തൃശൂര്‍: പട്ടികജാതിയില്‍ പെട്ട മൂന്നരവയസ് പ്രായമുള്ള ബാലികയെ പീഡനത്തിനു വിധേയയാക്കിയ കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തവും മരണംവരെ തടവും വിധിച്ചു. 3.20 ലക്ഷം രൂപ പിഴയും ഒടുക്കണം. പൊന്നൂക്കര കോളനി സ്രാമ്പിക്കല്‍ സന്തോഷ് എന്ന അപ്പച്ചനെയാണ് (59) തൃശൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ 26 വരെയാണ് ബാലികയെ പീഡിപ്പിച്ചതെന്നാണ് കേസ്. 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. റിഷിചന്ദ് എന്നിവര്‍ ഹാജരായി. ഒല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തിയത്.
Read MoreDay: March 1, 2024
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെയടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്ന് ബിജെപി പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നു പ്രഖ്യാപിക്കും. കേരളത്തിലെ അടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിയാകും. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, സന്ദീപ് വാചസ്പതി, സുരേഷ് ഗോപി , അനിൽ ആന്റണി, പി.സി. ജോർജ്, എ.പി. അബ്ദുള്ളക്കുട്ടി…
Read Moreഎല്ലാവരും കേൾക്കെ വിജയ് അങ്ങനെ വിളിച്ചപ്പോൾ ഞാന്‍ സ്റ്റക്ക് ആയി; വെളിപ്പെടുത്തലുമായി ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ താരം നടൻ വിജയ്യെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അഴകിയ തമിഴ് മകന് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്ക്കൊപ്പം കോമ്പിനേഷന്‍ സീൻ ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ വരില്ല എന്നും പറഞ്ഞിരുന്നു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കതു വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്നു പറഞ്ഞത്. പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓര്‍മയുണ്ടോ എന്നും അറിയില്ല. എന്നാല്‍…
Read Moreതപ്സി പന്നു വിവാഹത്തിന്റെ തയാറെടുപ്പിലോ; ആകാംക്ഷയോടെ ആരാധകർ
ഡല്ഹിക്കാരിയാണെങ്കിലും തമിഴിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെ മുൻനിര നായികമാരിലൊരാളി മാറിയ താരമാണ് തപ്സി പന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ തപ്സിയുടെ അരങ്ങേറ്റം ധനുഷ് ചിത്രം ആടുകളത്തിലൂടെയായിരുന്നു. പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി മാറുകയായിരുന്നു. ചഷ്മെ ബദൂര്‍ ആയിരുന്നു തപ്സിയുടെ ആദ്യ ബോളിവുഡ് ചിത്രം. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്ന ആളാണ് തപ്സി. അതുകൊണ്ട് തന്നെ ഓഫ് സ്ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് താരം. താരത്തിന്റെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ദീര്‍ഘനാളായി താരം ബാഡ്മിന്റണ്‍ താരം മാതേയസ് ബോയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഉടനെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാര്‍ച്ചില്‍ ഇവർ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉദയ്പുര്‍ വച്ചായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ വിവാഹ…
Read Moreമഹാരാഷ്ട്രയിൽ ഭരണകക്ഷി നേതാക്കളെ വിരുന്നിന് ക്ഷണിച്ച് ശരദ് പവാർ
മുംബൈ: ഇന്ത്യ മുന്നണിയെ അന്പരപ്പിലാക്കി ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം. മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതാണ് ആശ്ചര്യം ഉണർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്. ഞായറാഴ്ച സർക്കാർ പരിപാടിക്കായി എത്തുന്ന ഈ നേതാക്കളെ പവാർ ബരാമതിയിലെ വസതിയിലേക്കാണു ക്ഷണിച്ചത്. പവാറിന്റെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേയാണെന്നാണ് അഭ്യൂഹം. നിലവിൽ ബാരാമതിയിലെ എംപിയാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ. വരുന്ന തെരഞ്ഞെടുപ്പിൽ സുപ്രിയയ്ക്കെതിരേ അജിത് പവാറിന്റെ ഭാര്യയെ എൻഡിയെ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം.
