ബെയ്ജിംഗ്: ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് വീസാരഹിത പ്രവേശനം അനുവദിക്കാൻ ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 15 ദിവസം വിസയില്ലാതെ ചൈനയിൽ തുടരാം. പുതിയ തീരുമാനം ബിസിനസ്, ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് കൊണ്ടുവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിൽ വരുത്തുക. ബ്രൂണെയ്, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പൗരന്മാർക്കു വീസയില്ലാതെ പ്രവേശിക്കാൻ ചൈന മുന്‍പ് അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു.
Read MoreDay: November 25, 2023
കോവിഡ് ഭീതിയിൽ കേരളം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശമനം വന്നെന്ന് വിചാരിച്ചിരുന്ന കാലത്തിനോട് വിട പറയേണ്ടി വരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവെന്ന് റിപ്പോർട്ടുകൾ. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്. വാക്സിന് എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം മൂർശ്ചിക്കുന്നുല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ പിടിപെട്ടവരിലുമാണ് കോവിഡ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്. പനി ആയി എത്തുന്നവരിൽ മിക്കവരും കോവിഡ് പരിശോധന നടത്തുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധന കുറവാണ്.
Read Moreവത്തിക്കാനിൽ വിശിഷ്ടാതിഥികൾക്കു മുൻപിൽ ദ ഫേസ് ഓഫ് ദ ഫേസ്ലസ്
വത്തിക്കാൻ: കേരളത്തിൽ പ്രദർശനം തുടരുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലസ് എന്ന ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഒൗദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്. മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട് ഡോ. ഷെയ്സണ്‍ പി. ഒൗസേപ്പ് സംവിധാനം നിർവഹിച്ച സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Read Moreഉത്തർപ്രദേശിൽ ഇന്ന് ‘നോ നോൺവെജ് ഡേ’; മാംസം വർജിക്കാൻ ഉത്തരവിറക്കി സർക്കാർ, പിന്നിലെ കാരണമിത്…
ഉത്തർപ്രദേശ്: സാധു ടി എൽ വസ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ഉത്തർപ്രദേശിൽ’ നോ നോൺവെജ് ഡേ’ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ സർക്കുലർ പ്രകാരം സംസ്ഥാനത്തെ എല്ലാ അറവുശാലകളും ഇറച്ചിക്കടകളും ഇന്ന് അടച്ചിടും. അഹിംസാ സിദ്ധാന്തം പിന്തുടരുന്ന സാധു ടി എൽ വാസ്വാനിയെ ആദരിക്കുന്നതിനായാണ് നവംബർ 25 നോ നോൺ വെജ് ദിനമായി പ്രഖ്യാപിക്കാനുള്ള തീരുമാനം യുപി സർക്കാർ എടുത്തത്. സംസ്ഥാനത്തുടനീളം ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Uttar Pradesh | 25th November 2023 declared as 'No non-veg day' on the occasion of the birth anniversary of Sadhu TL Vaswani. All slaughterhouses and meat shops to remain closed on the day. pic.twitter.com/wZHPUHVGuJ — ANI UP/Uttarakhand (@ANINewsUP)…
Read Moreഇത് തുടക്കം മാത്രം; ഹമാസ് ബന്ദികളെ മോചിപ്പിച്ചതിൽ പ്രതികരണവുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍: ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.’ ഇത് ഒരു തുടക്കം മാത്രം’ എന്നാണ് ബൈഡന് ബന്ദികളുടെ മോചനത്തെ വിശേഷിപ്പിച്ചത്. മസാച്ചുസെറ്റ്സിലെ നാറ്റുക്കെറ്റില് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനും ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സമയമാണിതെന്ന് ബൈഡന് പറഞ്ഞു. 13 ഇസ്രയേലികളും 10 തായ്ലന്‍ഡുകാരും ഒരു ഫിലിപ്പിനോയും ഉള്‍പ്പെടെ 24 പേരെയാണ് വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചത്. ഇതിനു പകരമായി ഇസ്രയേലിലെ ജയിലില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള 39 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇസ്രയേലും ഗാസയെ നിയന്ത്രിക്കുന്ന ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ സഹായകമായത് ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസിന്റെ ഇടപെടലാണ്. ഇപ്പോഴത്തെ സമാധാന സന്ധി കൂടുതല്‍ നീണ്ടു നില്ക്കാന് സാധ്യതയേറെയാണെന്നും ബൈഡന് വ്യക്തമാക്കി. ഈയൊരു ദൗത്യത്തിനായി ഏതാനും…
Read Moreബിജെപി v/s കോൺഗ്രസ്; ആര് വീഴും, ആര് വാഴും; ജനങ്ങൾ ഇനി ആർക്കൊപ്പം; രാജസ്ഥാന് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ജയ്പുർ: രാജസ്ഥാനിൽ ജനങ്ങൾ ആർക്കൊപ്പം. ഇന്ന് സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 സ്ഥലത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കരണ്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ പോളിംഗ് തിയതി പിന്നീട് അറിയിക്കും. 1875 സ്ഥാനാര്‍ത്ഥികളാണ് ഇഞ്ചോടിഞ്ച് പോരാടാനായി ഏറ്റുമുട്ടുന്നത്. 5,25,38,105 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ നൂറ് കഴിഞ്ഞ 17,241 ആളുകളാണുള്ളത്. വോട്ടർപട്ടികയിൽ പുരുഷൻമാർ കൂടുതലുണ്ടെങ്കിലും സ്ത്രീകളാണ് വോട്ട് ചെയ്തവരിൽ ഭുരിഭാഗവും. 2.52 കോടി വനിതകളും 2.73 കോടി പുരുഷന്മാരുമാണുള്ളത്. 1875 സ്ഥാനാർഥികൾ മത്സരിക്കാനുള്ളത്. ഇതിൽ183 പേർ മാത്രമാണ് സ്ത്രീകൾ. മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും ശീതയുദ്ധം തിരിച്ചടി ആകുമോയെന്ന ഭയം കോൺഗ്രസിനുണ്ട്. വിജയം സുനിശ്ചിതമെന്ന് ഇരു മുന്നണികളും പറയുമ്പോഴും ജനങ്ങൾ ആർക്കൊപ്പമെന്ന് കാത്തിരുന്നു കാണാം.
Read Moreഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റത് പതിനാലായിരം രൂപയ്ക്ക്; മയക്കുമരുന്ന് വാങ്ങുന്നതിനായി കുട്ടികളെ വിറ്റ ദമ്പതികൾ അറസ്റ്റിൽ
മുംബൈ: മയക്കുമരുന്നിന് പണം കണ്ടെത്താൻ സ്വന്തം കുട്ടികളെ വിറ്റതിന് മുംബൈയിൽ ദമ്പതികൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും അന്ധേരിയിൽ നിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. അതേസമയം രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളിൽ മാതാപിതാക്കളായ ഷബീറും സാനിയ ഖാനും ഷക്കീൽ മക്രാനിയും ഉൾപ്പെടുന്നു. വിൽപനയിൽ നിന്ന് കമ്മീഷൻ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് ഉഷാ റാത്തോഡിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആൺകുട്ടിയെ അറുപതിനായിരം രൂപയ്ക്കും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പതിനാലായിരം രൂപയ്ക്കുമാണ് വിറ്റത്. ഷബീറും സാനിയയും മയക്കുമരുന്നിന് അടിമകളായിരുന്നു. ഇവർക്ക് മയക്കുമരുന്നില്ലാതെ ജീവിക്കാൻ കഴിയില്ല.
