‘ഒ​ന്ന​ര​ക്കോ​ടി​യു​ടെ കാ​റി​ലി​ടി​ക്കാ​തെ വ​ല്ല ബ​സി​ലും പോ​യി ഇ​ടി​ക്ക്..!’ ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം

ഉ​ഡു​പ്പി: ഒ​ന്ന​ര​ക്കോ​ടി വി​ല വ​രു​ന്ന ത​ന്‍റെ കാ​റി​ലി​ടി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​നോ​ട് മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. “നി​ന​ക്ക് മ​രി​ക്ക​ണ​മെ​ങ്കി​ൽ വ​ല്ല ബ​സി​നും പോ​യി ഇ​ടി​ച്ചു​കൂ​ടെ എ​ന്തി​ന് എ​ന്‍റെ കാ​റി​ൽ വ​ന്നി​ടി​ക്ക​ണം’ എ​ന്നാ​ണ് ബൈ​ക്ക് യാ​ത്രി​ക​നോ​ട് ഭ​വാ​നി ചോ​ദി​ച്ച​ത്.

ത​ന്‍റെ വ​ണ്ടി​ക്ക് 1.5 കോ​ടി രൂ​പ​യു​ണ്ടെ​ന്നും അ​വ​ർ പ​ല​ത​വ​ണ പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി‌​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

ഉ​ഡു​പ്പി സാ​ലി​ഗ്രാ​മ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടൊ​യോ‌​ട്ട വെ​ൽ​ഫ​യ​ർ കാ​റി​ലാ​ണ് ഭ​വാ​നി സ​ഞ്ച​രി​ച്ച​ത്. ബൈ​ക്ക് കാ​റി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​വാ​നി പ​റ​യു​ന്ന​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ഭ​വാ​നി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി.

ഭ​വാ​നി​യു​ടെ ഭ​ർ​ത്താ​വ് എ​ച്ച്.​ഡി. രേ​വ​ണ്ണ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ എം​എ​ൽ​എ​യാ​ണ്. മ​ക്ക​ളി​ല്‍ ഒ​രാ​ൾ എം​പി​യും ഒ​രാ​ൾ ക​ർ​ണാ​ട​ക ലെ​ജി​സ്‌​ലേ​റ്റി​വ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്. ബ​ന്ധു​ക്ക​ളോ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളോ ഇ​തു​വ​രെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment