ക്രി​ക്ക​റ്റ് ച​രി​ത്ര​ത്താ​ളി​ലെ അ​പൂ​ർ​വ​ത; ഒ​രു പ​രമ്പരയിൽ മൂന്ന് ക്യാപ്റ്റൻമാർ

ഹ​രാ​രെ: ക്രി​ക്ക​റ്റ് ച​രി​ത്ര​ത്താ​ളി​ലെ അ​പൂ​ർ​വ​ത​യി​ൽ സിം​ബാ​ബ്‌​വെ ടീ​മും. ഒ​രു പ​ര​ന്പ​ര​യി​ലെ എ​ല്ലാ മ​ത്സ​ര​ത്തി​ലും വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ അ​ണി​നി​ര​ത്തി​യാ​ണ് സിം​ബാ​ബ്‌​വെ​യും ച​രി​ത്ര​ത്താ​ളി​ൽ ഇ​ടം​നേ​ടി​യ​ത്. അ​യ​ർ​ല​ൻ​ഡി​ന് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സിം​ബാ​ബ്‌​വെ മൂ​ന്ന് വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ പ​രീ​ക്ഷി​ച്ചു.

ആ​ദ്യ ട്വ​ന്‍റി-20​യി​ൽ സി​ക്ക​ന്ദ​ർ റാ​സ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സീ​ൻ വി​ല്യം​സു​മാ​യി​രു​ന്നു ക്യാ​പ്റ്റ​ന്മാ​ർ. ഇ​ന്ന​ലെ ന​ട​ന്ന മൂ​ന്നാം അ​ങ്ക​ത്തി​ൽ റ​യാ​ൻ ബ​റ​ലാ​ണ് സിം​ബാ​ബ്‌​വെ​യെ ന​യി​ച്ച​ത്.

ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ ഓ​രോ മ​ത്സ​ര​ത്തി​ലും വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ ഉ​പ​യോ​ഗി​ച്ച ആ​ദ്യ ടീ​മാ​ണ് സിം​ബാ​ബ്‌​വെ. ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും മു​ന്പ് വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രു​മാ​യി മൂ​ന്ന് ടീ​മു​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. 1930ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​ല് ക്യാ​പ്റ്റ​ന്മാ​രു​മാ​യി ഇ​റ​ങ്ങി.

1902ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലും 2022ൽ ​ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് ക്യാ​പ്റ്റ​ന്മാ​രെ അ​ണി​നി​ര​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ എ​ട്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ ആ​റ് വി​ക്ക​റ്റ് ജ​യം നേ​ടി അ​യ​ർ​ല​ൻ​ഡ് മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര 2-1നു ​സ്വ​ന്ത​മാ​ക്കി. സ്കോ​ർ: സിം​ബാ​ബ്‌​വെ 140/6 (20). അ​യ​ർ​ല​ൻ​ഡ് 141/4 (18.4). ആ​ദ്യ മ​ത്സ​രം ആ​തി​ഥേ​യ​ർ ഒ​രു വി​ക്ക​റ്റി​നു ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് നാ​ല് വി​ക്ക​റ്റ് ജ​യം നേ​ടി​യി​രു​ന്നു.

Related posts

Leave a Comment