ധരംശാല: മലപ്പുറത്ത് ജനിച്ച ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറി. ധരംശാല ടെസ്റ്റിലാണ് ദേവ്ദത്തിന് അവസരം ലഭിച്ചത്. ഫോം കണ്ടെത്താൻ വിഷമിച്ച രജത് പാട്ടിദാറിനെ പുറത്തിരുത്തി പകരം ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. 2024 രഞ്ജി ട്രോഫി സീസണിൽ കർണാടകയ്ക്കുവേണ്ടി ആറ് ഇന്നിംഗ്സിൽ 556 റണ്‍സ് നേടിയ മികവാണ് പടിക്കലിനെ ടെസ്റ്റ് ടീമിൽ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അരങ്ങേറ്റം നടത്തുന്ന നാലാമത് ബാറ്ററാണ് ദേവ്ദത്ത് പടിക്കൽ. പാട്ടിദാർ, സർഫറാസ് ഖാൻ, വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ എന്നിവർക്ക് നേരത്തേ അവസരം ലഭിച്ചിരുന്നു. ഇതിനു പുറമേ ബൗളർ ആകാഷ് ദീപും അരങ്ങേറ്റം നടത്തി.
Read MoreDay: March 8, 2024
മുകേഷ് അംബാനി അതിഥികളുടെ പ്ലേറ്റിൽ നിന്ന് ലഡ്ഡു എടുത്തോ? എഡിറ്റ് ചെയ്ത വീഡിയോ വൈറലാകുന്നു
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലെ നിരവധി വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആ വീഡിയോകളിൽ ഒന്ന് മുകേഷ് അംബാനി അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതും അവർക്ക് ലഡ്ഡു നൽകുന്നത് കാണിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത് മുകേഷ് അംബാനി എല്ലാ പ്ലേറ്റിൽ നിന്നും മധുരമുള്ള വിഭവം എടുത്ത് വീണ്ടും ഒരു ട്രേയിൽ വയ്ക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് അംബാനി അങ്ങനെ ചെയ്യുന്നത് എന്നും വീഡിയോ സത്യമാണോ എന്നും നിങ്ങൾ ചിന്തിച്ചേക്കാം. “ഖാനാ കാം പദ് ഗയാ ഹേ തോഡ അഡ്ജസ്റ്റ് കർ ലെന (ഭക്ഷണം വേണ്ടത്ര തയ്യാറാക്കാത്തതിനാൽ അൽപ്പം ക്രമീകരിക്കുക.)” എന്ന അടിക്കുറിപ്പോടെ വീഡിയോ നിരവധി പേജുകളിൽ പ്രചരിച്ചു. എന്നാൽ ജാംനഗറിൽ പ്രദേശവാസികൾക്കായി സംഘടിപ്പിച്ച വിരുന്നിൽ മുകേഷ് അംബാനി ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതാണ് യഥാർത്ഥ വീഡിയോ. ഭക്ഷണം വിളമ്പുമ്പോൾ…
Read Moreഇറാസ്മസ് വിരമിക്കുന്നു
ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കൻ അന്പയർ മറൈസ് ഇറാസ്മസ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ ആരംഭിച്ച ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റോടെ ക്രിക്കറ്റ് മൈതാനത്തുനിന്ന് ഇറാസ്മസ് വിരമിക്കും. രാജ്യാന്തര പുരുഷ ക്രിക്കറ്റിൽ 82 ടെസ്റ്റും 124 ഏകദിനവും 43 ട്വന്റി-20യും ഇദ്ദേഹം ഓണ്‍ഫീൽഡ് അന്പയറായി നിയന്ത്രിച്ചു. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 18 ട്വന്റി-20യുടെ അന്പയറുമായി. 131 രാജ്യാന്തര മത്സരങ്ങളിൽ ടിവി അന്പയറുമായിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ നാല് ഐസിസി ഏകദിന ലോകകപ്പിലും ഏഴ് ട്വന്റി-20 ലോകകപ്പിലും വനിതാ വിഭാഗത്തിൽ മൂന്ന് ട്വന്റി-20 ലോകകപ്പിലും അന്പയറായിട്ടുണ്ട്. മാത്യൂസിന്റെ ടൈംഡ് ഔട്ട് 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിച്ചപ്പോഴും 2023 ലോകകപ്പിൽ ശ്രീലങ്കയുടെ എയ്ഞ്ചലൊ മാത്യൂസ് ടൈംഡ് ഔട്ട് ആയപ്പോഴും ഇറാസ്മസ് ആയിരുന്നു ഓണ്‍ ഫീൽഡ് അന്പയർ. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഒരു…
Read Moreചെങ്ങന്നൂര്‍ ഹാച്ചറിയില്‍ കോഴികള്‍ കൂൾ! വേനല്‍ പ്രതിരോധത്തിന് തണുത്ത വെള്ളവും മരുന്നും
