വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും മാലിന്യവിമുക്തമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല് ശക്തമായതോടെ ശുദ്ധജല ലഭ്യത കുറയുന്നു. കുടിവെള്ള ഉറവിടങ്ങൾ മലിനമാവുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ. വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ്…
Read MoreDay: February 26, 2024
ഇത്രയുംക്രൂരത ആരോടും പാടില്ല… പോസ്റ്റ്മോർട്ടത്തിന് വെള്ളമില്ല; മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കളെ കൊണ്ട് വെള്ളം കോരിച്ചു; സംഭവം കായംകുളം താലൂക്കാശുപത്രിയിൽ
കായംകുളം: പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും മൃതദേഹം കൊണ്ടുവന്ന ബന്ധുക്കളെയുംകൊണ്ട് വെള്ളം കോരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആവശ്യത്തിന് വെള്ളം ഇല്ലാത്തതുമൂലം കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 11 മുതല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചത് അഞ്ച് മൃതദേഹങ്ങളാണ്. ഉച്ചയായിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ വിട്ടു നല്കാതാത്തതിനെത്തുടര്ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മോട്ടോര്‍ തകരാറിലായതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ ബന്ധുക്കളോടും ആംബുലന്‍സ് ഡ്രൈവര്‍മാരോടും വെള്ളം കോരിക്കൊണ്ടുവരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ ഉറ്റവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ പലരും സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ചിലര്‍…
Read Moreവോട്ടിനുവേണ്ടി ഇടത്-വലത് മുന്നണികള്‍ തീവ്രവാദം വളര്‍ത്തുന്നു: കെ.പി. ശശികല
ആലപ്പുഴ: മറ്റാര്‍ക്കോ സ്വര്‍ഗത്തിലേക്ക് കയറിപ്പോകാനുള്ള ചവിട്ടുപടിയായി മനുഷ്യര്‍ മാറ്റപ്പെടുന്നതിന്റെ ഭയം ഇന്ന് ലോകമെമ്പാടുമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. വയലാറില്‍ ഇസ്ലാമിക ഭീകരവാദികളാല്‍ കൊല്ലപ്പെട്ട നന്ദു ആര്. കൃഷ്ണയുടെ അനുസ്മരണത്തിലും ഭീകരവിരുദ്ധ സദസിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല. നാല് വോട്ടിന് വേണ്ടി ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ മതതീവ്രവാദത്തിന് ചൂട്ടുപിടിക്കുകയാണ്. എല്ലാ മതങ്ങളും കാലാകാലങ്ങളില്‍ പരിഷ്കരണത്തിന് വിധേയമായിട്ടുണ്ട്. സ്വന്തം മതത്തിലെ തെറ്റുകള്‍ മനസിലായപ്പോള്‍ സ്വമേധയാ അഗ്നിശുദ്ധി വരുത്തിയ മതമാണ് ഹിന്ദുമതം. ക്രിസ്തുമതവും ഇതേപോലെ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദികള്‍ വിലയ്ക്കെടുത്ത നാവുകളും വോട്ടും കണ്ട് ഭ്രമിച്ചുപോയ രാഷ്ട്രീയക്കാരും കേരളത്തെ കുരുതിക്കളമാക്കിയെന്നും ശശികല പറഞ്ഞു. വടക്കേ അങ്ങാടി കവലക്ക് സമീപമുള്ള മുനിസിപ്പല്‍ മൈതാനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സുബ്രഹ്മണ്യന് മൂസത് അധ്യക്ഷനായി. രക്ഷാധികാരി അഡ്വ.വി. പത്മനാഭന്, ജില്ലാ പ്രസിഡന്റ് സി.എന്‍ ജിനു, താലൂക്ക് സെക്രട്ടറി…
Read Moreചുവന്ന മഷികൊണ്ട് എഴുതിയാൽ മരണം സംഭവിക്കും; വിശ്വാസത്തിന് പിന്നിലെ കാരണമിത്…
നൂറ്റാണ്ടുകളായി ദക്ഷിണകൊറിയൻ സമൂഹത്തിനിടയിൽ നിലനിൽക്കുകയും തലമുറകളായി പിന്തുടരുകയും ചെയ്യുന്ന വിശ്വാസമാണ് ചുവന്ന മഷി ഉപയോഗിച്ച് എഴുതരുതെന്നത്. ഇവർക്കിടയിലെ വിശ്വാസം അനുസരിച്ച് ചുവപ്പ് നിറം മരണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആരും തങ്ങളുടെ വീടുകളിൽ ചുവന്ന മഷിയുള്ള പേന സൂക്ഷിക്കാറില്ല. മാത്രമല്ല കുട്ടികൾക്ക് എഴുതാനായി ചുവന്ന പെൻസിലുകളും മറ്റും നൽകാറുമില്ല. ഈ വിശ്വാസത്തെ കുറിച്ച് നിരവധി കഥകളും പറയപ്പെടുന്നുണ്ട്. മരിച്ചു പോയവരുടെ പേരാണ് ദക്ഷിണ കൊറിയൻ സംസ്കാരമനുസരിച്ച് ചുവന്ന മഷികൊണ്ട് എഴുതാറുള്ളത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവരുടെ പേരുകൾ എഴുതാൻ ചുവന്ന മഷി ഉപയോഗിക്കാറില്ല. ചുവന്ന മഷി ഉപയോഗിച്ച് ആരെങ്കിലും ഒരാളുടെ പേര് എഴുതിയാൽ അയാൾ മരിക്കാനായി പേര് എഴുതിയ വ്യക്തി ആഗ്രഹിക്കുന്നുവെന്നാണ് ഒരു വിശ്വാസം. പല കഥകളാണ് ഈ വിശ്വാസവുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. എന്തൊക്കെയായാലും ചുവപ്പ് മരണത്തെ സൂചിപ്പിക്കുന്നു എന്ന പൊതു ധാരണ നിലനിൽക്കുന്നതിനാലാണ് ദക്ഷിണ കൊറിയൻ ജനത…