Read Moreജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലടിച്ച് കൊലപ്പെടുത്തി
ജന്മദിനം ആഘോഷിക്കാനായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതി ഭർത്താവിനെ മൂക്കിലടിച്ചു കൊലപ്പെടുത്തി. പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. നിഖിൽ ഖന്നയാണ് ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ രേണുക(38)യുമായി ആറ് വർഷം മുമ്പ് പ്രണയ വിവാഹമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. രേണുകയുടെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനാലും ജന്മദിനത്തിലും വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകാത്തതിനാലും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകാനുള്ള നിഖിലിന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിൽ നിഖിൽ അസ്വസ്ഥനായിരുന്നു, പോലീസ് പറഞ്ഞു. വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. രേണുകയ്ക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പോലീസ് കേസ് രജിസ്റ്റർ…
Read Moreകഠിന ജോലികൾ ചെയ്യാൻ മലയാളികൾക്ക് മടി; അതിഥി തൊഴിലാളികൾ ഉള്ളതിനാൽ നമ്മള് അതിജീവിക്കുന്നു; ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച് ഹൈക്കോടതി
കേരളത്തിന്റെ വികസനത്തിൽ അതിഥി തൊളിലാളികളുടെ പങ്ക് വളരെ വലുതാണെന്ന് കേരള ഹെെക്കോടതി. ഭാരിച്ച ജോലികൾ ചെയ്യാൻ മടിക്കുന്ന മലയാളികളാണ് കേരളത്തിൽ അത്തരം ജോലികളിൽ മലയാളികൾ പിന്നോട്ട് മാറുമ്പോൾ അവിടെ അത്ഥി തൊളിലാളികൾ തങ്ങളുടെ ഉദാത്തമായ സേവനങ്ങൾ നൽകുന്നു എന്ന് ഹെെക്കോടതി പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടയിലാണ് അതിഥി തൊഴിലാളികളുടെ സ്തുത്യർഹ സേവനത്തെ സംബന്ധിച്ചുള്ള പരാമർശം കോടതി നടത്തിയത്. കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്ന് ഹർജി പരിഗണിക്കുന്നവേളയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഠിന ജോലികൾ ചെയ്യാൻ മലയാളികളുടെ ഈഗോ അവരെ അനുവദിക്കുന്നില്ല. മലയാളികള്‍ക്ക് മടിയാണ് അത്തരം ജോലികൾ ചെയ്യാനായി. ഇതര സംസഥാന തൊഴിലാളികൾ ഉള്ളതുകൊണ്ടാണ് നമ്മള്…
Read Moreകനത്ത മൂടൽ മഞ്ഞ് നഗരത്തെ വിഴുങ്ങി, കാഴ്ചകളെ പരിമിതപ്പെടുത്തി; മാറ്റമില്ലാതെ ഡൽഹിയിലെ വായു ഗുണനിലവാരം
ഡൽഹി: സെൻട്രൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം നഗരത്തിന്റെ പല ഭാഗങ്ങളിലും 400 ന് മുകളിൽ എ.ക്യു.ഐ രേഖപ്പെടുത്തിയതിനാൽ ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ നാലാം ദിവസവും ‘കടുത്ത’ വിഭാഗത്തിൽ തുടരുന്നു. ഇന്നലെ വൈകിട്ട് നാലിന് എ.ക്യു.ഐ 415 ആയിരുന്നു, ഇത് ‘കടുത്ത’ വിഭാഗത്തിൽ പെടുന്നു. ദിവസാവസാനം വരെ ശരാശരി വായു ഗുണനിലവാര സൂചിക 400-ന് മുകളിൽ തുടരുകയാണെങ്കിൽ, നവംബറിലെ ഡൽഹിയിലെ 11-ാമത്തെ കഠിനമായ വായു ഗുണനിലവാര ദിനമായിരിക്കും ഇത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ വെറും മൂന്ന് കഠിനമായ വായു ഗുണനിലവാര ദിനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അതേസമയം 2021 ൽ അത്തരം 12 ദിവസങ്ങൾ അനുഭവപ്പെട്ടു, ഇത് മാസത്തിലെ ഏറ്റവും ഉയർന്ന ദിവസമാണ്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എ.ക്യു.ഐ.ആനന്ദ് വിഹാർ: 451അശോക് വിഹാർ: 434ദ്വാരക സെക്ടർ 8: 439ഐടിഒ: 393നജഫ്ഗഡ്: 401പഞ്ചാബി ബാഗ്: 454ആർകെ…
Read More