അലൻയ (തുർക്കി): ഇന്ത്യയുടെ സീനിയർ വനിതാ ഫുട്ബോൾ ടീം ദക്ഷിണ ഏഷ്യക്കു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കിരീട നേട്ടത്തിനരികെ. ടർക്കിഷ് വനിതാ കപ്പിൽ രണ്ടാം ജയം നേടിയതോടെയാണ് ഇന്ത്യയെ ചരിത്രനേട്ടം കാത്തിരിക്കുന്നത്. നാലു ടീമുകളുള്ള ചാന്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 2-0ന് ഹോങ്കോംഗിനെ പരാജയപ്പെടുത്തി. അഞ്ജു തമാംഗ് (19’), സൗമ്യ ഗുഗുലോത്ത് (79’) എന്നിവരാണ് ഗോൾ നേടിയത്. സാഫ് കപ്പ് അഞ്ചു തവണയും സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണ മെഡലും നേടിയിട്ടുള്ള ഇന്ത്യ മറ്റൊരു അന്താരാഷ്ട്ര ചാന്പ്യൻഷിപ്പ് നേടിയിട്ടില്ല. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എസ്റ്റോണിയയെ തോൽപ്പിച്ചിരുന്നു. 27ന് കൊസോവോയെ തോൽപ്പിക്കാനായാൽ ഇന്ത്യക്കു കിരീടമുയർത്താം. കൊസോവോയ്ക്കും ഇന്ത്യക്കും ആറു പോയിന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ കൊസോവോയാണ് ഒന്നാമത്.
Read MoreDay: February 26, 2024
‘കെ. കരുണാകരന്റെ മകന് ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ല’; ലീഗിനായി എൽഡിഎഫ് കൺവീനര്‍ ഒരുപാടങ്ങ് കണ്ണീരൊഴുക്കേണ്ട; കെ. മുരളീധരൻ
കോഴിക്കോട്: യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെ. മുരളീധരൻ എംപി. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. അന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് പഴിയും കല്ലേറും നേരിടേണ്ടി വന്നിരുന്നു. ആ കെ. കരുണാകരന്റെ മകന് ഒരിക്കലും ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ പ്രതികരിച്ച ഇ. പി. ജയരാജനെയും മുരളീധരൻ പരിഹസിച്ചു. മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ കണ്ണീരൊഴുക്കണ്ട. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ.അതിന് ശേഷം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ പദപ്രയോഗത്തിലും മുരളീധരൻ പ്രതികരിച്ചു. കെ. സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം…
Read Moreമനത്തക്കരുത്തും പോരാട്ടവീര്യവും കൈവിട്ടില്ല; രണ്ടാം പകുതിയില്‍ കണക്കുതീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ ജയം
കൊച്ചി: ആദ്യപകുതിയില്‍ രണ്ടു ഗോളിനു പിന്നില്‍ പോകുക, രണ്ടാം പകുതിയില്‍ കണക്കുതീര്‍ത്ത് തിരിച്ചടിക്കുക. അവിസ്മരണീയം എന്നല്ലാതെ ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാനാകില്ല. തോല്‍ക്കുമെന്നു കരുതിയ മത്സരം മനത്തക്കരുത്തിലും പോരാട്ടവീര്യത്തിലും തിരിച്ചുപിടിച്ച് ജയം പിടിച്ചുവാങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരേ നാലു ഗോളിന് ത്രസിപ്പിക്കുന്ന വിജയം. ഗോവയ്ക്കായി റോളിന് ബോര്‍ജസ് (7’), മുഹമ്മദ് യാസിര്‍ (17’) എന്നിവർ ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി ദിമിത്രിയോസ് ഇരട്ട ഗോളും (81’ പെനാല്‍റ്റി, 84’), സക്കായി (50’), ചെര്‍ണിച്ച് (88’) എന്നിവർ ഓരോ ഗോളും കണ്ടെത്തി. ജയത്തോടെ 29 പോയിന്റുമായി ഗോവയെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കു മടങ്ങിയെത്തി. തോല്‍വി മുന്നില്‍ കണ്ടെങ്കിലും സമചിത്തതയോടെ പൊരുതിയ ദിമിത്രിയോസിന്റെയും കൂട്ടരുടെയും പോരാട്ടവീര്യത്തിനാണ് നൂറു മാര്‍ക്ക് നല്‍കേണ്ടത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ മടങ്ങിയെത്തിയത്. നിരാശ ആറാം മിനിറ്റില്‍ വീണുകിട്ടിയ കോര്‍ണര്‍ കിക്കില്‍നിന്ന്…
Read Moreസിംഹങ്ങളുടെ പേരിലെ വിവാദം; സീത, അക്ബർ എന്ന് പേര് നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര
അഗർത്തല: മൃഗശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്ന പേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സീത, അക്ബർ എന്നീ പേരുകൾ സിംഹങ്ങൾക്കിട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് ഈ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം 12ന് ആണ് സിംഹങ്ങളെ ഇണ ചേർക്കുന്നതിനായി ബംഗാളിൽ എത്തിച്ചത്. സീതയ്ക്ക് 5 വയസും അക്ബറിന് 7 വയസുമാണ് പ്രായം. ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രബിൻ ലാൽ അഗർവാളാണ് കൈമാറ്റ രജിസ്റ്ററിൽ സിംഹങ്ങളുടെ പേര് രേഖപ്പെടുത്തിയത്. പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് ത്രിപുര സർക്കാർ പ്രബിൻ ലാലിനോട് വിശദീകരണം തേടിയിരുന്നു. ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങളിലെ പെൺസിംഹത്തിന് സീത എന്നു പേര് നൽകിയത് മതവികാരങ്ങളെ…
Read Moreഒമാനിൽ പൊടിക്കാറ്റിന് സാധ്യത; വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം
മസ്ക്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മസ്ക്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നീ ഗവർണറേറ്റുകൾക്കാണ് സിവിൽ ഏവിയേഷൻ സമതിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച് വൈകിട്ട് മൂന്ന് വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പ്. 15 മുതൽ 35 നോട്സ് വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വിശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ദ്യശ്യപരിധി കുറയാൻ സാദ്യതയുണ്ട്. ഇതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിവതും പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കണമെന്ന് മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഒമാൻ സിവിൽ ഏവിയേഷൻ സമിതി പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നത്.
Read Moreസമരാഗ്നിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം ഇല്ല; സുധാകരന്റെ അസഭ്യ പരാമര്‍ശത്തിലെ അതൃപ്തിയെന്ന് സൂചന
പത്തനംതിട്ട: സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംയുക്തമായി പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തീരുമാനിച്ച സമയത്ത് എത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഡിസിസി നേതൃത്വം ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു. തൊണ്ട വേദനയുള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ എറണാകുളത്ത് നിന്നും പത്തനംതിട്ടയിലേക്ക് എത്താന്‍ വൈകുമെന്നും അതുകൊണ്ട് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ ആലപ്പുഴയിൽ സുധാകരൻ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കിയതെന്നതും കൗതുകകരമാണ്. സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി…
Read Moreകോൺഗ്രസും യുഡിഎഫ് തകരും, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദിയെന്ന ഒറ്റപ്പേരെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും, യുഡിഎഫ് തകരും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ ബിജെപിക്കാണ് സ്ഥാനമെന്നും അതുകൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreജന്മദിനത്തിൽ 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച് ഉർവശി റൗട്ടേല; വൈറലായി ചിത്രങ്ങൾ
ജന്മദിനാഘോഷത്തിന് 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല. കഴിഞ്ഞ ഞാറയാഴ്ചയാണ് നടി തന്റെ 30-ാം ജന്മദിനം ആഘോഷിച്ചത്. ‘ലവ് ഡോസ് 2’ ൻ്റെ സെറ്റിൽ വച്ചായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ ഉർവശി റൗട്ടേല ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ഗായകനും റാപ്പറുമായ യോ യോ ഹണി സിംഗും അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് ജന്മദിനത്തിൽ മുറിച്ച സ്വർണ്ണ കേക്ക് ആയിരുന്നു. 24 കാരറ്റ് സ്വർണ ജന്മദിന കേക്കാണ് നടി മുറിച്ചത്. ഇത് ഗായകൻ സമ്മാനിച്ചതായി റിപ്പോർട്ടുണ്ട്. മൂന്ന് കോടി രൂപ വിലവരും ഈ സ്വർണ കേക്കിന്. സ്വർണ കേക്കിനൊപ്പമുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന വസ്ത്രം ധരിച്ചാണ് താരം എത്തിയത്. കഴിഞ്ഞ വർഷം ബ്രോ, സ്കന്ദ, വാൾട്ടയർ വീരയ്യ, ഏജൻ്റ് എന്നീ നാല് തെലുങ്ക്…
Read Moreകേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി തിരുവന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. സി. ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന മോദി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Read Moreഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ് തികയണം: വീണ്ടും കേന്ദ്ര നിർദേശം; കേരളത്തിൽ ഇക്കൊല്ലം നടപ്പാക്കില്ലന്ന് മന്ത്രി
ഡൽഹി: പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കണമെന്ന് നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ(2020) നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നത്. 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്തി വീണ്ടും കത്തയച്ചത്. 14 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. വരുന്ന അധ്യയന വർഷം മുതൽ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3-6 വയസ് ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്…
Read More