കോഴിക്കോട്: മൂന്നു ദിവസത്തെ പരിപാടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നു രാത്രിയോടെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെത്താനിരിക്കെ “ചാന്‍സലര്‍ ഗോ ബാക്ക്’ എന്നെഴുതിയ കറുത്ത ബാനറുകളുമായി എസ്എഫ്ഐ. സര്‍വകലാശാലയുടെ പ്രവേശന കവാടഭാഗത്തും മറ്റുമായി ഉയർത്തിയ ബാനറുകളിൽ “മിസ്റ്റര്‍ ചാൻസലര്‍ യു ആര് നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ’ എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. എസ്എഫ്ഐ യൂണിവേഴ്സിറ്റി കാമ്പസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകളും പതിച്ചു. “ചാൻസലർ കാന്പസിന് അകത്ത് സവർക്കർ കാന്പസിനു പുറത്ത്, ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട, സര്‍വകാലശാലകള്‍ ആരുടെയും തറവാട്ടുസ്വത്തല്ല, ചാന്‍സലര്‍ രാജാവോ അതോ ആര്‍എസ്എസ് നേതാവോ’ തുടങ്ങിയ വാക്കുകളാണ് പോസ്റ്ററുകളിൽ. ഗവര്‍ണര്‍ക്കെതിരേ സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. അതേസമയം ഗവര്‍ണര്‍ക്ക് സ്വാഗതമോതിയുള്ള കമാനവും ഉയര്‍ന്നിട്ടുണ്ട്. കാന്പസിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിന്റെ സംഘാടകരാണ് ഇതു സ്ഥാപിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറുടെ…
Read MoreDay: December 16, 2023
മീരാ ജാസ്മിനും നരേനും വീണ്ടും
മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യൂൻ എലിസബത്ത് 29ന് തിയറ്ററുകളിലെത്തും. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാന്റിക് കോമഡി എന്റർടെയ്നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമിച്ച ഈ ചിത്രത്തിന് അർജുൻ ടി. സത്യനാണ് തിരക്കഥ തയാറാക്കിയത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തിൽ രൺജി പണിക്കർ, ജോണി ആന്റണി, ശ്വേതാ മേനോൻ, രമേഷ് പിഷാരടി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റ് പ്രധാന…
Read Moreബിസിനസിലും ശക്തയായ വനിത; ലേഡി സൂപ്പർസ്റ്റാർ നയൻതാര
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളാണ് നയന്‍താര. തെന്നിന്ത്യന്‍ ഭാഷകളില്‍ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങുന്ന നയതാര അടുത്തയിടെ ഷാരൂഖ് ഖാനൊപ്പം അറ്റ്ലിയുടെ സംവിധാനത്തിൽ ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയും വിജയകരമാക്കി. എന്നാല്‍ നടി എന്ന നിലയില്‍ മാത്രമല്ല ഇപ്പോൾ നയന്‍സിനെ ബഹുമതികള്‍ തേടി എത്തുന്നത്. 2021ൽ ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വർഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ നയൻസ് അവതരിപ്പിച്ചിട്ടുണ്ട്. ചർമസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സ് ആരംഭിച്ച പുതിയ സംരംഭങ്ങള്‍. ഇതിനാല്‍ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തില്‍ സോയ അക്തർ, സംഗീത റെഡ്ഡി, മാധബി…
Read Moreനവകേരള സദസിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ല; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: നവകേരള സദസ് സർക്കാർ പരിപാടിയാണെന്നും അതിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയപ്പോൾ ഗവർണർ വാഹനം നിർത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. നവകേരള സദസിന് സംരക്ഷണം നൽകാൻ പോലീസ് തന്നെ ധാരാളമാണ്. പാർട്ടി പരിപാടിയാണെങ്കിൽ മാത്രമേ പാർട്ടി പ്രവർത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും സിപിഎം പ്രവര്‍ത്തകര്‍ അതിന് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ പാർട്ടിക്ക് പാഠമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറും പിബി അംഗവുമാണ് പിണറായി വിജയൻ. പാര്‍ട്ടിക്കകത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ്…
Read Moreകംപ്യൂട്ടർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; സുപ്രധാന വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചേക്കാം
ന്യൂഡൽഹി: പ്രമുഖ വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു മുന്നറിയിപ്പു നൽകി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്കു വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നു. സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. അടിയന്തരമായി സുരക്ഷാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷനു മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു. കഴിഞ്ഞ ദിവസം വിവിധ സാംസംഗ് സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടും…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോകൽ; തെളിവുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കാൻ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ലഭ്യമായ തെളിവുകൾ എല്ലാം ഹാജരാക്കി അവ കോടതി മുഖാന്തിരമാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കേണ്ടത്. ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നതിന് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എം.എം. തോമസ് പറഞ്ഞു. കോടതിയിൽനിന്നായിരിക്കും തെളിവുകൾ പരിശോധനയ്ക്ക് അയയ്ക്കുക. ലാബിൽ നിന്ന് പരിശോധനാ ഫലം കൈമാറുന്നതും കോടതിയ്ക്ക് നേരിട്ടായിരിക്കും. രണ്ടിനും കൂടി ഒരാഴ്ചയിലധികം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. രണ്ടാം പ്രതി അനിത കുമാരിയുടെ ടെലിഫോൺ സംഭാഷണം, മകൾ അനുപമയുടെ കൈയക്ഷരം, തട്ടിക്കൊണ്ട് പോയ കാറിൽനിന്ന് ലഭിച്ച നിർണായക തെളിവുകൾ, ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ അടക്കമുള്ള തെളിവുകൾ, പോളച്ചിറയിലെ ഫാം ഹൗസിൽ നിന്ന് തീവച്ച് നശിച്ച…
Read Moreതട്ടിയും തടഞ്ഞും ഒരു ബസ് യാത്ര; നവകേരള സദസ് സർക്കാരിന്റെ പ്രതിരോധയാത്രയായെന്ന് ആക്ഷേപം
തിരുവനന്തപുരം: പ്രതിഛായ മിനുക്കൽ ലക്ഷ്യമിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിലും മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ച നവകേരള സദസ് പാതിയിലേറെ ജില്ലകൾ പിന്നിട്ടപ്പോൾ പ്രതിരോധത്തിലായ അവസ്ഥയിലാണ് സർക്കാർ. ഓരോ ദിവസവും പുതിയ വിവാദങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നു. മുഖ്യമന്ത്രിയാണ് വിവാദങ്ങളിലെ പ്രധാന കക്ഷിയെന്നത് നവകേരള സദസിന്റെ ശോഭ കെടുത്തുന്നു.സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ വട്ടംചുറ്റുന്പോൾ കോടികൾ ചെലവിട്ട് ഇങ്ങനെയൊരു യാത്ര നടത്തുന്നതിനെതിരേ പ്രതിപക്ഷം ആദ്യംതന്നെ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസിന്റെ കാര്യത്തിലായിരുന്നു ആദ്യ വിവാദം. ലിഫ്ട്, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സംവിധാനമുള്ള ആഡംബര ബസിനെതിരേ വലിയ വിമർശനമുയർന്നു. ചെലവ് ചുരുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്യുന്നതെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദത്തിനെതിരേ കണക്കുകൾ നിരത്തി പ്രതിപക്ഷം രംഗത്തെത്തി. സ്കൂൾ കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനവും നവകേരള സദസിന് സ്കൂൾ ബസ്…
Read Moreഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവർ പിടിയിൽ
മസ്കറ്റ്: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 139 കിലോഗ്രാം ഹാഷിഷ്, 27 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 57,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തു.
Read Moreപാര്‍ലമെന്റ് അതിക്രമം; പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് പോലീസ്
ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്നു ഡൽഹി പോലീസ്. കഴിഞ്ഞവർഷം ജൂലൈയിൽ സംഘം മൈസൂരുവിൽ ഒത്തുകൂടിയിരുന്നുവെന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രതികളിലൊരാളായ അമോൾ ഷിൻഡേ മുംബൈയിൽനിന്നാണ് 1200 രൂപ നൽകി സ്മോക്ക് ഗൺ വാങ്ങിയത്. ഇത് ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മറ്റൊരു പ്രതി മനോരഞ്ജന്റേതായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ട്. മഹേഷ് പ്രതിയായ നീലവുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. അതിക്രമത്തിനുശേഷം പ്രതി ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന-രാജസ്ഥാൻ അതിർത്തിയിലാണെന്നാണ് സംശയം. ഡൽഹിയിലെ ഒരു ഹോട്ടലിൽ പ്രതികൾ താമസിച്ചുവെന്നും കണ്ടെത്തി. പാർലമെന്റിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനുള്ള അനുമതിക്കായി ലോക്സഭാ അധികൃതരെ സമീപിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreകേരള വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോടെത്തി
കോഴിക്കോട്: കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മാതൃകയുടെ മികവ് നേരിട്ടറിയാന്‍ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യമൊഴിയും സംഘവും ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് മന്ത്രി അന്പില് മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്റെ സന്ദര്‍ശനമെന്ന് അന്പില് മഹേഷ് പൊയ്യമൊഴി പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ, കോഴിക്കോട് ഡിഇഒ ഷാദിയാബാനു, ആർഡിഡി സന്തോഷ് കുമാർ, പ്രിസം ഫൗണ്ടർ എ പ്രദീപ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എൻ. പ്രമോദ്, പിടിഎ വൈസ് പ്രസിഡന്റ് റജുല, എസ്എംസി ചെയർമാൻ അഡ്വ. സി. എം ജംഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അവരെ…
Read More