ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ; പ​ടി​ഞ്ഞാ​റെ​ന​ട- മു​തു​വ​ട്ടൂ​ർ റോ​ഡ് ഭാ​ഗി​ക​മാ​യി തു​റ​ന്നു

ഗു​രു​വാ​യൂ​ർ: അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ലി​നാ​യി ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ട പ​ടി​ഞ്ഞാ​റെ​ന​ട- മു​തു​വ​ട്ടൂ​ർ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഭാ​ഗി​ക​മാ​യി തു​റ​ന്നു. മാ​ൻ​ഹോ​ളി​നാ​യി കു​ഴി​യെ​ടു​ത്ത മ​ണ്ണ് മാ​റ്റി​യാ​ലു​ട​ൻ റോ​ഡ് ടാ​റിം​ഗി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കൈ​മാ​റും. ഇ​വി​ടെ ആ​റ് മാ​ൻ​ഹോ​ളു​ക​ളും എ​ട്ട് ചേം​ബ​റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്.

പ​ടി​ഞ്ഞാ​റെ​ന​ട പ​ന്പ് ഹൗ​സി​നു സ​മീ​പ​ത്തെ മാ​ൻ​ഹോ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണ് പ്ര​വൃ​ത്തി നീ​ണ്ട ുപോ​കാ​നി​ട​യാ​ക്കി​യ​ത്. ഇ​വി​ട​ത്തെ മ​ണ്ണ് ബ​ല​ക്കു​റ​വു​ള്ള​തി​നാ​ൽ ഇ​ടി​ക്കി​ടെ ഇ​ടി​യു​ന്ന​തും പ്ര​വൃ​ത്തി വൈ​കാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​നി പ​ടി​ഞ്ഞാ​റെ​ന​ട സെ​ന്‍റ​ർ മു​ത​ൽ ഇ​ന്ന​ർ റിം​ഗ് റോ​ഡ് വ​രെ​യും പ​ടി​ഞ്ഞാ​റെ​ന​ട ന​ട​പ്പ​ന്ത​ലി​നു​ള്ളി​ലു​മാ​യി 175 മീ​റ്റ​റോ​ളം പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ണ്ട്. ഇ​വി​ട​ത്തെ റോ​ഡ് പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ യോ​ഗം ചേ​രും. ഇ​തും​കൂ​ടി പൂ​ർ​ത്തി​യാ​ക്കി ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ല അ​ഥോ​റി​റ്റി.

Related posts