മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് യുവജന കമ്മീഷൻ മുന്‍ അധ്യക്ഷ ചിന്ത ജെറോം. വിവാദങ്ങൾ കൊടുംബിരി കൊണ്ടു നിൽക്കുന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ താൻ ആദ്യമായി കാണുന്നത്. അന്ന് മുതൽ ഇന്നുവരെ തന്നെ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയായിരുന്നു എന്ന് ചിന്ത ജെറോം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം ചിന്ത അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നു.വിവാദങ്ങൾ ഉയർന്ന ഘട്ടത്തിലാണ് ലളിതാമ്മയെ കാണുന്നത്. അന്നുമുതൽ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയാണ് ആ കുടുംബം. കഴിഞ്ഞദിവസം കൊച്ചുമകൾ ശ്രീലത ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയപ്പോൾ കാണാമെന്നു പറഞ്ഞിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയ സമയത്ത് ചങ്ങമ്പുഴയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിച്ചു. നിറയെ സ്നേഹം. ഏറെ സന്തോഷം. പോസ്റ്റ്…
Read MoreDay: November 28, 2023
യുഎസിലെ ഇന്ത്യൻ അംബാസഡറെ വളഞ്ഞ് ഖലിസ്ഥാൻ അനുകൂലികൾ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഗുരുദ്വാരയിൽ പ്രാർഥനയ്ക്കെത്തിയ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ വളഞ്ഞ് ഖലിസ്ഥാൻ അനുകൂലികൾ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഖലിസ്ഥാൻ അനുകൂലികൾ ബഹളമുണ്ടാക്കി. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ സന്ധുവാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ന്യൂയോർക്കിലെ കോൺസൽ ജനറൽ രൺധീർ ജയ്സ്വാൾ, ഡെപ്യൂട്ടി കോൺസൽ ജനറൽ വരുൺ ജെഫ് എന്നിവർക്കൊപ്പമാണ് ലോംഗ് ഐലൻഡിലെ ഗുരുദ്വാരയിൽ സന്ധു പ്രാർഥനയ്ക്കെത്തിയത്.
Read Moreഭക്ഷണം കെെമാറിയ ശേഷം ഡെലിവറി ബോയ് ചെയ്തത് ക്ഷമിക്കാൻ സാധിക്കാത്ത കുറ്റം; വെെറലായി വീഡിയോ
നമ്മളെല്ലാവരും ചിലപ്പോഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിട്ടുള്ളവരാകുമല്ലെ. ഇപ്പോഴിതാ ഒരു വീട്ടിൽ ഭക്ഷണം കൈമാറിയ ഡെലിവറി ബോയിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നവംബര്‍ 23 ന് ദില്ലിയിലായിരുന്നു സംഭവം. ദില്ലിയിലെ ഒരു ഫ്ലാറ്റിൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഉടമക്ക് കെെമാറാനെത്തിയതാണ് ഡെയിവറി ബോയ്. ശേഷം ഉടമ എത്തി ഭക്ഷണം വാങ്ങിയ ശേഷം ഫ്ലാറ്റിന്റെ വാതിൽ അടച്ച് അകത്തേക്ക് കയറി പോയി. എന്നാൽ ഡെലിവറി ബോയ് തിരികെ പോകാതെ അൽപ സമയം ഫ്ലാറ്റിനു മുൻപിൽ പരുങ്ങി നിൽക്കുന്നു. പിന്നീട് അയാൾ വെളിയിൽ വെച്ച ഷൂ റാക്കിൽ നിന്ന് ഷൂ മോഷ്ടിച്ചു കൊണ്ടു പോകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വെെറലായി. ബ്ലിങ്കിറ്റ് എന്ന ഓണ്‍ലൈന്‍ ഡെലിവറിയിലൂടെയാണ് ഉടമ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. മോഷണത്തെ കുറിച്ച് അറിഞ്ഞ ഉടമ തന്റെ ഷൂ നഷ്ടപ്പെട്ട കാര്യം…
Read Moreനവകേരള ബസ് വരുമ്പോൾ…! സ്കൂളിന്റെ മതിൽ പൊളിക്കണം, കൊടിമരം മാറ്റണം, സ്റ്റേജ് പൊളിക്കണം; പെരുമ്പാവൂരിലെ ഗവ. ബോയ്സ് എച്ച്എസ്എസിലെ മാറ്റങ്ങൾ ഇങ്ങനെ…
പെരുമ്പാവൂർ/പറവൂർ: നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന പ്രത്യേക ബസിനു പ്രവേശിക്കാനും പന്തൽ നിർമിക്കാനുമായി സ്കൂൾ മതിലുകൾ പൊളിക്കാൻ സംഘാടകർ നീക്കം തുടങ്ങി. പെരുന്പാവൂരിലെയും പറവൂരിലെയും സർക്കാർ സ്കൂളുകളുടെ മതിലുകൾ പൊളിക്കാനും മരം മുറിക്കാനുമാണ് ശ്രമങ്ങളാരംഭിച്ചത്. രണ്ടിടങ്ങളിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ എതിർപ്പുമായി രംഗത്തെത്തി. പെരുന്പാവൂരിൽ നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് എച്ച്എസ്എസിന്റെ മതിൽ ഭാഗികമായി പൊളിക്കാൻ ആവശ്യപ്പെട്ടു സംഘാടകസമിതി ചെയർമാൻ നഗരസഭയ്ക്കു കത്ത് നൽകി. കൊടിമരവും സ്റ്റേജും നീക്കം ചെയ്യണമെന്നും സംഘാടകസമിതി ചെയർമാനും കേരള കോൺഗ്രസ്-എം നേതാവുമായ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു കഴിഞ്ഞ ശനിയാഴ്ച നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൈതാനത്തേക്ക് വാഹനമിറക്കുന്നതിനായാണ് സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിന്റെ പടിഞ്ഞാറു ഭാഗത്ത് ടൗൺ റോഡിൽ നിന്നു പരാതിക്കാർക്ക് വരുന്നതിന് മൂന്ന് മീറ്റർ വീതിയിൽ മതിൽ പൊളിച്ച് നീക്കണം. ഗ്രൗണ്ടിലേക്ക് ബസ് ഇറങ്ങുന്നതിനായി…
Read Moreവിമാന യാത്രക്കെത്തിയ ആള് വിമാനത്തിനകത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വൈറലായി പോസ്റ്റ്
ധാരാളം ചിത്രങ്ങളും വീഡിയോയുമാണ് ദിവസം തോറും സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സുബ്രത് പട്നായിക് എന്നയാള്‍ എക്സില്‍ പോസ്റ്റ് ചെയ്തൊരു ഫോട്ടോയും ഇതിന്റെ വിവരണവുമാണ് ഇന്ന് ചർച്ചയാകുന്നത്. ഇൻഡിഗോ എയര്‍ലൈൻസില്‍ യാത്ര ചെയ്യാനെത്തിയതാണ് ഇയാൾ. അപ്പോൾ കണ്ട കാഴ്ചയാണ് സുബ്രത് പങ്കുവെച്ചിരിക്കുന്നത്. തന്റെ സീറ്റിലേക്ക് സീറ്റ് നമ്പർ നോക്കി ഉറപ്പു വരുത്തി ഇരിക്കാൻ എത്തിയപ്പോഴാണ് ആ കാഴ്ച സുബ്രത്തിനെ ഞെട്ടിച്ചത്. അതു കണ്ടാൽ ആർക്കായാലും ദേഷ്യം തോന്നും. വിൻഡോ സീറ്റാണിത്. പക്ഷേ സീറ്റില്‍ കുഷിൻ ഇല്ല. കലി പൂണ്ട സുബ്രത്ത് ഇൻഡിഗോ എയര്‍ലൈൻസിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. പെട്ടെന്ന് തന്നെ അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പെട്ടെന്നു തന്നെ പോസ്റ്റ് വൈറലായി. എന്നാൽ സീറ്റിലെ കുഷിനുകള്‍ ഇങ്ങനെ അടര്ന്നുപോകാറുണ്ടെന്നും ജീവനക്കാരെ അറിയിച്ചാൽ അവർ തന്നെ അത് തിരിച്ച് അവിടെ പിടിപ്പിച്ചു തരുമെന്നും താങ്കൾ നേരിട്ട…
Read Moreമകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷം കഠിനതടവ്; ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയുന്നതിനിടെയാണ് പീഡനം നടന്നത്
തിരുവനന്തപുരം: ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും ആറു മാസവും കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അഥോറിറ്റി കുട്ടിക്കു നഷ്ടപരിഹാരം നൽകണം. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച കുട്ടിയുടെ അമ്മ കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മയ്ക്കെതിരേ മാത്രമാണ് വിചാരണ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ.…
Read More‘ആ വെള്ള കാർ ഭയപ്പെടുത്തുന്നു’, കൊച്ചുമക്കൾ പറഞ്ഞത് ഗൗരത്തിലെടുത്തിരുന്നെങ്കിൽ; ഒടുവിൽ കുഞ്ഞുങ്ങൾ സംശയം പ്രകടിപ്പിച്ചത് സത്യമായി; അലമുറയിട്ട് മുത്തശ്ശി
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നടക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ. തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ സഹോദരൻ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടാണ് ഞാൻ ഓടിച്ചെന്നത്. കുട്ടികളെ നായ്ക്കൾ ഓടിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്. എന്നാൽ കാർ അപ്പോഴേയ്ക്കും കുട്ടിയുമായി പാഞ്ഞു.
