ആ​റു രാ​ജ്യ​ക്കാ​ർ​ക്ക് വീ​സാ​ര​ഹി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് ചൈ​ന

ബെ​യ്ജിം​ഗ്: ആ​റു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് വീ​സാ​ര​ഹി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ ചൈ​ന. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, നെ​ത​ർ​ലാ​ൻ​ഡ്സ്, സ്പെ​യി​ൻ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് വീ​സ​യി​ല്ലാ​തെ ചൈ​ന​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് 15 ദി​വ​സം വി​സ​യി​ല്ലാ​തെ ചൈ​ന​യി​ൽ തു​ട​രാം.

പു​തി​യ തീ​രു​മാ​നം ബി​സി​ന​സ്, ടൂ​റി​സം മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്തു​ക.

ബ്രൂ​ണെ​യ്, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കു വീ​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ചൈ​ന മു​ന്പ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment