വാഷിംഗ്ടൺ ഡിസി: ഗാസയിലെ പലസ്തീൻ ജനതയെ ഈജിപ്തിലേക്കു നിഷ്കാസനം ചെയ്യാനുള്ള മുന്നൊരുക്കങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) മേധാവി ഫിലിപ്പെ ലാസറീനി. അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലാണു ലാസറീനിയുടെ ആരോപണം. രണ്ടുമാസത്തിലധികമായി ഇസ്രേലി സേന നടത്തുന്ന ആക്രമണത്തിൽ സർവവും നഷ്ടപ്പെട്ട പലസ്തീൻ ജനത ഈജിപ്ത് അതിർത്തിയോടു ചേർന്ന റാഫായിലാണു തന്പടിക്കുന്നത്. പലസ്തീനികളെ ഈജിപ്തിലേക്കു മാറ്റാനാണ് ഇസ്രയേലിന്റെ നീക്കം. വടക്കൻ ഗാസയിൽ ഇസ്രേലി സേന വ്യാപകമായി നാശം വിതച്ചത് ഇതിന്റെ ആദ്യഘട്ടമായിരുന്നു. ഇപ്പോൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ളവരെ ഈജിപ്ഷ്യൻ അതിർത്തിയിലേക്കു തള്ളിവിടുകയാണ്. ഈ രീതി തുടർന്നാൽ രണ്ടാം നഖ്ബ സംഭവിക്കുകയും ഗാസ പലസ്തീനികളുടെ നാടല്ലാതായി മാറുകയും ചെയ്യും. 1948ലെ യുദ്ധത്തെത്തുടർന്നുണ്ടായ പലസ്തീൻ അഭയാർഥിപ്രവാഹത്തെയാണ് നഖ്ബ എന്നു വിളിക്കുന്നത്.
Read MoreDay: December 11, 2023
ഈ കളികൊള്ളാം… “നഗ്നരാക്കുന്ന” ആപ്പുകളിലേക്ക് ജനം ഇരച്ചുകയറുന്നു! ഒരുമാസം കയറിയത് 2.4 കോടി പേര്
മിയാമിസ്ബര്ഗ് (യുഎസ്): ഡീപ് ഫേക്ക് പ്ലാറ്റ്ഫോമുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന നഗ്നചിത്രങ്ങളും വീഡിയോകളും വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മറ്റൊരു നടുക്കുന്ന റിപ്പോര്‍ട്ട് കൂടി പുറത്ത്. എഐയുടെ സഹായത്തോടെ സാധാരണ ചിത്രങ്ങളെ വസ്ത്രമില്ലാത്തവയാക്കി മാറ്റുന്ന പ്ലാറ്റ്ഫോമുകളിലേക്ക് വന്‍തോതില്‍ ആളുകള്‍ എത്തുന്നുവെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം പ്ലാറ്റ്ഫോമുകള് സന്ദര്‍ശിച്ചുവെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ എക്സ്, റെഡ് ഇറ്റ് മുതലായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ആപ്പുകളുടെ പരസ്യലിങ്ക് വരുന്നത് വര്‍ധിച്ച് വന്നുവെന്നും പതിനൊന്ന് മാസം കൊണ്ട് ഇവയുടെ എണ്ണം 2,400 ശതമാനത്തിലധിക്കമായെന്നും ഗ്രാഫിക്ക പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ അനുവദിക്കില്ലെന്നും ഇവ നീക്കം ചെയ്യാന്‍…
Read Moreക്രിക്കറ്റ് ചരിത്രത്താളിലെ അപൂർവത; ഒരു പരമ്പരയിൽ മൂന്ന് ക്യാപ്റ്റൻമാർ
ഹരാരെ: ക്രിക്കറ്റ് ചരിത്രത്താളിലെ അപൂർവതയിൽ സിംബാബ്വെ ടീമും. ഒരു പരന്പരയിലെ എല്ലാ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ അണിനിരത്തിയാണ് സിംബാബ്വെയും ചരിത്രത്താളിൽ ഇടംനേടിയത്. അയർലൻഡിന് എതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റിൽ സിംബാബ്വെ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ചു. ആദ്യ ട്വന്റി-20യിൽ സിക്കന്ദർ റാസയും രണ്ടാം മത്സരത്തിൽ സീൻ വില്യംസുമായിരുന്നു ക്യാപ്റ്റന്മാർ. ഇന്നലെ നടന്ന മൂന്നാം അങ്കത്തിൽ റയാൻ ബറലാണ് സിംബാബ്വെയെ നയിച്ചത്. ട്വന്റി-20 പരന്പരയിൽ ഓരോ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ ഉപയോഗിച്ച ആദ്യ ടീമാണ് സിംബാബ്വെ. ടെസ്റ്റിലും ഏകദിനത്തിലും മുന്‍പ് വ്യത്യസ്ത ക്യാപ്റ്റന്മാരുമായി മൂന്ന് ടീമുകൾ ഇറങ്ങിയിട്ടുണ്ട്. 1930ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ വെസ്റ്റ് ഇൻഡീസ് നാല് ക്യാപ്റ്റന്മാരുമായി ഇറങ്ങി. 1902ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലും 2022ൽ ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലും ദക്ഷിണാഫ്രിക്ക മൂന്ന് ക്യാപ്റ്റന്മാരെ അണിനിരത്തിയിരുന്നു. അതേസമയം, മൂന്നാം ട്വന്റി-20യിൽ എട്ട് പന്ത് ബാക്കിനിൽക്കേ ആറ്…
Read Moreഡികോക്കിന്റെ അരങ്ങേറ്റം കുളമായി
മെൽബണ്‍: ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡികോക്കിന്റെ ബിഗ്ബാഷ് ട്വന്റി-20 ലീഗ് അരങ്ങേറ്റം കുളമായി. മെൽബണ്‍ റെനഗേഡ്സിനുവേണ്ടിയായിരുന്നു ഡികോക്ക് ഇറങ്ങിയത്. പെർത്ത് സ്കോർചിയേഴ്സ് x മെൽബണ്‍ റെനഗേഡ്സ് മത്സരം 6.5 ഓവർ മാത്രമാണ് നീണ്ടത്. അപകടകരമായി അപ്രതീക്ഷിത ബൗണ്‍സർ പിച്ചിൽനിന്നുണ്ടായതോടെ മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പെർത്ത് 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റണ്‍സ് എന്നനിലയിൽ തുടരുന്പോഴാണ് മത്സരം ഉപേക്ഷിച്ചത്.