Read Moreഡിസ്നി റൈഡിൽ കയറി കുഞ്ഞിന് മുലയൂട്ടി അമ്മ; പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ
കുടുംബാംഗങ്ങളുമൊത്ത് നമ്മൾ അവധിക്കാലം ചിലവിടാനായി ചിലപ്പോഴൊക്കെ യാത്രകൾ പോകാറുണ്ട്. അത്തരത്തിലുള്ള യാത്രകൾ എപ്പോഴും നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. കുഞ്ഞു കുട്ടികളെ കൊണ്ട് യാത്ര പോകുമ്പോൾ അച്ഛനമ്മമാർ അത്യധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിനെയും കൊണ്ട് അത്തരമൊരു ഉല്ലാസ യാത്ര പോയ അമ്മയാണ് ഇന്ന് സൊഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആകുന്നത്. മെറിഡിത്ത് ബാർന്യാക് എന്ന സ്ത്രീ തന്റെ കുഞ്ഞും മറ്റ് കുടുംബാംഗങ്ങളുമൊത്ത് ഫ്ലോറിഡയിലെ ഡിസ്നിലാൻഡിൽ അവധി ആഘോഷിക്കുന്നതിനു പോയതാണ്. അവിടെയെത്തി മെറിഡിത്ത് ഒരു റെെഡിൽ തന്റെ കെെകുഞ്ഞിനെയും കൊണ്ട് കയറി. ഒരു റൈഡ് ആസ്വദിക്കുന്നതിനിടയിൽ ഇവർ തന്റെ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനു മുലയൂട്ടി. ഇവരുടെ തന്നെ കുടുംബാംഗമായ ജൊവാന എന്നയാൾ മെറിഡിത്ത് കുട്ടിക്ക് പാൽ കൊടുക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “ഈ ഡിസ്നി റൈഡിലും എന്റെ കസിൻ മെറിഡിത്ത് ബാർന്യാക് ഒരു…
Read Moreശവക്കുഴി ഖനനത്തിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍; ഞെട്ടിക്കുന്ന വാർത്ത പുറത്ത്
വിവിധങ്ങളായ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അവയിൽ പലതും നമ്മെ ഞെട്ടിപ്പിക്കുന്നതാകാം. അത്തരത്തിലൊരു വാർത്തയാണ് ഇന്ന് ഏറെ ചർച്ച ചെയ്യുന്നത്. പുരാതന യുദ്ധത്തിന്റെ ക്രൂരതയെ വരച്ചു കാട്ടുന്നതാണീ വാർത്ത. വടക്കുകിഴക്കൻ ചൈനയിൽ ഏതാണ്ട് 4,100 വർഷം പഴക്കമുള്ള ഒരു കൂട്ട ശവക്കുഴി കണ്ടെത്തിയിരിക്കുന്നു. നിയോലിത്തിക്ക് കാലഘട്ടത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ തലവേട്ട കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് പറയപ്പെടുന്നു. തലവേട്ട എന്നത് പുരാതന കാലഘട്ടത്തിലെ പരസ്പര ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായ പ്രവർത്തനമായിരുന്നു. ശവക്കുഴിയിൽ നിന്നു കിട്ടിയ രേഖകളനുസരിച്ച് കൂട്ടക്കൊലയ്ക്ക് ഇരകളായവരെല്ലാം സ്ത്രീകളും കുട്ടികളുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകർ 1990 കളിലാണ് ആദ്യമായി ഈ സ്ഥലം കണ്ടെത്തിയത്. ഇതുവരെ ആറ് തവണ ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. തലവേട്ടയ്ക്ക് ഇരയായ 43 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോൾ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. കണ്ടെടുത്ത അവശിഷ്ടങ്ങളിൽ പലതും ശരീരത്തിൽ…
Read Moreഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 16 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരി അബിഗേലിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. സമീപ ജില്ലകളില്‍നിന്ന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പൂയപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പൂയപ്പള്ളി സ്റ്റേഷനില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില്‍ സാധനം വാങ്ങാന്‍ വന്നത്. കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി രാത്രി തന്നെ പ്രത്യേക കണ്ട്രോള് റൂം…
Read More