രാജിവച്ചയാളെ എങ്ങനെ സസ്പെൻഡ് ചെയ്യും; ലോക ചരിത്രത്തിലെ അപൂർവ സംഭവം; എ. വി ഗോപിനാഥ്

പാ​ല​ക്കാ​ട് ന​വ​കേ​ര​ളാ​സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ക​രി​ച്ച് എ.​വി ഗോ​പി​നാ​ഥ്. താ​ൻ 2021-ല്‍ ​പാ​ര്‍​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​താ​ണ്. പി​ന്നെ​ങ്ങ​നെ ത​ന്നെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. കോ​ൺ​ഗ്ര​സ് ത​ന്നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത കാ​ര്യം അ​റി​യു​ന്ന​ത് വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ണ്.

പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​യാ​ളെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജി അം​ഗീ​ക​രി​ച്ചോ എ​ന്ന​റി​യി​ല്ല. ലോ​ക ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍​വ സം​ഭ​വം ആ​ണി​ത്. ത​നി​ക്ക് ചെ​യ്യാ​ന്‍ തോ​ന്നു​ന്ന​ത് താ​ന്‍ ചെ​യ്യും. താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി മാ​ത്ര​മാ​ണ്.

കെ​പി​സി​സി ന​ട​പ​ടി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ര് ന​ട​പ​ടി​യെ​ടു​ത്താ​ലും കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും എ.​വി ​ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment