പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച കോണ്ടം പായ്ക്കറ്റുകൾ: വോ​ട്ടു പി​ടി​ക്കാ​ൻ ‘ക​ട​ന്ന​കൈ പ്ര​യോ​ഗം’; പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഹൈ​ദ​രാ​ബാ​ദ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ പ​ല​വി​ധ​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ആ​രും സ​ഞ്ച​രി​ക്കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ചി​ല​രു​ടെ സ​ഞ്ചാ​രം.

ച​ട്ട​ലം​ഘ​ന​മി​ല്ലെ​ങ്കി​ൽ അ​തൊ​ന്നും പ്ര​ശ്ന​മ​ല്ല താ​നും. എ​ന്നാ​ൽ, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ന​ട​ത്തി​യ പ്ര​ചാ​ര​ണ​രീ​തി​ക​ൾ ക​ട​ന്ന കൈ​യാ​യി പോ​യെ​ന്ന ആ​ക്ഷേ​പം വ്യാ​പ​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ആ​ന്ധ്ര​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) യും ​യു​വ​ജ​ന ശ്ര​മി​ക റൈ​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (വൈ​എ​സ്ആ​ർ​സി​പി) യു​മാ​ണു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച് വി​വാ​ദ​ത്തി​ലാ​യ​ത്. പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച നി​രോ​ധ് പാ​യ്ക്ക​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു ഇ​വ​രു​ടെ വേ​റി​ട്ട പ്ര​ചാ​ര​ണം.

ആ​ദ്യം ടി​ഡി​പി​യാ​ണു പാ​ർ​ട്ടി ചി​ഹ്ന​മു​ള്ള നി​രോ​ധ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്നു വൈ​എ​സ്ആ​ർ​സി​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ആ​ദ്യം ഇ​തി​നെ വി​മ​ർ​ശി​ച്ച വൈ​എ​സ്ആ​ർ​സി​പി, പെ​ട്ടെ​ന്നു​ത്ത​ന്നെ തീ​രു​മാ​നം മാ​റ്റി. അ​വ​രും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ പാ​യ്ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു രം​ഗ​ത്തെ​ത്തി.

ഇ​രു കൂ​ട്ട​രും ഇ​ത് ര​ഹ​സ്യ​മാ​ക്കി വ​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വി​ത​ര​ണ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ടു​ക​യും​ചെ​യ്തു. പെ​ട്ടെ​ന്നു​ത​ന്നെ വൈ​റ​ലാ​യ ഇ​തി​ന്‍റെ വീ​ഡി​യോ​യ്ക്കു പ​രി​ഹാ​സ​വും ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​ണ് ഏ​റെ ല​ഭി​ച്ച​ത്. നേ​ട്ട​ത്തി​നാ​യി ചെ​യ്ത​ത് ദോ​ഷ​മാ​യി ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​ക്കാ​ർ.

Related posts

Leave a Comment