വാഷിംഗ്ടൺ: 2800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ “സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്, നന്പർ നൽകിയപ്പോൾ തെറ്റു സംഭവിച്ചതാണ്’ എന്നു കേട്ടാൽ എന്താവും അവസ്ഥ. അമേരിക്കക്കാരനായ ജോൺ ചീക്സിനാണ് അത്തരമൊരു ദുർഗതി സംഭവിച്ചത്. വാഷിംഗ്ടൺ ഡിസി ലോട്ടറിയുടെ വെബ്സൈറ്റിൽനിന്നാണു താൻ എടുത്ത ലോട്ടറി ടിക്കറ്റിനു കോടികൾ സമ്മാനമടിച്ചെന്നു ജോൺ അറിയുന്നന്നത്. ഉടൻത്തന്നെ അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. കൂട്ടുകാരന്റെ നിർദേശപ്രകാരം സമ്മാനമടിച്ച ലോട്ടറിയുടെ ഫോട്ടോ എടുത്തുവച്ചു. പിറ്റേന്നു ലോട്ടറി ഓഫീസിൽ ടിക്കറ്റുമായി ചെന്നപ്പോഴാണു വെബ്സൈറ്റിൽ നിങ്ങളുടെ ലോട്ടറിയുടെ നമ്പർ തെറ്റായി വന്നതാണെന്നു പറയുന്നത്. ലോട്ടറി ടിക്കറ്റ് ഹാജരാക്കിയപ്പോൾ അതിന്റെ അവസ്ഥ മോശമായിരുന്നെന്ന മറ്റൊരു ന്യായവും അധികൃതർ പറഞ്ഞു. ലോട്ടറി അടിച്ച സന്തോഷം ജോണിൽനിന്നു നിമിഷംകൊണ്ട് ആവിയായി പോയി. മഹാഭാഗ്യത്തിന്റെ ഉത്തുംഗശൃംഗത്തിൽനിന്നു ഭാഗ്യക്കേടിന്റെ അഗാധഗർത്തത്തിലേക്കു വീണ സ്ഥിതി. പക്ഷേ വിട്ടുകൊടുക്കാൻ ജോൺ…
Read MoreDay: February 24, 2024
അബുദാബിയിൽ കേരള ചരിതം
അബുദാബി: മാഞ്ചസ്റ്റർ സിറ്റി അബുദാബി കപ്പിൽ അൽ എത്തിഹാദ് അക്കാദമിയെ പ്രതിനിധീകരിച്ച കേരള സംഘത്തിന് അണ്ടർ 16 വിഭാഗം കിരീടം. കേരളത്തിൽനിന്ന് എട്ട് പേരടങ്ങിയ ടീമാണ് അബുദാബി കപ്പിൽ മാറ്റുരച്ചത്. ദയാൽ ഡേവിഡ് സാമുവൽ (കാനം സിഎംഎസ്, കോട്ടയം), നിരഞ്ജൻ എം. ദീപു (ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം), ബെൻസ് വർഗീസ് (മാന്നാനം കെഇ), ഗോവിന്ദ് ഭാസ്കർ (എസ്എച്ച്, കോട്ടയം), ജോണ്‍ അഗസ്റ്റിൻ (മാർ ബസേലിയോസ്, കോട്ടയം), ദർശൻ കെ. രഞ്ജിത് (വടവാതൂർ കേന്ദ്രീയ വിദ്യാലയം, കോട്ടയം), മുഹമ്മദ് ഷാബിൻ (ജിഎം വിച്ച്എസ്എസ്, നിലന്പൂർ), അബ്ദുൾ റഹ്മാൻ (എരഞ്ഞി മാങ്ങാട് ജിഎച്ച്എസ്, മലപ്പുറം) എന്നിവരായിരുന്നു ടീം അംഗങ്ങൾ.
Read Moreപാർട്ടി ചിഹ്നം പതിച്ച കോണ്ടം പായ്ക്കറ്റുകൾ: വോട്ടു പിടിക്കാൻ ‘കടന്നകൈ പ്രയോഗം’; പരിഹസിച്ച് സോഷ്യൽ മീഡിയ
ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ രാഷ്ട്രീയക്കാർ പലവിധത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയായിരിക്കും ചിലരുടെ സഞ്ചാരം. ചട്ടലംഘനമില്ലെങ്കിൽ അതൊന്നും പ്രശ്നമല്ല താനും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ പ്രചാരണരീതികൾ കടന്ന കൈയായി പോയെന്ന ആക്ഷേപം വ്യാപമായി ഉയർന്നിരിക്കുകയാണ്. ആന്ധ്രയിലെ പ്രധാന പാർട്ടികളായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) യുമാണു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച് വിവാദത്തിലായത്. പാർട്ടി ചിഹ്നം പതിച്ച നിരോധ് പായ്ക്കറ്റുകൾ പൊതുജനങ്ങൾക്കു വിതരണം ചെയ്തായിരുന്നു ഇവരുടെ വേറിട്ട പ്രചാരണം. ആദ്യം ടിഡിപിയാണു പാർട്ടി ചിഹ്നമുള്ള നിരോധ് പാക്കറ്റുകൾ വിതരണം ചെയ്തതെന്നു വൈഎസ്ആർസിപി പ്രവർത്തകർ പറയുന്നു. ആദ്യം ഇതിനെ വിമർശിച്ച വൈഎസ്ആർസിപി, പെട്ടെന്നുത്തന്നെ തീരുമാനം മാറ്റി. അവരും തങ്ങളുടെ പാർട്ടി ചിഹ്നം പതിച്ച ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ്…
Read Moreപൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ കാറിടിച്ചുവീഴ്ത്തിയ സംഭവത്തിൽ 11 പേര് പോലീസ് കസ്റ്റഡിയില്‍; ആസൂത്രിത അക്രമമെന്ന് ആശങ്ക
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ 11 പേര് പോലീസ് കസ്റ്റഡിയില്‍. ഇതില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇന്നു വൈകുന്നേരത്തോടെ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു പാലാ ഡിവൈഎസ്പി കെ. സദന് രാഷ്ട്രദീപികയോടു പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന വൈദികന് ഫാ. ജോസഫ് ആറ്റുചാലിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു വൈദികനും പള്ളി അധികാരികള്ക്കുംനേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്യുകയായിരുന്നു. പള്ളിയുടെ ഗേറ്റ്…
Read Moreകുടുംബത്തിനായി ക്രിക്കറ്റ് ഉപേക്ഷിച്ച ആകാശ്
ചില കാര്യങ്ങൾ അങ്ങനെയാണ്, സാഹചര്യ സമ്മർദത്താൽ ഉപേക്ഷിച്ചാലും ഉള്ളിലെ ആഗ്രഹം പോലെ കാര്യങ്ങൾ എല്ലാം ഭംഗിയാകും. ഇംഗ്ലണ്ടിനെതിരായ റാഞ്ചിൽ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ഇരുപത്തേഴുകാരനായ ആകാശ് ദീപ് അതിനുദാഹരണമാണ്. ജീവിക്കാനായി ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നവനാണ് ആകാശ്. എന്നാൽ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിൽനിന്ന് ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച് ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയപ്പോൾ മൂന്ന് വിക്കറ്റ് പിഴുത് തന്റെ വരവ് അറിയിച്ചു. ബിഹാറിലെ സസാരം സ്വദേശിയാണ് ആകാശ്. ക്രിക്കറ്റ് നെഞ്ചിലേറ്റിയ കൗമാരം. എന്നാൽ, അച്ഛന്റെ ശക്തമായ എതിർപ്പ് ആകാശിന്റെ ക്രിക്കറ്റ് യാത്രയ്ക്ക് എപ്പോഴും തടസമായിരുന്നു. അതുകൊണ്ടുതന്നെ ജോലിക്കായി ദുർഗാപൂരിലേക്ക് വണ്ടികയറി. അവിടെവച്ച് അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. ആകാശിന്റെ വേഗതയേറിയ പന്തുകൾ ഏവരും ശ്രദ്ധിച്ചു തുടങ്ങി. അതിനിടെ അച്ഛൻ സ്ട്രോക്ക് വന്ന് മരിച്ചു, പിന്നാലെ ചേട്ടനും അന്തരിച്ചു. അതോടെ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്വം അകാശിന്റെ തോളിലായി.…
Read Moreഇഷാനും അയ്യറും ബിസിസിഐക്ക് പുറത്ത് ?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യറും ബിസിസിഐ കരാറിൽനിന്ന് പുറത്തായേക്കും എന്ന് റിപ്പോർട്ട്. 2023-24 സീസണിലേക്കുള്ള ബിസിസിഐ കരാറിൽ ഇരുവരും ഉണ്ടാകില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽനിന്നുള്ള സൂചന. ബിസിസിഐയും ദേശീയ ടീം സെലക്ടർമാരും നിർദേശിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ (രഞ്ജി ട്രോഫി) നിന്ന് വിട്ടുനിന്നതാണ് ഇരുവരും ചെയ്ത കുറ്റം. അതോടെ ബിസിസിഐക്കു മുന്നിൽ ഇരുവരും പുകഞ്ഞകൊള്ളികളായി. അജിത് അഗാർക്കർ നയിക്കുന്ന സെലക്ടർമാരുടെ പാനൽ 2023-24 സീസണിലേക്കുള്ള ബിസിസിഐ കരാർ പട്ടിക ഏകദേശം പൂർത്തിയാക്കിയതായാണ് വിവരം. വൈകാതെ ഈ പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ മാനിയ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ കിഷൻ ദേശീയ ടീം ക്യാന്പ് വിട്ടത്. മാനസിക പിരിമുറുക്കത്തിന്റെ പേരിലായിരുന്നു ഇഷാൻ കിഷൻ നാട്ടിലേക്ക് മടങ്ങിയത്. രഞ്ജി ട്രോഫിയിലൂടെ ഇഷാനു തിരിച്ച് ഇന്ത്യൻ ടീമിൽ എത്താമെന്നായിരുന്നു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചത്.…
Read Moreഅവൾ എത്താതെ താഴെ ഇറങ്ങില്ല: പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ കാമുകിയെ സ്ഥലത്തെത്തിച്ച് പോലീസ്
അടൂര്‍: ആത്മഹത്യാഭീഷണി മുഴക്കി 110 കെവി ട്രാന്സ്മിഷന് ടവറില്‍ പെട്രോളുമായി കയറിയ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരനാണ് (39) ടവറില്‍ കയറിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ 30 മീറ്ററോളം ഉയരമുള്ള ടവറില്‍ നിന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് കുമാറിനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ചാണ് അനുനയശ്രമം നടത്തിയത്. സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ സംഘവും ഇയാളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയര്‍ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂവെന്ന നിലപാട് രതീഷ് എടുത്തതോടെ അയാള്‍ പറഞ്ഞ പെണ്‍കുട്ടിയെ…
Read Moreസിപിഎം വിമതൻ കരുത്തുകാട്ടി; വെളിയനാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയം; കോൺഗ്രസിന് ദയനീയപരാജയം
മങ്കൊമ്പ്: വെളിയനാട് പഞ്ചായത്ത എട്ടാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് എൻഡിഎയ്ക്ക്. എൻഡിഎ സ്ഥാനാർഥി സുഭാഷ് പറമ്പിശേരി ഒരു വോട്ടിനാണ് എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി ഗീതമ്മ സുനിലിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 285 വോട്ടുകൾ നേടിയ കോൺഗ്രസ് ഇക്കുറി 97 വോട്ടിൽ പോരാട്ടമവസാനിപ്പിച്ചു. പി.ടി. സുരേഷായിരുന്നു കോൺഗ്രസിനുവേണ്ടി മൽസരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 129 വോട്ടുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ വിജയിച്ചത്. അതേസമയം തെരഞ്ഞെടുപ്പിൽ സിപിഎം വിമതയായി മൽസരിച്ച എം.ആർ. രഞ്ജിത് 179 വോട്ടുകൾ നേടി കരുത്തുകാട്ടി. എൽഡിഎഫ് വോട്ടുകൾ കഴിഞ്ഞ തവണത്തെക്കാൾ വർധിച്ചെങ്കിലും വോട്ടു ചോർച്ചയുണ്ടായത് കോൺഗ്രസ് പാളയത്തിൽ നിന്നാണെന്നു വ്യ ക്തം. വരവറിയിക്കാമെന്നു കരുതി മൽസരരംഗത്തുണ്ടായിരുന്ന എഎപിക്കാകട്ടെ ആറുവോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ ബിജെപിയും സാന്നിധ്യമറിയിച്ചു. എൽഡിഎഫ്-എട്ട്, യുഡുഫ്-നാല് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.
Read Moreദീര്‍ഘ കാലം ധനമന്ത്രിയായിട്ടും ഒന്നും ചെയ്തില്ല; തോമസ് ഐസകിനെതിരേ ആന്റോ ആന്റണി
പത്തനംതിട്ട: തോമസ് ഐസകിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. വളരേക്കാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ യാതൊരു കാര്യവും തോമസ് ഐസക് ചെയ്തില്ലന്ന് ആന്റോ ആന്റണി പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് തോമസ് ഐസക്കിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, മൂന്നുതവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എടുത്തു പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും ആന്റോ ആന്റണി എംപിക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചു. എന്നാൽ, തന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാം. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നാണ് ആന്റോ ആന്റണിയുടെ മറുപടി.
Read Moreഅയ്യേ വൃത്തികേട്: കൈകൊണ്ട് നൂഡിൽസ് മിക്സിംഗ്; വൈറലായി വീഡിയോ
ഭക്ഷണത്തിന്റെ രുചിക്കൊപ്പം വൃത്തിക്കും നമ്മൾ പ്രാധാന്യം നൽകാറുണ്ട്. അപ്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് നേരിട്ട് കണ്ടാലോ? എന്തായിരിക്കും അവസ്ഥ. ഇത്തരത്തിൽ പല വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നുവരാറുമുണ്ട്. എന്നാൽ പാർട്ടിക്കിടെ ഒരാൾ കൈകൊണ്ട് നൂഡിൽസ് കുഴയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. ഒരു വിരുന്നിനായി സജ്ജീകരിച്ച ഭക്ഷണ കൗണ്ടറിലാണ് സംഭവം. ഒരു കൈയിൽ സ്പൂൺ ഉണ്ടെങ്കിലും അയാളുടെ രണ്ടു കൈപ്പത്തിയും നൂഡിൽസിൽ തന്നെയാണ്. അടുപ്പിൽ തീ കത്തുന്നതും വീഡിയോയിൽ കാണാം. മുകേന്ദ്ര മൗര്യ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആറു ദിവസം മുന്‍പ് പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ 2 മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്. ആഹാരം ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തിനെ കുറിച്ചും ഇത്തരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ആഹാരം കഴിക്കുവന്നവര്ക്കു വരാനിടയുള്ള…
Read More