Read Moreആഗോളതലത്തിൽ എണ്ണവില കൂടി; പെട്രോൾ, ഡീസൽ വില കൂട്ടി യുഎഇ
അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.ഇന്ന് അർധരാത്രി മുതലാണ് വിലവർധന നടപ്പിലാവുക. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. എല്ലാ വിഭാഗങ്ങളിലും കാര്യമായ വർധനയാണ് ഇക്കുറിയുള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ പ്രാദേശിക ഇന്ധന വില നിർണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി. മാർച്ചിലെ പുതിയ വില പ്രകാരം സൂപ്പർ-98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും. ഫെബ്രുവരി മാസത്തിൽ യുഎഇയിൽ സൂപ്പർ-98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില. സ്പെഷൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം ഇത് 2.76 ദിർഹമായിരുന്നു. ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്റെ വില 2.69 ദിർഹത്തിൽനിന്ന് 2.85 ദിർഹമാക്കി. ഡീസൽ വില…
Read Moreസിദ്ധാർഥന്റെ മരണം; അധികൃതരുടെ നിലപാടില്‍ അടിമുടി ദുരൂഹത; എസ്എഫ്ഐ ഭീഷണിയിൽ ഒരക്ഷരം മിണ്ടാതെ വിദ്യാര്‍ഥികള്‍; ഇതരസംസ്ഥാനക്കാരായ കുട്ടികൾ കാമ്പസ് വിട്ടു
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഭീഷണി ഭയന്നു മിണ്ടാതെ സാക്ഷികളായ വിദ്യാര്‍ഥികള്‍. എസ്എഫ്ഐയുടെ ഭീഷണിയെതുടര്‍ന്ന് പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ പല വിദ്യാര്‍ഥികളും മടിക്കുകയാണെന്നാണു റിപ്പോർട്ട്. പോലീസിനു മൊഴി കൊടുത്താന്‍ തുടര്‍ന്നു പഠിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് അവർ ഭയക്കുന്നു. അതുകൊണ്ടുതന്നെ ക്രൂരമായ റാഗിംഗ് വിവരങ്ങള്‍ പുറത്തെത്താത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മിക്കവരും ഭയം കാരണം കാമ്പസ് വിട്ടുകഴിഞ്ഞു. സിദ്ധാര്‍ഥനെ നഗ്നനാക്കി കെട്ടിയിട്ടു പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ടിലാണെന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവർ കാമ്പസ് വിട്ടതു കാരണം കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു അന്വേഷണ സംഘത്തിനു വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇവരെ തിരികെ കൊണ്ടുവരാൻ പോലീസ് ആലോചിക്കുന്നുണ്ട്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഹോസ്റ്റലിന്റെ നടുത്തളത്തിലാണ് ഷട്ടില്‍ കോര്‍ട്ട്.…
Read Moreഎന്ത് കരുതലാണ് ഏട്ടായിക്ക്; ഭാര്യയ്ക്ക് സാരി ഇഷ്ടപ്പെട്ടില്ല; കടയുടമയെ മർദിച്ച് അവശനാക്കി ഭർത്താവ്
ബംഗളൂരു: ഭാര്യക്കൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് കടയുടമയെ മർദിച്ചവശനാക്കി. എന്തിനെന്നല്ലേ, തന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ ഇല്ലായിരുന്നു! ഉത്തര കന്നഡ ജില്ലയിലാണു സംഭവം. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയില്‍ സൂക്ഷിച്ചിരുന്ന മികച്ച സാരികള്‍ കാണിച്ചെങ്കിലും ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുവാവ് ആദ്യം കടയിലെ ജീവനക്കാരെ അധിക്ഷേപിച്ചു. അധിക്ഷേപം അതിരു കടക്കുകയും മോശം വാക്കുകൾ ഉപയോഗിക്കാനും തുടങ്ങിയപ്പോൾ കടയിലെ ജീവനക്കാർ എതിർത്തു. തുടർന്നു വാക്കുതർക്കവും ഉന്തുംതള്ളുമായി. ഇതിനിടയിൽ മുഹമ്മദ് തന്റെ കൂട്ടാളികളില്‍ ഒരാളെ വിളിച്ചുവരുത്തി കടയുടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreനടി ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്; ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നടപടി
ലഖ്നോ: മുൻ എംപിയും മുൻനിര ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സമയത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. മാര്‍ച്ച് ആറിനകം ഹാജരാക്കാനാണ് ഉത്തരവ്. തെലുങ്ക്ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലെത്തിയത്. 2004ലും 2009ലും സമാജ്വാദ് പാര്‍ട്ടി ടിക്കറ്റിൽ ഉത്തര്‍പ്രദേശില്‍നിന്ന് ലോക്സഭയിലേക്ക് എത്തി.
Read Moreഅശ്ലീല ആംഗ്യം; റൊണാൾഡോയ്ക്ക് സസ്പെൻഷൻ
റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. സൗദി പ്രൊ ലീഗിൽ അൽ ഷബാബ് എഫ്സിക്ക് എതിരായ പോരാട്ടത്തിൽ അൽ നസർ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോ നടത്തിയ അശ്ലീല ആംഗ്യത്തിന്റെ പേരിൽ ഒരു മത്സരത്തിലാണ് വിലക്ക്. വിലക്കിനൊപ്പം 30,000 സൗദി റിയാൽ (6.64 ലക്ഷം രൂപ) പിഴയുമുണ്ട്. അതിൽ 10,000 റിയാൽ സൗദി ഫുട്ബോൾ ഫെഡറേഷനും 20,000 റിയാൽ അൽ ഷബാബിനുമാണ് റൊണാൾഡോ നൽകേണ്ടത്. 3-2ന് അൽ നസർ ജയിച്ച മത്സരത്തിനിടെ അൽ ഷബാബ് ആരാധകർ മെസി, മെസി… എന്ന് ഗാലറിയിൽനിന്ന് വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് റൊണാൾഡോ ഗാലറിക്കുനേരേ അഗ്ലീല ആംഗ്യം കാണിച്ചത്. 175 മില്യണ്‍ പൗണ്ട് (1834 കോടി രൂപ) വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ എത്തിയത്. സൗദി പ്രൊ ലീഗിൽ നിലവിലെ ടോപ് സ്കോററും (22 ഗോൾ) ഏറ്റവും കൂടുതൽ…
Read More