കുടുംബം കടുത്ത പട്ടിണിയിൽ; സർക്കാർ പ്രഖ്യാപിച്ച ധനസഹായവും കിട്ടിയില്ല; പ്രതിഷേധം അറിയിച്ച് ലോട്ടറിത്തൊഴിലാളികളുടെ പട്ടിണിസമരം


കോ​ട്ട​യം: ലോ​ക്ഡൗ​ണി​നെ​ത്തു ട​ർ​ന്നു ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്.

സം​ഘ​ട​ന ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ​ട്ടി​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കോ​വി​ഡ് മൂ​ലം ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​യി​രം രൂ​പ പോ​ലും ന​ൽ​കി​യി​ട്ടി​ല്ല.

5,000 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​യി​രം രൂ​പ മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​ന്ന​ര​മാ​സം ആ​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തു​വ​രെ ഈ ​തു​ക ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​ത് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഐ​എ​ൻ​ടി​യു​സി സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു.

പു​തി​യ ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നാ​യി 5,000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നും ലോ​ട്ട​റി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

ഇ​തൊ​ന്നും ന​ട​പ്പി​ലാ​ക്കാ​ൻ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ത​യാ​റാ​കാ​ത്ത​തി​ൽ ലോ​ട്ട​റിത്തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഒ​ഴി​ഞ്ഞ പ്ലേ​റ്റു​മാ​യി എ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ടി​ക്ക​റ്റ് വി​ല 30 രൂ​പ​യാ​ക്കു​ക, ലോ​ട്ട​റി​യു​ടെ ജി ​എ​സ് ടി 28 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ആ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചും ന​ട​ത്തി​യ സ​മ​ര​ത്തി​ന് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​വി പ്ര​സാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Related posts

Leave a Comment