പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായ ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസന് അറസ്റ്റില്‍. കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് 126 കോടിയുടെ നികുതി വെട്ടിപ്പിന് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ രാജന് സി. നായര്‍ കഴിഞ്ഞമാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഇതിന്മേല് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്രമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേരള ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാസർഗോഡ് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന് കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജിഎസ്ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം…
Read MoreDay: December 5, 2023
വിവാഹ പാര്‍ട്ടിയിൽ വൈറലായി പാക്കിസ്ഥാനി ബാന്‍ഡ്
അട്ടാരി-വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെയും സംയുക്ത പങ്കാളിത്തത്തില്‍ നടക്കുന്ന ചടങ്ങിന് കാഴ്ചക്കാരേറെയാണ്. ഈ പരമ്പരാഗത ശൈലിയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പാക്കിസ്ഥാനി കരസേന ഉദ്യോഗസ്ഥരുടെ വേഷ വിതാനങ്ങളിലെത്തിയ ഒരു കൂട്ടം ആളുകള്‍ കല്യാണ ചടങ്ങില്‍ നടത്തിയ നൃത്തമാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. വാഗാ ബോര്‍ഡറിലെ ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന കാലുയര്‍ത്തിയുള്ള നൃത്തചുവടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാഴ്ചക്കാരില്‍ കൗതുകവും വിനോദവും ഉയര്‍ത്തിയ കല്യാണ വീഡിയോക്ക് ആരാധകരേറുന്നു. രസകരമായ കമന്റുകളും അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. വാഗാ ബോര്‍ഡറിലെ കാഴ്ചകള്‍ ഇനി കല്യാണ വീടുകളിലും കാണാം എന്ന രസകരമായ ക്യാപ്ഷനോടു കൂടി പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreട്രെയിനിനുനേരേ കല്ലേറ് എസി കോച്ചിന്റെ ചില്ല് തകർന്നു
തലശേരി: ധർമടത്തിനും തലശേരിക്കുമിടയിൽ ട്രെയിനിനുനേരേ ഉണ്ടായ കല്ലറിൽ റേയിൽവേ പോലീസ് അന്വഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടരയോടെയാണ് പൂനെ-എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരേ കല്ലേറുണ്ടായതാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ല് തകർന്നു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ തലശേരി സ്റ്റേഷനിൽ നിർത്തി റേയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പരിശോധന നടത്തി. സംഭവത്തെ ക്കുറിച്ച് ഊർജിത അന്വഷണം നടന്നു വരികയാണെന്ന് ആർപിഎഫ് എസ്ഐ വിനോദ് പറഞ്ഞു. ഒരു മാസം മുമ്പ് തലശേരിക്കും മാഹിക്കുമിടയിലും ട്രെയിനിനുനേരേ കല്ലേറ് നടന്നിരുന്നു.
Read Moreമാംസാഹാര വിൽപനശാലകൾ പൂട്ടണം; വിവാദനിർദേശവുമായി ജയ്പുരിലെ ബിജെപി എംഎൽഎ
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ. ജയ്പുരിലെ ഹവാ മഹൽ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജയിച്ചത്. പ്രദേശത്തെ തെരുവുകളിൽ മാംസാഹാരം വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന ഇദ്ദേഹത്തിന്റെ നിർദേശം വലിയ വിവാദമായിരിക്കുകയാണ്. “റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വിൽപനശാലകളും ഉടൻ പൂട്ടണം. ഞാൻ റിപ്പോർട്ട് ആവശ്യപ്പെടും’ ബൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിലെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചിരുന്നു.
Read Moreകലിപ്പ് ഡാ… ട്രെയിനില്‍ ക്ഷുഭിതയായ യുവതി യാത്രക്കാരെ ആക്രമിക്കുന്ന വീഡിയോ വൈറല്‍
പലതരം സ്വഭാവമുള്ള ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ അക്രമിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിനു ഉണ്ടെന്നു തന്നയാണ് ഉത്തരം. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജ്യതലസ്ഥാനത്താണ് സംഭവം. ട്രെയിനില്‍ എസി ലോക്കല്‍ കമ്പാര്‍ട്മെന്റില്‍ യാത്രചെയ്തുകൊണ്ടിരുന്ന നീലയും വെള്ളയും വസ്ത്രം ധരിച്ച ഒരു യുവതി സീറ്റിലിരിക്കുന്ന സഹയാത്രക്കാരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ പെട്ടെന്നു തന്നെ വൈറലായി. സീറ്റിലിരിക്കുന്ന മറ്റ് യാത്രക്കാര്‍ യുവതിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതാണ് അസഭ്യവര്‍ഷത്തിനും ആക്രമണത്തിനും കാരണം. സൗമ്യമായി പ്രശ്നം പറഞ്ഞുതീര്ക്കുന്നതിനുപകരം മനപൂര്‍വം യാത്രക്കാരെ ദേഹോപദ്രവം ചെയ്യുകയും വാക്കുതര്‍ക്കത്തിലേർപ്പെടുകയുമായിരുന്നു യുവതി. യുവതിക്കെതിരെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഇത് സാധാരണ കാണ്ചയാണെന്നാണ് മിക്കവരും പറഞ്ഞത്. ട്രെയിനിലും മെട്രോയിലും യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ടെന്നാണ് പലരും പറയുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകാമുകന് തന്നെക്കാൾ 17വയസ് കുറവ്; പ്രായം മറച്ചുവയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച യുവതി പിടിയിൽ
ബെയ്ജിംഗ്: കാമുകനിൽ നിന്ന് യഥാർഥ പ്രായം മറച്ചുവയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച യുവതി പിടിയിൽ. ചൈനയിലെ ബെയ്ജിംഗ് വിമാനത്താവളത്തിലാണ് സംഭവം.17 വയസിന് ഇളയ കാമുകനോട് യഥാർഥ പ്രായം വെളിപ്പെടുത്താതിരിക്കാനാണ് യുവതി ഇങ്ങനെ ചെയ്തത്. 1982 ലാണ് യുവതി ജനിച്ചത്. ഐഡന്റിറ്റി വെളിപ്പെടുത്താത്ത യുവതി തന്റെ പാസ്പോർട്ട് എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പരിശോധനയ്ക്കായി നൽകി. സംശയം തോന്നിയ ഉദ്യോഗസ്ഥർ മറ്റ് രേഖകൾ ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഉദ്യോഗസ്ഥനിൽ നിന്ന് പാസ്പോർട്ട് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെക്ക്പോസ്റ്റിലൂടെ മുന്നോട്ട് പോകാൻ കാമുകനെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ അവസാനം തനിക്ക് രണ്ട് ചൈനീസ് പാസ്പോർട്ട് ഉണ്ടെന്ന് യുവതി വെളിപ്പെടുത്തി. ഒന്നിൽ തന്റെ യഥാർഥ പ്രായം 41ഉം മറ്റൊന്നിൽ 27ഉം ആണ്. 24 കാരനായ കാമുകനിൽ നിന്ന് തന്റെ യഥാർഥ പ്രായം മറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞു. അത് അവരുടെ ബന്ധത്തെ…
Read Moreക്യൂട്ട് നമിത പ്രമോദ്; സ്റ്റെലൻ ലുക്കിൽ തിളങ്ങി താരം
മലയാളത്തിലെ മുൻനിരനായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ഇതിനോടകം മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടിയുടെ പുത്തൻ ചില ചിത്രങ്ങളാണിപ്പോൾ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നമിതയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. സിംപിൾ ലുക്കിൽ ഏവരുടേയും മനംമയക്കുകയാണ് താരം. ലൈറ്റ് ക്രീം കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നമിത. എന്നത്തേയുംപോലെ താരത്തിന്റെ സ്റ്റൈലൻ ചിരിയും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആരാധകർ ലൈക്കും കമന്റുമായി ചിത്രങ്ങളെ ആഘോഷമാക്കുകയാണ്. ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്.
Read Moreആടുജീവിതംതന്നെയെന്നു തോന്നി; ബ്ലെസി
ആടുജീവിതം ഷൂട്ടിംഗിനായി രാജസ്ഥാനിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും പല മരുഭൂമികളും പരിഗണിച്ചെങ്കിലും അനുമതികളും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഷൂട്ട് നടന്നില്ല. ഒടുവിലാണ് 2019 ൽ ജോർദാൻ മരുഭൂമിയിൽ ഷൂട്ട് തുടങ്ങുന്നത്. മൂന്നു വർഷത്തിനിടെയുള്ള കഥയായതിനാൽ പല ഷെഡ്യൂളുകളായാണ് ഷൂട്ട് ചെയ്തത്. 2020 ൽ ജോർദാനിലെ ഷൂട്ടിനിടെയാണ് കോവിഡ് വരുന്നതും ഷൂട്ടിംഗ് സംഘം 75 ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നതും. അന്നു കഥാപാത്രത്തിനായി 35 കിലോയോളം ഭാരം കുറച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം അവിടെ കുടുങ്ങിക്കിടന്നു. ഫോൺ പോലും കൃത്യമായി കിട്ടില്ല. മരുഭൂമിയിലേക്കു വാഹനങ്ങളോ മനുഷ്യരോ വരുന്നില്ല. ആടുജീവിതം തന്നെയെന്നു തോന്നിപ്പോയ കാലം. 2022ലാണ് പിന്നീട് അവിടെ ഷൂട്ടിന് അനുമതി ലഭിക്കുന്നത്. ഷൂട്ടിംഗ്പൂർത്തിയാക്കി കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. -ബ്ലെസി
Read Moreപാത്രം കഴുകുന്ന ജോലി വരെ ചെയ്തിട്ടുണ്ട്; അഭിരാമി
ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അതുകൊണ്ട് പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. അവിടെ കഫേകൾ പോയി പാടി. അങ്ങനെ കുറച്ച് പൈസ ടിപ്സ് ആയി ലഭിച്ചിരുന്നു. അതല്ലാതെയും ജോലികൾ ചെയ്തു. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ പാത്രം കഴുകി വയ്ക്കുന്ന ജോലി ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി. ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട്…
Read Moreബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലോ; കിംവദന്തി പടരുന്നു
ബോളിവുഡിലെ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചന് കുടുംബത്തിലെ മരുമകളായ ഐശ്വര്യയും ബച്ചന് കുടുംബത്തിലെ അംഗങ്ങളും തമ്മിൽ അത്ര രസത്തിലല്ലെന്നു റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ‘പ്രതീക്ഷ’ എന്ന ബംഗ്ലാവ് എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ബംഗ്ളാവ് മകള്‍ക്ക് ബച്ചന് എഴുതി നല്‍കിയതിന് പിന്നാലെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ വളർന്നുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷ ബംഗ്ളാവ് സ്വന്തമാക്കാൻ മരുമകള്‍ ഐശ്വര്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന് ഇതൊന്നും നോക്കിയില്ലെന്നുമാണ് ഗോസിപ് കോളങ്ങളിൽ പ്രചരിക്കുന്നത്. അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. മകള്‍ ആരാധ്യയെ ഇപ്പോഴും ഒപ്പം കൊണ്ടുപോകാറുമുണ്ട്. കൂടാതെ, ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് തനിച്ച് ചില പാർട്ടികളിൽ എത്തുകയും ചെയ്തു.…
Read More