Read Moreഅയാളെ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു; കിരൺ റാത്തോഡ്
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമർ വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന നായികയാണ് കിരണ്‍ റാത്തോഡ്. ബോളിവുഡിലൂടെ കരിയര്‍ ആരംഭിച്ചശേഷമാണ് കിരണ്‍ തെന്നിന്ത്യയിലേക്ക് എത്തുന്നത്. തെലുങ്കിലൂടെയായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം. പിന്നാലെ ജെമിനിയിലൂടെ തമിഴിലെത്തി. വിക്രം നായകനായ ആ ചിത്രം തമിഴിലെ വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നാലെ അജിത്ത്, കമല്ഹാസന് തുടങ്ങിയവര്‍ക്കൊപ്പവും കിരണ്‍ അഭിനയിച്ചു. തുടർന്നു കിരണ്‍ മലയാളത്തിലുമെത്തി. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിലൂടെയാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. പിന്നീടും കിരണ്‍ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് ഇന്നും കിരണ്‍ താണ്ഡവത്തിലെ നായികയാണ്. കിരണ്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് റോളുകളിലായിരുന്നു. പക്ഷെ സിനിമയിലെ തെരഞ്ഞെടുപ്പുകള്‍ മോശമായതും തുടര്‍ പരാജയങ്ങളും കിരണിന്റെ കരിയറിനെ സാരമായി ബാധിച്ചു. ഇതോടെ കിരണ്‍ റാത്തോഡ് സിനിമാ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമാവുകയായിരുന്നു. തുടക്കക്കാലത്ത് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെക്കു റിച്ചും താരം സംസാരിച്ചതാണിപ്പോൾ ചർച്ചയാകുന്നത്.…
Read Moreഉള്ളത് രണ്ടര ഏക്കര്‍; കൃഷി ചെയ്യുന്നത് 17 ഇനങ്ങള്‍; പ്രതിസന്ധികളെ മറികടന്നുള്ള മൂവർ സംഘത്തിന്റെ കൃഷി ജീവിതത്തിന് 12 വയസ്…
പൂച്ചാക്കല്‍: മണ്ണിനെ മാറോട്ചേര്ത്ത് മനസ് ഏകാഗ്രമാക്കി ഏതു സമയവും കൃഷി എന്ന വിചാരം മാത്രം. അതെത്ര ചെയ്താലും മതിവരില്ല. പ്രതിസന്ധികളെ മറികടന്ന് 12 വര്‍ഷമായി കൃഷി ജീവിതവുമായി മുന്നോട്ടുപോകുകയാണ് പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ സാബു, കണ്ടനാട്ടുവെളിയില് രാമചന്ദ്രന്, പാപ്പച്ചന് കൈറ്റാത്ത് എന്നീ മൂവര്‍ സംഘം. വ്യത്യസ്ത ഇനം കൃഷികളാണ് ഇവര്‍ ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് പതിനേഴില്‍പ്പരം കൃഷികള്‍ ഇവിടെയുണ്ട്. പൊട്ടുവെള്ളരി, ഷമാം, പയര്‍, വെണ്ട, പീച്ചില്‍ പയര്‍, പാവല്‍, നീളന്‍ പയര്‍, കുക്കുമ്പര്‍, ചീര അങ്ങനെ നീളുന്നു കൃഷി ഇനങ്ങള്‍. ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. സ്വന്തമായി നിര്‍മിച്ച ട്രൈക്കോ ഡെര്‍മ സമ്പൂഷ്ടീകരിച്ച ചാണകമാണ് ഉപയോക്കിക്കുന്നത്. അതിനാല്‍ രോഗങ്ങളെ തടയാനും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. അഞ്ചു മുതല്‍ 10 കിലോ വരെ നീളന്‍ പയര്‍ ഒരു ദിവസം ലഭിക്കും. വെണ്ട, തക്കാളി അഞ്ചു…
Read Moreചോദ്യം ഇഷ്ടമായില്ല; “അഭിപ്രായം പറയാൻ അവസരം തന്നാൽ എന്തും പറയാമോ”; ഷിബു ചക്രവർത്തിയോടു ക്ഷോഭിച്ച് മുഖ്യമന്ത്രി
തൃശൂർ: ലുലു കൺവൻഷൻ സെന്ററിൽ നടന്ന സാംസ്കാരിക മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. സാംസ്കാരിക മുഖാമുഖത്തിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. “നമുക്കൊരു കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണുപോലും, തുടങ്ങിയിട്ട് പത്തു വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ” എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്. ഈ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്കു ദേഷ്യം വന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനോടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. “അഭിപ്രായം പറയാൻ അവസരം തന്നാൽ എന്തും പറയാമോ” എന്നും പിന്നീട് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.
Read Moreഉപേക്ഷിച്ച് പോകുമെന്ന് സംശയം; ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പോലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പുലർച്ചെ കുടുംബ വീട്ടിലെത്തിയ ഇയാൾ ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് എഴുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് നിഗമനം. മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreടിൻഡർ ആസക്തി ഒടുവിൽ തെറാപ്പിയിലേക്ക്; ഒരു ദിവസം 500 സ്ത്രീകളെ സ്വൈപ് ചെയ്ത യുവാവിന് സംഭവിച്ചത്…
ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം സർവസാധാരണമായിരിക്കെ, അവയുടെ ജനപ്രീതി അമിതമായ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഡേറ്റിംഗ് ആപ്പുകൾ കണക്ഷനുകൾ സുഗമമാക്കുമ്പോൾ സമീപകാല റിപ്പോർട്ടുകൾ ആസക്തിയുടെ സാധ്യതയെയും ചൂണ്ടിക്കാണിക്കുന്നു. ഇതിന് ഉദാഹരണമാണ് ബ്രിട്ടനിൽ നിന്നുള്ള ഒരു യുവാവിന്റെ കഥ. ഡേറ്റിംഗ് ആപ്പായ ടിൻഡർ ഇയാൾ അമിതമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇതുവഴി ദിനംപ്രതി നൂറുകണക്കിന് പ്രൊഫൈലുകളിലൂടെ സ്വൈപ്പുചെയ്യുന്നതും ഈ ശീലം തടയാൻ മെഡിക്കൽ സഹായം തേടുന്നതും, അമിതമായ ആപ്പ് ഉപയോഗത്തിൻ്റെ ദോഷവശങ്ങളെ വ്യക്തമാക്കുന്നു. 27 കാരനായ എഡ് ടർണർ എത്ര സ്ത്രീകൾ തൻ്റെ പ്രൊഫൈൽ ഇഷ്ടപ്പെട്ടു എന്ന് നിരീക്ഷിക്കുന്നത് പതിവാക്കി. എന്നിരുന്നാലും, ഈ സ്ത്രീകളെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചില്ല. രസകരമെന്നു പറയട്ടെ, അവൻ്റെ വൈകാരികാവസ്ഥ അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കാൻ തുടങ്ങി. ടർണർ പത്ത് സ്ത്രീകളുമായി ഒരേസമയം സംസാരിക്കുമായിരുന്നു. ടിൻഡറിൽ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുകയും അവളുമായി ബന്ധം പുലർത്തുകയും ചെയ്തിട്ടും, അവൻ്റെ…
Read Moreസന്തോഷ് ട്രോഫി; കേരളത്തിനു വീണ്ടും നിരാശ; ഗ്രൂപ്പ് പട്ടികയിൽ മൂന്നാംസ്ഥാനം
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ കേരളം. നിർണായകമായ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ മേഘാലയയോട് 1-1നു സമനില വഴങ്ങി. നാലാം മിനിറ്റിൽ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ കളി സമനിലയിൽ പിരിഞ്ഞു. കളി തുടങ്ങി നാലാം മിനിറ്റിൽത്തന്നെ കേരളം ഗോൾ നേടി. മധ്യത്തിൽനിന്നു റിസ് വാനലി ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് നരേഷ് ഗോൾകീപ്പറെ വീഴ്ത്തി കേരളത്തെ മുൻപിലെത്തിച്ചു. ഇരുഭാഗത്തേക്കും ആക്രമണങ്ങൾ കണ്ട ആദ്യ പകുതി ആ നിലയിൽത്തന്നെ അവസാനിച്ചു. രണ്ടാംപകുതിയിലെ 77-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോൾ വന്നത്. 76-ാം മിനിറ്റിൽ ഷീൻ സ്റ്റീവൻസനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയയ്ക്കനുകൂലമായ പെനാൽറ്റി ലഭിച്ചു. പെനാൽറ്റി അസ്ഹർ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് ഷീൻ സ്റ്റീവൻസണ്‍ വലയിലെത്തിച്ചു. ഇതോടെ 1-1 സമനിലയിലായി. ഗ്രൂപ്പിൽ കേരളത്തിന്റെ…
Read More