Read Moreഇതെന്താ കാഴ്ച ബംഗ്ലാവോ അതോ മെസോ: ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചത്ത പുഴു, ഓടി ഒളിക്കുന്ന എലികൾ; പരാതിയുമായി യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ വിദ്യാർഥികൾ
തിരുവന്തപുരം: പലപ്പോഴും സ്വന്തം വീട്ടിൽ കിട്ടുന്ന ഭക്ഷണം പോലെ മറ്റൊരിടത്തും നമുക്ക് ലഭിക്കില്ല. പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ. വഴുതക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ കേടായ ഭക്ഷണമാണ് നൽകുന്നതെന്ന പരാതിയുമായി വിദ്യാർഥികൾ. ഹോസ്റ്റലുകളിൽ നിശ്ചിത സമയത്തിനാകും ഭക്ഷണം തരിക. അതു പോലും വൃത്തിയായി നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതു സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് പരാതി നൽകിയപ്പോൾ മോശം അനുഭവമാണ് തങ്ങൾക്ക് ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനെതിരെ യാതൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സ്ക്രൂ, പക്ഷി തൂവൽ, സ്ക്രബർ പീസ്, പുഴുക്കൾ, വണ്ട്, പ്രാണികൾ എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ട്. ഇതെ കുറിച്ച് അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ്…
Read Moreസർ സ്മാഷ്; ലോക ക്ലബ് വോളിബോൾ കിരീടം സർ സഫേറ്റി പെറുഗിയയ്ക്ക്
ബംഗളൂരു: ഇന്ത്യ ആതിഥേയത്വം വഹിച്ച 19-ാം വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിൽ ഇറ്റാലിയൻ ടീമായ സർ സഫേറ്റി കൊനാഡ് പെറുഗിയ കിരീടത്തിൽ മുത്തമിട്ടു. ഇതാദ്യമായാണ് ഇന്ത്യയിൽ ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. ഏകപക്ഷീയമായ ഫൈനലിൽ ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്ബിനെ കീഴടക്കിയാണ് ഇറ്റലിക്കാർ ലോകത്തിന്റെ നെറുകയിൽ ഇരിപ്പുറപ്പിച്ചത്. നിലവിലെ ചാന്പ്യന്മാരായ പെറുഗിയ നേരിട്ടുള്ള സെറ്റുകൾക്ക് ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: 25-13, 25-21, 25-19. ചാന്പ്യൻഷിപ്പിൽ തോൽവി അറിയാതെയാണ് ഇറ്റാലിയൻ സംഘത്തിന്റെ കിരീട ധാരണം. സർ പെറുഗിയയുടെ രണ്ടാം ലോക ചാന്പ്യൻഷിപ്പ് കിരീടമാണ്. 2022ൽ ഇറ്റലിയിൽനിന്നുള്ള ട്രെന്റിനൊയെ കീഴടക്കിയായിരുന്നു പെറുഗിയയുടെ കന്നി ലോക കിരീടം. മൂന്നാം സ്ഥാനം ജാപ്പനീസ് ക്ലബ്ബായ സണ്‍ടോറി സണ്‍ബേഡ്സ് സ്വന്തമാക്കി. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർട് കുളൂബുവിനെ സണ്‍ബേഡ്സ് കീഴടക്കി. സ്കോർ: 17-25, 23-25, 25-21, 25-19, 15-12.
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് അവർ വാദിക്കുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി.
Read Moreഒരു കോടി രൂപ വേണം; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ മൻസൂർ അലി ഖാൻ
തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ രംഗത്ത്. തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും തനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് നടന്റെ ആവശ്യം. ചെന്നൈ കോടതിയിലാണ് മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. ലിയോ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശം. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്റൂം സീൻ എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു മൻസൂർ പറഞ്ഞത്. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലും സാധിച്ചില്ലെന്നും നടൻ പറഞ്ഞു. തൃഷയ്ക്കെതിരെ താൻ അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളെക്കുറിച്ചാണ്…
Read More