നിന്നും കണ്ടെടുത്തു. ഷാർജയിൽനിന്നും വന്ന ചേർപ്പുളളശ്ശേരി സ്വദേശി ഇസ്മായിലിൽ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചത്. ഇതിന് 12,55,321 രൂപ വില വരും. ഒരു മാലയും മൂന്ന് മോതിരവുമാണ് ഇയാളിൽ നിന്ന് പിടിച്ചത്. ബാങ്കോഗിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാൻ മാർഷാദിൽ നിന്നാണ് 500.6 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. സോക്സിൽ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും രണ്ട് വളയുമാണ് ഇയാളിൽ നിന്ന്…
Read More‘അഞ്ച് വർഷവും മുഖ്യമന്ത്രി ഞാൻ തന്നെ’; പരസ്യപ്രഖ്യാപനവുമായ് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ അധികാരം പങ്കിടലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പരസ്യപ്രഖ്യാപനം. ‘സർക്കാർ അഞ്ചു വർഷം അധികാരത്തിലുണ്ടാകും. ഞാൻ മുഖ്യമന്ത്രിയാണ്, അധികാരത്തിൽ തന്നെ തുടരും. അധികാരമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും. കോൺഗ്രസ് പ്രാദേശിക പാർട്ടിയല്ല, ദേശീയ പാർട്ടിയാണ്’- അധികാരം പങ്കിടലിനെ നിഷേധിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കി 224 സീറ്റിൽ 135 സീറ്റും കരസ്ഥമാക്കിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോൾ സിദ്ധരാമയ്യയുമായി അധികാരം പങ്കിടാൻ ശിവകുമാർ സമ്മതം മൂളിയതായി റിപ്പോർട്ട് വന്നിരുന്നു. കോൺഗ്രസിലെ ചില എംഎൽഎമാർ, മുഖ്യമന്ത്രിസ്ഥാനം പങ്കിടൽ, മന്ത്രിസഭാവികസനം തുടങ്ങിയ വിഷയങ്ങൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്.
Read Moreതളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ സി.കെ.ഹാഷിം (27) നെയാണ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 0.698 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തളിപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്സൈസ് പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഹാഷിം രണ്ടാഴ്ച്ച മുമ്പേയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് വകുപ്പ് 22(ബി) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രവന്റീവ് ഓഫീസര്‍മാരായ കെ.കെ.രാജേന്ദ്രന്, പി.കെ.രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, ടി.വി.വിജിത്ത്, റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി.നിത്യ എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Read More