‘ഇ​ന്ത്യ’​യി​ൽ കോ​ൺ​ഗ്ര​സി​ന് താ​ത്പ​ര്യ​മി​ല്ല; നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് ​താത്പ​ര്യ​മെ​ന്ന് നി​തീ​ഷ് കു​മാ​ര്‍

പ​ട്‌​ന: ‘ഇ​ന്ത്യ’​ മു​ന്ന​ണി​യി​ൽ കോ​ണ്‍​ഗ്ര​സി​നു താ​ത്പ​ര്യ​മി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നി​ര​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​മാ​യ നി​തീ​ഷ് കു​മാ​ര്‍.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ട്ന​യി​ൽ സി​പി​ഐ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് നി​തീ​ഷ് കു​മാ​ര്‍ ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ത​നി​ക്കു​ള്ള അ​തൃ​പ്‌​തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ ഉ​ള്‍​പ്പ​ടെ​യു​ള്ള മു​തി​ർ​ന്ന നോ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് നി​തീ​ഷ് മു​ന്ന​ണി​യി​ലെ അ​സ്വ​സ്ഥ​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

Related posts

Leave a Comment