കണ്ണൂർ: ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് ( 38) ആണ് അബുദാബി പോലിസിന്റെ പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പണമപഹരിച്ച് മുങ്ങിയത്. പാസ്പോർട്ട് ലുലു ഗ്രൂപ്പ് അധികൃതർ നിയമാനുസരണം വാങ്ങി സൂക്ഷിച്ചതിനാൽ ഇയാൾക്ക് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. ഇത് പ്രതിയെ വേഗം പിടികൂടുന്നതിന് സഹായിച്ചു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും അബുദാബിയില്‍ നിയാസിനൊപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരേയും അറിയിക്കാതെ പെട്ടെന്ന്…
Read MoreDay: April 6, 2024
വേനൽച്ചൂടിൽ വെറ്റില മുരടിച്ച് ഉപയോഗശൂന്യമായി; ഒരു മഴയ്ക്കായി കാത്ത് വെറ്റില കർഷകർ
പൂച്ചാക്കല്‍: വെറ്റിലക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ ദുരിതത്തിൽ. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വെറ്റില മുരടിക്കുകയും വലിപ്പം കുറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. ഒരുദിവസം 100 കെട്ട് വെറ്റിലവരെ കടകളില്‍ കൊടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഇരുപതും മുപ്പതും കെട്ടുകളാണ് വില്ക്കാന് പറ്റുന്നത്. ഒരു കെട്ടില്‍ നല്ല വലുപ്പമുള്ള വെറ്റിലയാണെങ്കില്‍ ഇരുപത്തഞ്ചും മുപ്പതും വെറ്റില മതിയായിരുന്ന സ്ഥാനത്ത് മുരടിച്ച് ചെറുതായതിനാല്‍ 50 വെറ്റിലയോളം വെക്കണം. 70 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100 രൂപ മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 30-40 രൂപയാണ് ലഭിക്കുന്നത്. വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ ജീവിതം വഴിമുട്ടിയതായി വെറ്റില കര്‍ഷകനായ പാണാവള്ളി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ ഡി. സാമ്പു പറയുന്നു. വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാകൂ. കൂടാതെ…
Read Moreസിദ്ധാര്‍ഥന്റെ മരണം; സിബിഐ ഇന്നു വയനാട്ടില്‍; വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവരടക്കമുള്ള കോളജ് അധികൃതരുടെ വീഴ്ചയും അക്രമത്തിനു പിന്നിലെ ഗൂഡാലോചനയും അന്വേഷണത്തിൽ
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ സംഘം ഇന്നു വയനാട്ടില്‍ എത്തും. എസ്പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സംഘം ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കേസിന്റെ ഫയലുകള്‍ പരിശോധിക്കുമെന്നാണു സൂചന. കേസ് അന്വേഷണം നടത്തിയ കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിബിഐ യൂണിറ്റ് തിരുവനന്തപുരത്ത് ഉണ്ടെങ്കിലും കേരളത്തിനു പുറത്തുനിന്നുള്ള സംഘം അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ഹൈേക്കാടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സംഘം എത്തിയത്. മരണം നടന്ന വെറ്ററിനറി സര്‍വകലാശാല സിബിഐ സന്ദര്‍ശിക്കും. സിദ്ധാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ മുറിയില്‍ തെളിവെടുപ്പു നടത്തും. സഹപാഠികളുടെയും അധ്യാപകരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവരടക്കമുള്ള കോളജ് അധികൃതരുടെ വീഴ്ചയും…
Read Moreഐശ്വര്യമുള്ള തുടക്കം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപിൽ സഞ്ചാരികളുടെ ഗണ്യമായ ഒഴുക്ക്; ലക്ഷദ്വീപ് ടൂറിസം
മാസങ്ങൾക്ക് മുൻപായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിനു പിന്നാലെ ലക്ഷദ്വീപിലെ ടൂറിസം മേഖലയിൽ വലിയ തോതിലുള്ള സ്വാധീനം ഉണ്ടായെന്ന് ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി. ബി. ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ദ്വീപിനെക്കുറിച്ച് അന്വേഷിച്ച് വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ടൂറിസം വിപണിയിൽ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്. സാധാരണ നിലയിൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലും, ദ്വീപിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനം മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ മികച്ച മാറ്റങ്ങൾ ദ്വീപിൽ വരുത്തുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ഇംതിയാസ് പറഞ്ഞു. അതേസമയം, കൂടുതൽ ക്രൂയിസ്ഷിപ്പ്…
