കൊട്ടിയം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ച് പണം പിടിച്ചുപറിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.ഇന്നലെ രാത്രി എട്ടരയോടെ അയത്തിൽ ആയിരുന്നു സംഭവം. പരീക്ഷ ഫീസടയ്ക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3,000 രൂപ ഇയാൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി.കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Read MoreDay: December 5, 2023
ബിജെപി നേതാവിന്റെ സഹോദരീ ഭർത്താവ് വനത്തിൽ മരിച്ചനിലയിൽ
ബംഗളൂരു: മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.പി. യോഗേശ്വറിന്റെ സഹോദരീ ഭർത്താവിനെ ചാമരാജ്നഗറിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച മുതൽ കാണാതായ മഹാദേവയ്യയുടെ(62) മൃതദേഹമാണു തെരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തിയത്. രാംപുര ഗ്രാമത്തിൽനിന്നു കണ്ടെത്തിയ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ട്. ചന്നപട്ടണയിലെ ചക്കേരയിലെ ഫാംഹൗസിൽനിന്നാണ് മഹാദേവയ്യയെ കാണാതായത്. അന്വേഷണത്തിൽ രക്തക്കറയുമായി കാർ കണ്ടെത്തി. ഇതിനു സമീപമായിരുന്നു മൃതദേഹം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
Read More‘ഒന്നരക്കോടിയുടെ കാറിലിടിക്കാതെ വല്ല ബസിലും പോയി ഇടിക്ക്..!’ ദേവഗൗഡയുടെ മരുമകൾക്കെതിരേ വിമർശനം
ഉഡുപ്പി: ഒന്നരക്കോടി വില വരുന്ന തന്റെ കാറിലിടിച്ച ബൈക്ക് യാത്രക്കാരനോട് മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ മോശമായി പെരുമാറിയതായി പരാതി. “നിനക്ക് മരിക്കണമെങ്കിൽ വല്ല ബസിനും പോയി ഇടിച്ചുകൂടെ എന്തിന് എന്റെ കാറിൽ വന്നിടിക്കണം’ എന്നാണ് ബൈക്ക് യാത്രികനോട് ഭവാനി ചോദിച്ചത്. തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്നും അവർ പലതവണ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഉഡുപ്പി സാലിഗ്രാമയിലാണ് അപകടം നടന്നത്. ടൊയോട്ട വെൽഫയർ കാറിലാണ് ഭവാനി സഞ്ചരിച്ചത്. ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. വീഡിയോ പ്രചരിച്ചതോടെ ഭവാനിയെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഭവാനിയുടെ ഭർത്താവ് എച്ച്.ഡി. രേവണ്ണ കർണാടക നിയമസഭയില്‍ എംഎൽഎയാണ്. മക്കളില്‍ ഒരാൾ എംപിയും ഒരാൾ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവുമാണ്. ബന്ധുക്കളോ പാർട്ടി വൃത്തങ്ങളോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
Read Moreരാജിവച്ചയാളെ എങ്ങനെ സസ്പെൻഡ് ചെയ്യും; ലോക ചരിത്രത്തിലെ അപൂർവ സംഭവം; എ. വി ഗോപിനാഥ്
പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. താൻ 2021-ല്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതാണ്. പിന്നെങ്ങനെ തന്നെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. കോൺഗ്രസ് തന്നെ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയുന്നത് വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്. രാജി അംഗീകരിച്ചോ എന്നറിയില്ല. ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്. കെപിസിസി നടപടിയുടെ അറിയിപ്പ് ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര് നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.
Read Moreകുവൈത്ത് അമീറിന്റെ ആരോഗ്യനില; തെറ്റിദ്ധാരണ പരത്തിയാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്. എഴുത്ത്, റെക്കോര്‍ഡ് ചെയ്ത പ്രസംഗം, ഫോട്ടോ, വീഡിയോ എന്നിങ്ങനെ നേരിട്ടോ അല്ലാതെയോ കുവൈത്ത് അമീറിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. അമീര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും ആരോഗ്യനില വീണ്ടെടുത്തതായും കഴിഞ്ഞ ബുധനാഴ്ച ബൈതുല്‍ ഹുകും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. അമീറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അമീരി ദിവാന്‍കാര്യ മന്ത്രി ഞായറാഴ്ച വൈകിട്ട് അറിയിച്ചിരുന്നു.
