കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചുവച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് (30) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ ഒന്‍പതോടുകൂടി കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ചുവച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഫൈസൽ, എസ്ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സിപിഒമാരായ ബിനോ, അരുൺ, ബിനോ കെ. രമേശ് എന്നിവർ…
Read MoreDay: March 25, 2024
പുറക്കാട് അങ്കണവാടികളിലെ ജോലിക്കാരെല്ലാം സിപിഎമ്മിന് വേണ്ടപ്പെട്ടവർ; ഒരൊഴിവിന് രണ്ടിടംവഴി വേണ്ടപ്പെട്ടവരെത്തി; ലോക്കൽകമ്മറ്റി ഓഫീസിന് മുന്നിൽ കൂട്ടയടിയുടെ ചാകര…
അമ്പലപ്പുഴ: സിപിഎം പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിൽ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് പരിക്കേറ്റു. പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലാണ് കഴിഞ്ഞ രാത്രിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയത്. എച്ച്.സലാം എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗമായ അജ്മൽ ഹസന് പരിക്കേറ്റു. പുറക്കാട് പഞ്ചായത്തിൽ അങ്കണവാടികളിൽ സിപിഎം പ്രവർത്തകരെ മാത്രമാണ് നിയമിച്ചത്. ഇതിൽത്തന്നെ അർഹതപ്പെട്ട സിപിഎം പ്രവർത്തകരെ ഒഴിവാക്കി പാർട്ടി ഓഫീസുകളിൽ നിന്ന് നൽകുന്ന പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ചിലർ ആക്ഷേപിച്ചു. പാർട്ടി വഴി നടക്കുന്ന നിയമനങ്ങളിൽ തന്നെ നേതാക്കളുടെ ബന്ധുക്കളെയാണ് ഉൾപ്പെടുത്തിയത്. സിഡിഎസ് ചെയർപേഴ്സണെ ഈ സ്ഥാനത്തുനിന്ന് രാജിവയ്പിച്ച ശേഷം അങ്കണവാടി വർക്കറായി നിയമിക്കുകയായിരുന്നു. സിപിഎം പ്രവർത്തകനായ പ്രവാസിയുടെ ബന്ധു അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പാർട്ടി നേതൃത്വത്തിന്റെ പിന്തുണയില്ലാതിരുന്നതുകൊണ്ട് അവർക്ക് ജോലി ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രവാസി സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരേ…
Read Moreവൃത്തിഹീനമായി അയോധ്യ റെയില്‍വേ സ്റ്റേഷൻ; വീഡിയോ വൈറലായതിന് പിന്നാലെ അരലക്ഷം പിഴ
സാമൂഹിക മാധ്യമങ്ങളിൽ അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ തുറന്നുകാണിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. രണ്ട് മാസം മുമ്പ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും. അയോധ്യാ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും സന്ദർശനത്തിനായെത്തുന്നത്. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് @reality5473 എന്ന എക്സ് ഉപയോക്താവാണ് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ…
Read Moreമഹാകാളീശ്വർ ക്ഷേത്രത്തിൽ ആരതിക്കിടെ തീപിടുത്തം; പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു
മധ്യപ്രദേശ്: പൂജയ്ക്കിടെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുലാൽ എറിയുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആയിരക്കണക്കിന് ഭക്തരാണ് അപകടം നടക്കുന്നതിനിടയിൽ ക്ഷേത്രത്തിലുണ്ടായിരുന്നത്. അപ്രതീക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചതെന്ന് ജില്ലാ കളക്ടർ നീരജ് സിംഗ് പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയിൽ അന്വേഷണം നടക്കും. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു. #WATCH | Ujjain, Madhya Pradesh | 13 people injured in a fire that broke out in the 'garbhagriha' of Mahakal Temple during bhasma aarti today. Holi celebrations were underway here when…
Read Moreനമ്പർ വൺ ആരോഗ്യകേരളം… ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസിയു ലഭിക്കാത്തതിനെ തുടർന്ന് മരണം; എല്ലാം ശരിയാക്കേണ്ടവർ ഒന്നും ചെയ്തില്ലെന്ന് കുടുംബം
അമ്പലപ്പുഴ: രോഗം മൂർച്ഛിച്ച രോഗിക്ക് ഐസിയു ലഭിക്കാതിരുന്നതിനെത്തുടർന്ന് മരണം സംഭവിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഫിഷർമെൻ കോളനിയിൽ ചന്ദ്രൻ (67) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെത്തുടർന്ന് കഴിഞ്ഞ എട്ടു മുതൽ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്നലെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഡോക്ടർ മെഡിസിൻ ഐസിയുവിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം കിടക്ക ലഭിച്ചെങ്കിലും രോഗി ഉടൻ തന്നെ മരിച്ചു. ഐസിയുവിൽ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കിൽ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെ മെഡിസിൻ ഐസിയുവിലെ എസി തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമർജൻസി ഐസിയുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ട് കിടക്കകൾ…