ചെങ്ങന്നൂര്‍: കനത്തവേനല്ച്ചൂടില്നിന്ന് കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷാകവചമൊരുക്കുകയാണ് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രം. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ വൈറ്റമിന്‍ സി-മരുന്നുകളും ഫ്രീസറില്‍ വച്ചു തണുപ്പിച്ച വെള്ളവും നല്‍കിയാണ് കോഴികളെ കൂളാക്കുന്നത്. കൂടാതെ തൈര്, പപ്പായ എന്നിവയും കൊടുക്കുന്നുണ്ടെന്ന് ഹാച്ചറി അധികൃതര്‍ പറഞ്ഞു. 11,000 കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. കത്തുന്ന വേനല്‍ മുട്ടയുത്പാദനത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. നിലവില്‍ പ്രതി മാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. ഇവയെ വേനല്‍ച്ചൂടില്‍നിന്ന് സംരക്ഷിക്കുക വലിയ വെല്ലുവിളി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. 500 ദിവസം വരെയാണ് മുട്ടയുത്പാദനത്തിനായി കോഴികളെ വളര്‍ത്തുന്നത്. അതുകഴിഞ്ഞാല്‍ ഇറച്ചിയാവശ്യത്തിനു വില്‍ക്കും. ലക്ഷ്യം ഒരുലക്ഷംനാടന്കോഴികളെ കൂടാതെ ഗ്രാമശ്രീ, കാവേരി തുടങ്ങിയ സങ്കരയിനങ്ങളെയും ഹാച്ചറിയില്‍ വളര്‍ത്തുന്നുണ്ട്. മാസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ പ്രതിമാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഷെഡുകള്‍, പുതിയ ഇന്‍ക്യു ബേറ്ററുകള്, ഫീഡ് ഫാമിന്റെ…
Read Moreഡിസംബറോടെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും; ക്ഷേത്ര ട്രസ്റ്റ്
ലക്നോ: അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂതി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിർമാണപ്രവർത്തനങ്ങൾ നടത്താൻ നിലവിൽ 1500 തൊഴിലാളികളാണ് ഉള്ളത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 3500 തൊഴിലാളികളെ കൂടി നിയോഗിക്കുമെന്നും ക്ഷേത്ര ട്രെസ്റ്റിലെ അംഗമായ അനിൽ മിശ്ര പറഞ്ഞു. ഇനി രണ്ടുനിലകളിലെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം കഴിഞ്ഞ ദിവസം ഡിസംബറിലാണ് പൂർത്തിയായത്. ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത് താഴത്തെ നിലയിലാണ്. ക്ഷേത്രത്തിന് മതിൽ മഴക്കാലത്തിന് മുന്നേ കെട്ടുമെന്നും സമുച്ചയത്തിൽ ആറ് ദേവന്മാരുടെയും ദേവതകളുടെയും ആരാധനാലയങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാൽമീകി, വിശ്വാമിത്ര, അഗസ്ത്യ, വസിഷ്ഠൻ, നിഷാദ്രാജ്, അഹിലി എന്നിവരുടെ അടക്കം ക്ഷേത്രങ്ങളാണ് നിർമിക്കുക. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ രാമക്ഷേത്രത്തിൽ 75 ലക്ഷം ഭക്തർ സന്ദർശനം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഭക്തരുടെ എണ്ണത്തിലുള്ള വർധനവു കണക്കിലെടുത്ത് രാമജന്മഭൂമിയുടെ പടിഞ്ഞാറേ…
Read Moreപൂപോലെയുള്ള ഇഡലിയും മല്ലിയിലയിട്ട സാമ്പാറും, പിന്നെ പാറ്റയും; ശബരി എക്സ്പ്രസിലെ സാമ്പാറിൽ പാറ്റയെ കണ്ടെത്തി; നടപടിയെടുക്കാതെ അധികൃതർ
ട്രെയിൻ യാത്രയ്ക്കിട ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് പലരും പരാതികൾ ഉന്നയിക്കാറുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ യാത്രികയ്ക്ക് ലഭിച്ച ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ശബരി എക്സ്പ്രസിൽ ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു. ഇഡലിയും, സാന്പാറുമാണ് യുവതി കഴിക്കാനായി ഓർഡർ ചെയ്തത്. ട്രയിനിലെ പാന്ററിയിൽ നിന്നും ഭക്ഷണം എത്തിയതും രുചിയോടെ അത് തന്റെ പ്ലേറ്റിലേക്ക് പകർന്നു. ചൂടോടെ തന്നെ കഴിക്കാമെന്ന് കൊതിച്ചിരുന്ന യുവതി ആദ്യത്തെ വായ തുറന്നപ്പോൾ പ്ലേറ്റിൽ കിടക്കുന്ന അതിഥിയെ കണ്ടതും ഞെട്ടിപ്പോയി. അത് മറ്റാരുമല്ല, ഒരു പാറ്റയായിരുന്നു. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടിടിആർനോട് യുവതി പരാതിപ്പെട്ടു. ട്രയിനിലെ നിരവധി യാത്രക്കാരും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ യാതൊരു നടപടിയും റയിൽവേ അധികൃതർ എടുത്തിട്ടില്ല.
Read Moreസെയില്‍സ്മാന്റെ വാചകമടിയില്‍ വീണു; ആരോഗ്യം വീണ്ടെടുക്കാന്‍ വാങ്ങിയ ഉപകരണം വയോധികന് വിനയായി; രണ്ട് ഓപ്പറേഷൻ നടത്തി ഇപ്പോൾ വീട്ടിൽ ചികിത്സയിൽ
ചേര്‍ത്തല: വീട്ടിലെത്തിയ സെയില്‍സ്മാന്റെ വാക്ക് വിശ്വസിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഉപകരണം വാങ്ങിയ വയോധികന് ഗുരുതരമായ അവസ്ഥയിലായി. നാഡികളെ ഉണര്‍ത്തുന്നതെന്ന പേരിലിറക്കിയ വാം അപ്പ് മെഷീന് വാങ്ങിയ ചേര്‍ത്തല ചാലില്നികര്ത്തില് കെ.ഡി. നിശാകരനാണ് കാല് മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ ആശുപത്രിയിലായത്. ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീനാണെന്നാണ് സെയില്സ്മാന് നിശാകരനെ പറഞ്ഞുവിശ്വസിപ്പിച്ചത്. വൈദ്യുതി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വൈദ്യുതി ഓണ്‍ ആക്കുമ്പോള്‍ ഉപകരണം സ്വയം ചൂടാകും. ശരീരത്തിന്റെ ഏതുഭാഗത്തുള്ള നാഡികളാണ് ഉത്തേജിപ്പിക്കേണ്ടതെങ്കില് അവിടെ ഈ ഉപകരണം ചുറ്റിയതിനുശേഷം അതിലുള്ള വയര്‍ വൈദ്യുതിയില്‍ കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ആക്കണം. ഇങ്ങനെ കാലിന്റെ ഭാഗത്തെ നാഡിയുടെ ആരോഗ്യം വീണ്ടെടുക്കാനായി കാലില്‍ ഉപകരണം ചുറ്റിയതിനുശേഷം വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ ചെയ്തു. ആദ്യം ചെറുതായി ചൂടായ ഉപകരണം, പെട്ടന്ന് ഉയര്‍ന്ന ചൂടിലെത്തി. അതോടെ കാലില്‍ ഗുരുതരമായ പൊള്ളലേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് രണ്ടു…
Read Moreവന്നവഴി മറക്കരുതെന്ന് മന്ത്രി, ഒരിക്കലും മറക്കില്ലെന്ന് നവ്യയും… സെലിബ്രിറ്റികൾ പണം വാങ്ങാതെ കലോത്സവങ്ങളിൽ പങ്കെടുക്കണമെന്ന് മന്ത്രി; കിടിലൻ മറുപടികൊടുത്ത് നവ്യാ നായർ
തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്ത് ഇപ്പോൾ സെലിബ്രിറ്റികളായവർ യുവജനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങരുതെന്ന് മന്ത്രി വി.ശിവൻ കുട്ടി. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് മന്ത്രി നടി നവ്യ നായരെ വേദിയിൽ ഇരുത്തി ഇത്തരത്തിൽ പരാമർശം നടത്തിയത്. മന്ത്രിയുടെ പ്രസംഗം നടക്കുന്പോൾ തന്നെ നവ്യ ഇക്കാര്യത്തിലുള്ള തന്റെ അസ്വസ്ഥത പ്രകടമാക്കുന്നത് കാണാമായിരുന്നു.സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം വേദിയിലിരുന്നു സംസാരിക്കുന്നതും കാണാമായിരുന്നു. മന്ത്രിയുടെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാനായി സംഘാടകർ നവ്യ നായരെ ക്ഷണിച്ചു. മന്ത്രിയെ തിരുത്തിക്കൊണ്ടായിരുന്നു നവ്യയുടെ പ്രസംഗം തുടങ്ങിയതു തന്നെ. താൻ ഒരു രൂപപോലും വാങ്ങാതെയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതെന്നും നവ്യ കൂട്ടിച്ചേർത്തു. വന്നവഴി ഒരിക്കലും മറക്കില്ലെന്നും നവ്യ പരാമർശിച്ചു.
Read More‘സർക്കാരിന് പൈസയ്ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?’ സ്നേഹ ശ്രീകുമാർ
സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാര്‍ഡിനായി അയച്ച കോമഡി സീരിയലുകളില്‍ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറഞ്ഞു. കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ലാത്തത്തിനാല്‍ മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി. സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ് ഈസ് ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. നല്ല സീരിയൽ…
Read Moreസ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി; എതിർ സ്ഥാനാർഥി ആരെന്ന് തന്റെ വിഷയമല്ലെന്ന് താരം
തൃശൂർ: കെ. മുരളീധരൻ തൃശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി. എതിര് സ്ഥാനാര്‍ഥി ആരെന്നത് തന്റെ വിഷയമല്ല, സ്ഥാനാർഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി വിജയിക്കും എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടി. എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തില്‍, സ്ഥാനാര്‍ഥികള്‍ മാറിവരുമെന്നും അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തൃശൂരിൽ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ. മുരളീധരന്റെ സീറ്റായിരുന്ന വടകരയില്‍ മുരളീധരന് പകരം ഷാഫി പറമ്പിലായിരിക്കും മത്സരിക്കുക. ഇക്കാര്യവും…
Read More