Read Moreകൈക്കൂലി, കള്ളപ്പണം; സൗദിയിൽ പ്രവാസികളടക്കം 146 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പെടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അഥോറിറ്റി (നസഹ) ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. 341 പേരെ ചോദ്യംചെയ്തു. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അഥോറിറ്റി പറഞ്ഞു.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പോലീസ്
മെഡിക്കൽ കോളജ്/വെഞ്ഞാറമൂട് : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ അബ്ദുൽ അസീസ് -ജമീല ദമ്പതികളുടെ മകളാണ്. ഇന്നലെ രാത്രി 11.30-നോടടുത്താണ് സംഭവം എന്ന് കരുതുന്നു. മെഡിക്കൽ കോളജിനടുത്ത് ഒരു ഫ്ലാറ്റിലാണ് ഡോക്ടർ താമസിച്ചുവന്നിരുന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഒരു സുഹൃത്ത് ചൊവ്വാഴ്ച രാവിലെ ഷഹാനയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് ഫ്ലാറ്റിലെ ഒരാളോട് നേരിട്ട് അന്വേഷിക്കാൻ പറയുകയായിരുന്നു. മുട്ടി വിളിച്ചിട്ടും കതക് തുറക്കാതായതോടുകൂടിയാണ് വിവരം മെഡിക്കൽ കോളജ് പോലീസിൽ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഡോക്ടറെ കണ്ടെത്തിയത്. ഡോക്ടറുടെ മരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പോലീസ് നടത്തിയ…
Read Moreഫോട്ടോഷൂട്ടിനിടെ മോഡൽ കടലിൽ വീണു; ഫോട്ടോഗ്രാഫർക്കു ചീത്തവിളി
കലിഫോർണിയ: ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിന്റെ വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഷൂട്ടിനിടെ കനത്ത തിരമാലയിൽപ്പെട്ട് മോഡലായ യുവതി കടലിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്. ‘തെറ്റിപ്പോയ ഫോട്ടോഷൂട്ട്’ എന്ന കുറിപ്പോടെയാണ് ഷായിലാ വെൽച്ച് എന്നയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ‘മോഡലായ കേറ്റും ഞാനും സൗത്ത് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ തീരദേശപ്രദേശമായ പാലോസ് വെർഡെസിൽ ഒരു ഫോട്ടോഷൂട്ടിന് പോയി. പാറക്കെട്ടുകളുള്ള കടൽത്തീരത്ത് ആദ്യം എല്ലാം നന്നായിരുന്നു. അവസാനം കടല്‍ വെള്ളത്തോട് ചേർന്നുനിന്നു കുറച്ച് ഫോട്ടോകൾ എടുക്കാൻ കേറ്റ് പറഞ്ഞു. ഈസമയം വലിയ തിരകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പെട്ടെന്ന് ഒരു വലിയ തിര പുറകിൽ വന്ന് അവളെ അടിച്ചെടുത്തു. കുറച്ച് മിനിറ്റുകള്‍ കേറ്റിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അവൾ പാറക്കെട്ടിനിടയിലെ ഗുഹയിൽ കുടുങ്ങിയതായി തോന്നി. ഈ സമയം ഞാന്‍ ഷൂട്ട് നിര്‍ത്തി. ആളുകള്‍ എന്നോട് കടലില്‍ ചാടരുതെന്നു പറഞ്ഞു. ഞാൻ…
Read Moreനവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത എ.വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; എ.കെ ബാലൻ
പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ മുൻ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തതിനെതിരെ സിപിഎം നേതാവ് എ. കെ ബാലൻ. കെ പി സി സിയുടേതായിരുന്നു നടപടി. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്, കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്ന് എ. കെ ബാലൻ പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതരമായ തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തിരുന്ന് പറഞ്ഞവർക്കെതിരെ യാതൊരു നടപടിയില്ലെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി. ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവർ തീരുമാനമെടുത്താൽ പാർട്ടി പോസിറ്റീവ് ആയ തീരുമാനങ്ങൾ എടുക്കും. അങ്ങനെ വന്ന എല്ലാവർക്കും രാഷ്ടീയ സംരക്ഷണം മാത്രമല്ല നല്ല പദവിയും കൊടുക്കാനാണ് എക്കാലത്തും പാർട്ടി ശ്രമിച്ചിട്ടുള്ളതെന്ന് എ.കെ…
Read Moreഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച പൊട്ടിത്തെറിച്ച മരാപി അഗ്നിപർവതത്തിൽനിന്ന് 11 മൃതദേേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മലകയറ്റവിനോദത്തിൽ ഏർപ്പെട്ടവരാണ് മരിച്ചത്. 12 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും ചെറിയതോതിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. ഞായറാഴ്ച അഗ്നിപർവതത്തിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിൽ ചാരം പുറത്തുവന്നിരുന്നു. ഈ സമയത്ത് 75 പേർ മലകയറ്റവിനോദത്തിൽ ഏർപ്പെട്ടിരുന്നു. ഒട്ടേറെപ്പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പലർക്കും പൊള്ളലേറ്റിട്ടുണ്ട്. സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന മരാപി അഗ്നിപർവതം മലകയറ്റവിനോദക്കാരുടെ പ്രിയപ്പെട്ട മേഖലയാണ്.
Read More