തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിക്കണമെന്ന കേന്ദ്രനിർദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയില്ലാത്ത പ്രചാരണപരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. ഇത് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര നിർദേശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പലരൂപത്തിൽ കേന്ദ്രസർക്കാർ ഭക്ഷ്യവിതരണ കാര്യത്തിൽ ഇടപെടുന്നുവെന്നും ഇത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിംഗ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. ഇതേവരെ ഇല്ലാത്ത ഒരു പുതിയ പ്രചാരണ പരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. അത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രചാരണത്തിനു…
Read MoreDay: February 12, 2024
തൃപ്പൂണിത്തുറയെ കുലുക്കി പടക്കസംഭരണശാലയില്‍ സ്ഫോടനം; ഒരാൾ മരിച്ചു; രണ്ടു കിലോമീറ്ററോളം പ്രകമ്പനം; നിരവധി വീടുകള്‍ക്ക് നാശനഷ്ടം
കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക ശേഖര കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം. പടക്കശാല ജീവനക്കാരൻ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. അപകടം നടന്നയുടനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റിയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹം 11.45 ഓടെയാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിച്ച മറ്റൊരാളും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ പടക്ക ശേഖര കേന്ദ്രത്തിലെ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പടക്കം ഇറക്കുന്നതിനിടെ അഞ്ചു പേര്‍ക്കാണ് ആദ്യം പരിക്കേറ്റത്. സ്ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ നി്ന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലുള്ളത്. ഇവരുടെ നില ഗുരുതരമല്ല. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പടക്ക ശേഖര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണെന്നാണ് വിവരം. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സമീപത്തെ 25ലധികം വീടുകള്‍ക്ക് സ്ഫോടനത്തില്‍…
Read Moreദീർഘായുസിന് ‘റെഡ് വൈൻ’ ബെസ്റ്റാ…116 ൽ എത്തിയ എഡി മുത്തശിയുടെ ആയോഗ്യ രഹസ്യം ഇതോ!
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116-ാം പിറന്നാളാഘോഷം കാലിഫോർണിയയിലെ വില്ലിറ്റ്സ് നഗരത്തിനു മറക്കാനാവാത്ത അനുഭവമായി. കനത്ത ശീതക്കാറ്റിനെ വകവയ്ക്കാതെ നഗരനിവാസികളൊന്നാകെ ആഘോഷത്തിന് ഒത്തുകൂടി. നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. കലാകാരന്മാരുടെ സംഗീതവിരുന്നും ഒരുക്കി. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിക്കും അർഹയാണ് എഡി. വിവാഹിതയായ എഡിക്ക് ഒരു മകളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെയും ഡിമെൻഷ്യയുടെയും വേദനകൾ അഭിമുഖീകരിക്കുമ്പോഴും എഡി സന്തോഷവതിയാണ്. 104-ാം വയസിൽ നൃത്തം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക പത്രത്തിലൂടെ അവർ ഒരു നൃത്ത പങ്കാളിയെ തേടിയിരുന്നു. ദീർഘായുസിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ സ്വാഭാവികനർമത്തിൽ “റെഡ് വൈൻ’ എന്നാണു മുത്തശി പറഞ്ഞത്.…
Read Moreഇത് ചോദിച്ച് വാങ്ങിയത്… അതിരുകടന്ന വാത്സല്യം മൂക്കും കൊണ്ട് പോയേനെ; ചീങ്കണ്ണിക്കുഞ്ഞിന് ഉമ്മ നൽകിയ യുവാവിന് കിട്ടിയത് മുട്ടൻപണി
സാഹസികത നല്ലതാണ്. എന്നാൽ സ്വന്തം ജീവൻ വച്ച് സാഹസികത ചെയ്യുന്നത് മണ്ഡത്തരമാണ്. എപ്പോഴും അവ വിജയിക്കണമെന്നില്ല. പ്രത്യേകിച്ച് മൃഗങ്ങളോട് ഇടപെടുമ്പോൾ നല്ല ശ്രദ്ധ വേണം. സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാനും വൈറലാകാനുമുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് മൃഗങ്ങൾക്കൊപ്പം വീഡിയോ ചെയ്യുക എന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ചെയ്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു യുവാവ്. മൃഗങ്ങളെ വച്ച് വീഡിയോ ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്. കണ്ടാൽ അത്ര അപകടകാരിയല്ലന്ന് തോന്നുന്ന ഒരു ചെറിയ ചീങ്കണ്ണിയായിരുന്നു യുവാവിന്റെ കൈയിൽ ഉണ്ടായിരുന്നത്. ഈ ചീങ്കണ്ണിയെ യുവാവ് വാത്സല്യത്തോടെ തലോലിക്കുകയാണ്. എന്നാൽ വളരെ പെട്ടന്നാണ് കഥമാറിയത്. ചീങ്കണ്ണിക്കുഞ്ഞിനെ ഉമ്മവയ്ക്കാൻ ശ്രമിച്ച് യുവാവ് അടുത്തെത്തിയപ്പോഴേക്കും തൊട്ടടുത്ത നിമിഷം തന്നെ ചീങ്കണ്ണി ഇയാളുടെ മൂക്കിൽ കടിച്ചു. കടിച്ചെന്ന് മാത്രമല്ല പിടിവിടാനും ചീങ്കണ്ണി തയാറായില്ലന്നതാണ് സത്യം. വളരെ പാടുപെട്ടാണ് യുവാവ് ചീങ്കണ്ണിയുടെ പിടിവിടുവിപ്പിച്ചത്. തുടർന്ന് ഇതിനെ…
Read Moreഅണ്ടർ 19 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്; ജയം 79 റൺസിന്
ബെനോനി: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് മറ്റൊരു ലോകകപ്പ് ഫൈനൽ തോൽവി. 2003ൽ ഐസിസി പുരുഷ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയെ, ഇന്നലെ ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നടന്ന അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിൽ 79 റൺസിനു തോൽപ്പിച്ച് ഓസ്ട്രേലിയ ചാന്പ്യന്മാരായി. സീനിയർ ലോകകപ്പിനു പിന്നാലെ കൗമാര കപ്പും കംഗാരുക്കൾ കൈക്കലാക്കി എന്നതും ശ്രദ്ധേയം. സ്കോർ: ഓസ്ട്രേലിയ 253/7 (50). ഇന്ത്യ 174 (43.5). മൂന്നാം തോൽവി ഓസ്ട്രേലിയയ്ക്കെതിരേ സമീപനാളിൽ ഇന്ത്യയുടെ മൂന്നാം ഫൈനൽ തോൽവിയാണ്. സീനിയർ പുരുഷ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. തുടർന്ന് 2023 ഏകദിന ലോകകപ്പ് ഫൈനലിലും സീനിയർ ടീമിനെ ഓസീസ് കീഴടക്കി. 2023 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയയ്ക്ക് കൗമാരക്കാർ മറുപടി നൽകുമെന്ന പ്രതീക്ഷയാണ് ഇന്നലെ അസ്തമിച്ചത്.…
Read Moreഐ ലീഗ് ഫുട്ബോൾ; മലബാറിയൻസ് കളത്തിൽ
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സി ഇന്ന് ഹോം മത്സരത്തിനായി കളത്തിൽ. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം ഹോം മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനെ നേരിടും. രാത്രി ഏഴിന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കിക്കോഫ്. ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണ് ഗോകുലത്തിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് എവേ പോരാട്ടങ്ങളിൽ ശ്രീനിധി ഡെക്കാണിനെയും (4-1) ഇന്റർ കാശിയെയും (4-2) മലബാറിയൻസ് കീഴടക്കിയിരുന്നു. ഡിസംബർ രണ്ടിനുശേഷം ഗോകുലം ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ആദ്യമത്സരമാണ് ഇന്നത്തേത്. 12 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം കേരള. ഇത്രതന്നെ മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ആറാം സ്ഥാനത്താണ് ഷില്ലോംഗ് ലാജോംഗ്. 13 മത്സരങ്ങളിൽ 28 പോയിന്റുള്ള മുഹമ്മദൻസ് എസ്സിയാണ് ലീഗിന്റെ തലപ്പത്ത്. റിയൽ കാഷ്മീർ (23), ശ്രീനിധി ഡെക്കാണ് (23) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Read Moreനമ്മുടെ ശത്രു സമുദായത്തിലെ കുലംകുത്തികൾ തന്നെയെന്ന് വെള്ളാപ്പള്ളി
അമ്പലപ്പുഴ: നമ്മുടെ ശത്രു നമ്മുടെ സമുദായത്തിലെ കുലംകുത്തികൾ തന്നെയാണെന്നും യോഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കഞ്ഞിപ്പാടം 16-ാം നമ്പർ ശാഖയിലെ 25-മത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു.കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ. സുപ്ര മോദം എന്നിവർ മുഖ്യാതിഥികളായി. എച്ച്. സലാം എംഎൽഎ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കെ. കുഞ്ഞുമോൻ, പി.എം. ദീപ, പി. രമേശൻ, പ്രജിത്കാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുസ്മൃതി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എ. അനിരുദ്ധൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം പി. രതീഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് 6-30ന് ദീപക്കാഴ്ചയും,…
Read More30 കള്ളന്മാർ ചേർന്ന് അടിച്ചുമാറ്റിയത് 133 ടൺ കോഴിയിറച്ചി; രാജ്യത്തിന് തലവേദനയായി മോഷണ സംഘം
വ്യത്യസ്തമായ മോഷണരീതികളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വളരെ അസാധാരണമായൊരു മോഷണത്തിന്റെ കഥയാണ് ക്യൂബയിൽ നിന്നും പുറത്ത് വരുന്നത്. കള്ളൻമാർ ക്യൂബയിലെ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 133 ടൺ കോഴിയിറച്ചിയാണ് 30 പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും വലയ്ക്കുമ്പോഴാണ് ഇത്തരത്തിൽ മോഷണം നടന്നത്. തലസ്ഥാന നഗരമായ ഹവാനയിലെ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് മോഷണം നടന്നത്. 1,660 വെള്ള പെട്ടികളിൽ നിറച്ച കോഴിയിറച്ചിയാണ് കള്ളന്മാർ അടിച്ചെടുത്തത്. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച കോഴിയിറച്ചി ട്രക്കുകളിലാണ് ഇവിടെ നിന്നും കടത്തിയത്. സംഭവത്തിൽ ഈ മോഷ്ടാക്കൾക്ക് 20 വർഷത്തെ തടവു ശിക്ഷ വരെ കിട്ടാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഷ്ടാക്കൾ കോഴിയെ വിറ്റുകിട്ടിയ കാശ് കൊണ്ട് റഫ്രിജറേറ്ററുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം വാങ്ങിച്ചിരുന്നു. ക്യൂബയിലെ റേഷൻ…
Read Moreഓർമയിൽ ഉണ്ടാവണം ആലപ്പുഴ… പ്രീണനനയം ആകരുത് സ്ഥാനാർഥി നിർണയ മാനദണ്ഡമെന്ന് യൂത്ത് കോൺഗ്രസ്
ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെയുള്ള യുഡിഎഫ് സ്ഥാനാർഥികൾക്കിടയിലെ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പു വരുത്തുകയെന്നുള്ളതാകരുത് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ മാനദണ്ഡമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ഡിസിസി ഓഫീസിൽ നടന്ന ജില്ലാ പ്രവർത്തക കൺവൻഷനിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫിന് വിജയം ലഭിച്ചപ്പോളും ആലപ്പുഴയിലുണ്ടായ പരാജയം സംഘടനാ സംവിധാനത്തിലെ ദൗർബല്യത്തിന്റെ കൂടി പരിണിതഫലമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അനുതാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് എം.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബിൻ മാത്യു, മീനു സജീവ്, സംസ്ഥാന സെക്രട്ടറിമാരായ നീതു ഉഷ, ഷമീം ചീരമത്, വിശാഖ് പത്തിയൂർ, റെജിൻ ഉണ്ണിത്താൻ, അജിമോൻ കണ്ടല്ലൂർ, നൗഫൽ ചെമ്പകപ്പള്ളി, റഹീം വെറ്റക്കാരൻ, ഹരികൃഷ്ണൻ, തൻസീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗംഗ ശങ്കർ പ്രകാശ്, അനന്ദ നാരായണൻ,…
Read Moreപൊതുഇടങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാല്‍ പിടിവീഴും; ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും
തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുവര് എഴുതിയും വികൃതമാക്കിയാല്‍ പിടിവീഴും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. ബാനര്‍ കെട്ടിയും ഫെള്ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യ പോസ്റ്ററുകള്‍ പതിപ്പിച്ചും പൊതു ഇടങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് നിയമം തയാറായി. നിയമപരിഷ്കരണ കമ്മീഷന് തയാറാക്കിയ കരട് ബില്‍ (ദ കേരള പ്രിവന്‍ഷന്‍ ഓഫ് ഡിഫെയ്സ്മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ബില്‍- 2024) സര്‍ക്കാരിന് കൈമാറി. തദ്ദേശ ,നിയമവകുപ്പിന്റെ പരിശോധനകള്‍ക്കുശേഷം ബില്‍ പാസാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തു പ്രധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാന്‍ നിയമം വേണമെന്ന നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശിപാര്‍ശ കൂടി കണക്കില്ലെടുത്താണ് നിയമം കൊണ്ടുവരുന്നത്. റോഡുകള്‍, നടപ്പാതകള്‍, ചരിത്രസ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, മതിലുകള്‍, ട്രാഫിക്…
Read More