Read Moreഅരിവാളും ചുറ്റികയും മനുഷ്യനെ കൊല്ലുന്ന മാരകായുധങ്ങൾ; ഈനാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നമായി തെരഞ്ഞെടുക്കാം; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: സിപിഎം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് ചെറിയാൻ ഫിലിപ്. അരിവാൾ കർഷക തൊഴിലാളിയുടേയും ചുറ്റിക വ്യവസായ തൊഴിലാളിയുടേയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റേയോ പാലത്തിന്റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിപിഎം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നത്. അരിവാൾ കർഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റേയോ പാലത്തിന്റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണ്. ദേശീയ കക്ഷി…
Read Moreതലോടാൻ ചെന്നു, യുവാവിനെ തൂക്കി എടുത്തെറിഞ്ഞ് ആന; വൈറലായി വീഡിയോ
കാട്ടാനകൾ നാട്ടിലേക്കിറങ്ങി ആക്രമണം നടത്തുന്ന സംഭവങ്ങൾ ഇപ്പോൾ പതിവായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വെറുതെ ഇരിക്കുന്ന ആനയെ അങ്ങോട്ട് പോയി തോണ്ടിയാൽ ആന വെറുതെ വിടുമോ? ഇത്തരത്തിൽ ഒരു ആനയുടെ തൊട്ടടുത്ത് പോയ യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആന എപ്പോൾ പ്രകോപിതനാകുമെന്നോ എന്ത് ചെയ്യുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇത് കാര്യമായിട്ടെടുക്കാതെ പലപ്പോഴും മനുഷ്യർ മറന്നു പോവുകയാണ് ചെയ്യാറ്. അതിനാൽ തന്നെ പൊരിവെയിലത്തും ആനയെ നടത്തിയും ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ അപകടങ്ങളും സംഭവിക്കാറുണ്ട്. വീഡിയോയിലുള്ള യുവാവിന് സംഭവിച്ചതും അതാണ്. ഒരു യുവാവ് കുറച്ച് ഇലകളുമായി ആനയെ സമീപിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ യുവാവിന്റെ സുഹൃത്തുക്കളിൽ ആരോ തന്നെയാവണം പകർത്തുന്നത്. കാരണം വീഡിയോയ്ക്ക് വേണ്ടി തന്നെ അയാൾ ഈ പ്രകടനങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാണ്. ആന യുവാവ് കൊടുത്ത ഇലകൾ അപ്പോൾ തന്നെ…
Read Moreഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി; പരാതിക്കാരികൾക്ക് എല്ലാം അറിയാം, രണ്ട് പേർ സ്ഥിരമായികഞ്ചാവ് ഉപയോഗിക്കുന്നവർ; കുറ്റസമ്മതം നടത്തിയ അജേഷ് പറയുന്നത് നടുക്കുന്ന വിവരങ്ങൾ….
എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരിൽ ചിലർ കഞ്ചാവ് ചെടികൾ ഗ്രോബാഗുകളിൽ നട്ടുവളർത്തിയെന്ന റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വിവാദത്തിൽ. വനിതാ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ സ്ഥലം മാറ്റപ്പെട്ട റേഞ്ച് ഓഫീസർ ബി.ആർ. ജയനാണ് റിപ്പോർട്ട് നൽകിയത്. തനിക്കെതിരേ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നും ഓഫീസിലെ രണ്ടുപേർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തുനിന്നു കഞ്ചാവ് ചെടി കണ്ടെടുത്തു. സ്ഥലംമാറ്റത്തിൽനിന്നു തുടക്കം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് 16ന് റിപ്പോർട്ട് നൽകിയത്. എരുമേലി റേഞ്ചിന്റെ കീഴിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ. കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയതിനൊപ്പം കോട്ടയം ജില്ലാ…
Read Moreഉദിരംപൊയിലിലെ രണ്ട് വയസുകാരിയുടെ മരണം; പിതാവിനെതിരേ ആരോപണവുമായി ബന്ധുക്കള്‍; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി
മലപ്പുറം: ഉദിരംപൊയിലില്‍ രണ്ട് വയസുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി. ഉദിരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്റിന് ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ ഫായിസിനെതിരേ മാതാവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്‍പ് കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് തന്നെ കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും കുഞ്ഞിനെ കൊല്ലുന്നത് കണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ ഇടയ്ക്കിടെ മര്‍ദിക്കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Read Moreഎസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ഫലം മേയില്‍
തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും. ഈ മാസം നാലിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. മൂവായിരത്തില്‍ പരം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. ഹയര്‍സെക്കണ്ടറി പരീക്ഷ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22,000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.
Read More