മ​ദ്യ ല​ഹ​രി​യി​ൽ വാ​ക്കു​ത​ർ​ക്കം; മു​ണ്ട​യാം​പ​റ​മ്പ് സ്വ​ദേ​ശി​ക്ക് വെ​ട്ടേ​റ്റു

ഇ​രി​ട്ടി: മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്ന വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ആ​ദി​വാ​സി​യായ ഒരാൾക്ക് വെ​ട്ടേ​റ്റു. മു​ണ്ട​യാം​പ​റ​മ്പ് കോ​ള​നി​യി​ലെ ബാ​ല​ൻ (52 ) ആ​ണ് വെ​ട്ടേ​റ്റ​ത്.

കോ​ള​നി​ക്ക് വെ​ളി​യി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷ്മ​ണ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രേ ബാ​ല​ൻ ക​രി​ക്കോ​ട്ട​ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. 30 ന് ​രാ​ത്രി 8. 30 ഓ​ടെ​യാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ഇ​രു​വ​രും ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ൻ മാ​ല​യി​ട്ടി​രു​ന്നു. പ്ര​തി ല​ക്ഷ്മ​ണ​ൻ മ​ദ്യ​പി​ച്ച​ത് ബാ​ല​ൻ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് എ​ഫ് ഐ​ആ​റി​ൽ പ​റ​യു​ന്നു. പ്ര​തി വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു.

ത​ല​യ്ക്കും കൈ​യ്ക്കും ചെ​വി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ ബാലനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ല​ന്‍റെ പ​രാ​തി പ്ര​കാ​രം ല​ക്ഷ്മ​ണ​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment