കുമളി: ബിവറേജസ് കോർപറേഷന്റെ കുമളി ചില്ലറ മദ്യവില്പനശാലയിലെ എക്സൈസ് വിൽപ്പന നിരോധിച്ച മദ്യത്തിന്റെ സ്റ്റോക്കിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ ജവാൻ മദ്യം കാണാതായി. 315 ലിറ്റർ മദ്യമാണ് കാണാതായിരിക്കുന്നത്. വിൽപ്പന നിരോധിച്ച 361 കെയ്സ് സ്റ്റോക്കിൽനിന്നാണ് 2,01600 ലക്ഷം രൂപ വിൽപ്പന വിലയുള്ള മദ്യം നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു കെയ്സിനുള്ളിൽ ഒരു ലിറ്റർ വീതമുള്ള ഒൻപതു കുപ്പി മദ്യമാണുണ്ടായിരിക്കേണ്ടത്. ഒരോ കെയ്സിൽ നിന്നും മൂന്നും നാലും കുപ്പികൾ വീതമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 16 . 1 . 2019ൽ എക്സൈസ് താത്കാലികമായി വില്പന നിരോധിച്ച് ഫ്രീസ് ചെയ്തിരുന്ന 361 കെയ്സ് മദ്യത്തിൽ നിന്നാണ് 35 കെയ്സ് കാണാതായത്. മദ്യത്തിൽ കരട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് എക്സൈസ് താത്കാലികമായി വില്പന തടഞ്ഞ് മദ്യം സ്റ്റോക്കു ചെയ്തിരുന്നത്. മദ്യ ശേഖരത്തിൽ നിന്ന് ആറ് കുപ്പി പരിശോധനാ സാന്പിളായി എക്സൈസ് എടുത്തിരുന്നു. 21.4.2022ൽ ചില്ലറ…
Read MoreDay: February 27, 2024
ഒടുക്കം പിടികൂടി: രക്തദാഹിയായ കടുവയെ വെടിവച്ചു കൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ
ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിൽ കടുവയെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മേഖലയിൽ പത്തോളം പേരെ കടുവ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മൃഗത്തെ കൊല്ലാനുള്ള നടപടി സ്വീകരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾക്ക് സാരമായി പരിക്കേറ്റെന്ന വാർത്ത പ്രദേശത്ത് പരന്നതോടെ ജനം ഭീതിയിലായി. വന്യമൃഗത്തിൻ്റെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെട്ടു. തുടർന്ന് പ്രദേശവാസികളെ കടുവ ആക്രമിക്കുന്നതായി എംഎൽഎ വനംവകുപ്പിന് പരാതി നൽകി. ജനങ്ങളുടെയും എംഎൽഎയുടെയും പരാതിയിൽ വനംവകുപ്പ് കടുവയെ വേട്ടയാടാൻ ശ്രമം തുടങ്ങി. അവർ ഒരു സംഘം രൂപീകരിച്ച് കടുവയെ പിടികൂടാൻ കാട്ടിൽ എത്തി. ഉദ്യോഗസ്ഥർ സമീപത്തെ കാട്ടിൽ തിരച്ചിൽ നടത്തിയതോടെയാണ് പ്രവർത്തനം ആരംഭിച്ചത്. അവർ ഡ്രോണിലൂടെ മൃഗത്തെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ച് മൃഗത്തെ വളയുകയും…
Read Moreസമ്മാനം വരും പോകും, കല ആസ്വദിക്കാനും ആഘോഷിക്കാനും; 1980-ലെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ താൻ സ്റ്റേജിൽകണ്ട സുന്ദരനെക്കുറിച്ച് വാചാലനായി മുകേഷ്
കോട്ടയം: തന്റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്. മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും. കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനു നേതൃത്വം നല്കിയ അന്നത്തെ യൂണിയന് ചെയര്മാന് സുമുഖനും സുന്ദരനുമായിരുന്ന കെ. സുരേഷ്കുറുപ്പിനെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അന്നു കണ്ടിരുന്നതെന്നും മുകേഷ് അനുസ്മരിച്ചു. ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരും കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്ള നാടാണ് കേരളം. തങ്ങള്‍ കലാപ്രവര്‍ത്തനവുമായി വേദിയില്‍ വരുന്ന കാലത്ത് മുന്നിലിരുന്ന…
Read More‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; പാര്‍ലമെന്റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന് ഉണ്ടാവണം; വി.എസ്.സുനില്‍കുമാറിന് ആശംസയുമായി കെ. രാജൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ. രാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. ഒരു പാര്ലമെന്റേറിയന് എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് വി. എസ്. സുനിൽകുമാർ നടത്തിയത്. ഏതൊരു വിഷയത്തേയും അഗാധമായ പഠനത്തിലൂടെ മനസിലാക്കി സഭയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈഭവം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തീര്‍ച്ചയായും ഇന്ത്യന്‍ പാര്‍ലമെന്റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന് ഉണ്ടാവേണ്ടത് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: പ്രിയപ്പെട്ട ജേഷ്ഠ സഹോദരന് സുനി ചേട്ടന് ( അഡ്വ.വി.എസ്.സുനില്‍കുമാര്‍) ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കുകയാണ്. അന്തിക്കാട് നിന്നും സുനി ചേട്ടന്റെ പിന്മുറക്കാരനായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തനത്തിലും, പിന്നീട് സംഘടനയുടെ ജില്ലാ സംസ്ഥാന ദേശീയ ഭാരവാഹി സ്ഥാനങ്ങളിലും യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹി സ്ഥാനങ്ങളിലുമെല്ലാം…
Read More3600 വർഷം പഴക്കം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിപ്സ്റ്റിക് ഇറാനിൽ കണ്ടെത്തി
തെക്കുകിഴക്കൻ ഇറാനിലെ കെർമാൻ പ്രവിശ്യയിലെ ജിറോഫ്റ്റ് മേഖലയിലെ പുരാവസ്തു ഗവേഷകർ ശ്രദ്ധേയമായ ഒരു കണ്ടുപിടിത്തം നടത്തി.3,600 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ ലിപ്സ്റ്റിക് ആണിതെന്ന് വിശ്വസിക്കപ്പെടുന്നു. കൊള്ളയടിക്കപ്പെട്ട ഒരു ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയ ഈ വെങ്കലയുഗ സൗന്ദര്യവർദ്ധക വസ്തു പുരാതന സംസ്കാരങ്ങളുടെ സങ്കീർണ്ണതയിലേക്ക് വെളിച്ചം വീശിക്കൊണ്ട് പഴയ കാലഘട്ടത്തിലെ സൗന്ദര്യ സമ്പ്രദായങ്ങളിലേക്ക് ആകർഷകമായ ഒരു കാഴ്ച നൽകുന്നു. സയൻ്റിഫിക് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്, ഇന്ന് ആളുകൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്ന രീതിക്ക് സമാനമായ രീതിയിൽ ലിപ്സ്റ്റിക്കിൻ്റെ ഉടമ അത് ഉപയോഗിച്ചിരിക്കാം എന്നാണ്. കുപ്പിയുടെ മെലിഞ്ഞ ആകൃതിയും പരിമിതമായ കനവും സൂചിപ്പിക്കുന്നത്, അത് ഒരു ചെമ്പ്/വെങ്കല കണ്ണാടി ഉപയോഗിച്ച് സൗകര്യപ്രദമായി പിടിക്കാമെന്നുമാണ്. കൊള്ളയടിക്കപ്പെട്ടതിനാൽ ലിപ്സ്റ്റിക്കിൻ്റെ കൃത്യമായ ഉത്ഭവം അജ്ഞാതമായി തുടരുന്നു. ഇത് ഒരു പ്രാദേശിക വെങ്കലയുഗ നാഗരികതയിൽ നിന്നുള്ളതാണെന്ന് ഗവേഷകർക്ക് ഉറപ്പുണ്ട്.…
Read Moreഇങ്ങനെ പണികിട്ടിയാൽ വിയർപ്പൊഴുകും… തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; മേറ്റുമാര്‍ക്ക് സസ്പെന്ഷന്
പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ മൂന്ന് മേറ്റുമാര്‍ക്ക് സസ്പെന്ഷന്. ഒരു വര്‍ഷത്തേയ്ക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും തൊഴിലാളികളും ഹാജര്‍ ഒപ്പിട്ട ശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയെന്നാണ് പരാതി ഉയര്‍ന്നത്. ബിജെപിയും കോണ്‍ഗ്രസും നല്കിയ പരാതിയില്‍ ഓംബുഡ്സ്മാന് ബിഎല്‍ഒയെക്കൊണ്ട് അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ മേറ്റുമാര്ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. ഇതേ കുറ്റം ചെയ്ത 70 തൊഴിലാളികള്‍ക്ക് ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്സ്മാന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം ഇത് രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്നും മേറ്റുമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.
Read Moreതൊഴില്‍ അന്വേഷകരേ ഇതിലേ… ഇതിലേ, റെയില്‍വേ സുരക്ഷാ സേനയില്‍ നിരവധി ഒഴിവുകൾ; സന്ദേശത്തിന്റെ വാസ്തവം അറിയാം
ന്യൂഡൽഹി: ധാരാളം തൊഴിലവസരങ്ങളാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്കിലും എക്സിലും വാട്സ്ആപ്പിലുമുൾപ്പെടെ നിരവധി മെസേജുകൾ തൊഴിലവസരങ്ങളെ സംബന്ധിച്ച് വരാറുമുണ്ട്. ചിലർ അവസരത്തിന്റെ ‘അ’ എന്നു കണ്ടാൽത്തന്നെ ചാടി വീഴുന്നവരാണ്. ഇത്തരത്തിലൊരു സന്ദേശമാണ് റെയില്‍വേ സുരക്ഷാ സേനയിലെ ജോലി സംബന്ധിച്ചുള്ളത്. റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയതെന്ന് പറഞ്ഞുള്ളൊരു നോട്ടീസാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്നാണ് നോട്ടീസിലുളളത്. ഒഴിവുകളുടെ എണ്ണവും അപേക്ഷിക്കേണ്ട തിയതിയും ശമ്പളവും പ്രായപരിധിയുമെല്ലാം നോട്ടീസിൽ നല്‍കിയിട്ടുണ്ട്. Recruitment for SI and Constables in Railway Protection Force and Railway Protection Special Force – 4660 Posts pic.twitter.com/TlFCe9Xe1J — Dr Gaurav Garg (@DrGauravGarg4) February 26, 2024 എന്നാൽ ഇതിനു പിന്നിലുളള സത്യാവസ്ഥയെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക്…
Read Moreസുഹൃത്തുക്കളായ വീട്ടമ്മയും യുവാവും മരിച്ച നിലയില്‍; കൊല്ലത്തെ യുവതിയുടെ ഭർത്താവ് വിദേശത്ത്; ഇരുവരുടേയും മരണത്തിനിടയാക്കിയ സാഹചര്യം തേടി പോലീസ്
കൊല്ലം: യുവാവിനെയും വീട്ടമ്മയെയും ദുരൂഹ സാഹചര്യത്തിന് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകിട്ട് സിബിയുടെ വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreഅമിതവേഗത്തിൽ കാറോടിച്ച് അപകടം: മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി
നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി എംവിഡി. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിന്റെ വലതുകാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് മോട്ടോർ വാഹന വകുപ്പിന് എഫ്ഐആർ കൈമാറിയത്.
Read Moreവീപ്പയിൽ കുത്തിനിറച്ച നിലയിൽ കൈ കാലുകളില്ലാത്ത വയോധികയുടെ മൃതദേഹം; സംഭവത്തിൽ ബന്ധുവായ യുവാവ് പോലീസ് പിടിയിൽ
ബംഗുളൂരു: വയോധികയെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു. കെ. ആർ. പുരം പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറം നിസർഗ ലേ ഔട്ടിലാണ് പ്ലാസ്റ്റിക് ഡ്രമിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി. കൈയും കാലും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് സജീവ രാഷ്ട്രീയ പ്രവർത്തകയായ സുശീലാമ്മയാണെന്ന് തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങളും പരന്നു. മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇതൊരു രാഷ്ട്രീയ കൊലയാണെന്ന സംശയവും ഉയർന്നുവന്നു. സുശീലാമ്മയ്ക്ക് ഇടയ്ക്കിടെ വീട് വിട്ടുപോകുന്ന സ്വഭാവമുള്ളതിനാൽ ശനിയാഴ്ചവരെ ഇവരെ കാണാതായിട്ടും മക്കൾ കാര്യമായി അന്വേഷിച്ചില്ലായിരുന്നു. ഞാറാഴ്ച പുലർച്ചെ വീപ്പ ചുമന്നു ഒരാൾ പോകുന്ന ദൃശ്യങ്ങൾ സിസിടിവി കാമറാ പരിശോധനയിൽ കണ്ടെത്തി. ഇത് സുശീലാമ്മയുടെ അകന്ന ബന്ധുവായ രമേശ് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സുശീലാമ്മ അടുത്തിടെ സ്ഥലം വിറ്റു…
Read More