Read Moreആലപ്പുഴയ്ക്കൊരു കേന്ദ്രമന്ത്രി; മോഡിയുടെ ഗ്യാരണ്ടി സിപിഎം ഭരിക്കുന്നിടത്ത്; ബിജെപി സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡ് വിവാദത്തിൽ
അന്പലപ്പുഴ: സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വക ഭൂമിയിൽ ബിജെപി സ്ഥാനാർഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് വിവാദമാകുന്നു. കാക്കാഴം റെയിൽവേ മേൽപാലത്തിനു സമീപം നിർമാണത്തിലിരിക്കുന്ന 105-ാം നമ്പർ സഹകരണ ബാങ്കിനോട് ചേർന്നാണ് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്. ഏതാനം മാസങ്ങൾക്ക് മുമ്പ് പരസ്യകമ്പനി സ്ഥാപിച്ച ഇരിമ്പിൽ തീർത്ത ടവറിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരോ പാർട്ടി പ്രവർത്തകർക്കിടയിൽനിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. അതേസമയം, ഇത്തരം ബോർഡ് സഹകരണബാങ്കിൽ സ്ഥാപിച്ചത് തങ്ങളറിഞ്ഞിട്ടില്ലന്നാണ് സംഘം ഭരണസമിതിയിലെ ചിലർ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നത്. ഇവിടെ ഇടതുപക്ഷ സ്ഥാനാർഥി എ.എം. ആരിഫിന്റെ ബോർഡ് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർ ബിജെപി സ്ഥാനാർഥിയുടെ ബോർഡ് ഉയർന്നതോടെ സിപിഎമ്മിൽ വൻ കലാപക്കൊടിയാണ് ഉയർന്നിരിക്കുന്നത്. സിപിഎം -ബിജെപി അന്തർധാരയാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ സിപിഎമ്മിൽ ഇതേച്ചൊല്ലി വൻകലാപവും ചേരി പോരും…
Read Moreസ്ട്രാസ്ബർഗ് ഭീകരാക്രമണം: പ്രതിയെ സഹായിച്ചതിന് 30 വർഷം തടവ്
പാരീസ്: സ്ട്രാസ്ബർഗിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തി അഞ്ചുപേരെ വധിച്ച ഷെരീഫ് ഷെഖാത്തിന് ആയുധം നല്കി സഹായിച്ച ഓഡ്രി മോൺയെഹിയയ്ക്ക് (42) ഫ്രഞ്ച് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2018 ഡിസംബർ 11ന് ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട ഷെരീഫിനെ ഫ്രഞ്ച് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. തോക്കും കത്തിയുമുപയോഗിച്ച് ഷെരീഫ് നടത്തിയ ആക്രമണത്തിൽ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനുപയോഗിച്ച തോക്ക് നല്‍കിയത് ഓഡ്രിയാണെന്നു കണ്ടെത്തി. ഇരുവരും ജയിലിൽ ഒരേ സെല്ലിൽ കഴിഞ്ഞിട്ടുള്ളവരാണ്. അതേസമയം ഓഡ്രിക്കെതിരേ ഭീകരാക്രമണക്കുറ്റം തെളിഞ്ഞിട്ടില്ല. തോക്ക് നല്‍കിയത് ഭീകരാക്രമണത്തിനാണെന്ന് ഇയാൾക്കറിയില്ലായിരുന്നു.ഷെരീഫിനെ സഹായിച്ചതിന് മറ്റു രണ്ടു പേർക്ക് ചെറിയ ശിക്ഷകൾ ലഭിച്ചു. കേസിൽ പ്രതിയായിരുന്ന നാലാമനെ വെറുതേവിട്ടു.
Read Moreസോങ്യിക്കു മാത്രം ജയം
ടൊറന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് വനിതാ ഗ്രാൻസ് മാസ്റ്റർ ടാൻ സോങ്യിക്കു മാത്രമേ ജയം നേടാൻ സാധിച്ചുള്ളൂ. വനിതാ വിഭാഗത്തിൽ ചൈനയുടെ ലീ ടിംഗ്ജിയെ സോങ്യി തോൽപ്പിച്ചു. ഇന്ത്യൻ താരങ്ങളായ ആർ. വൈശാലിയും കൊനേരു ഹംപിയും തമ്മിൽ നടന്ന മത്സരമുൾപ്പെടെ ബാക്കി എല്ലാ പോരാട്ടങ്ങളും സമനിലയിൽ കലാശിച്ചു. ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) ഇന്ത്യയുടെ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു. ഓപ്പണ്‍ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ആർക്കും ജയം നേടാൻ സാധിച്ചില്ല. ആർ. പ്രജ്ഞാനന്ദയും അലിറേസ ഫിരോസ്ജയും തമ്മിലുള്ള പോരാട്ടവും സമനിലയിൽ കലാശിച്ചു.
Read Moreചെന്നൈക്ക് എതിരേ സൺറൈസേഴ്സിനു ജയം
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മിന്നും ജയം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് സൺറൈസേഴ്സ് കീഴടക്കി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 165/5 (20). സൺറൈസേഴ്സ് ഹൈദരാബാദ് 166/4 ( 18.1). 36 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 50 റൺസ് എടുത്ത എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഭിഷേക് ശർമ 12 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 37 റൺസ് നേടി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ട്രാവിസ് ഹെഡ് (24 പന്തിൽ 31), നിതീഷ് കുമാർ റെഡ്ഡി (എട്ട് പന്തിൽ 14 നോട്ടൗട്ട്) എന്നിവരും സൺറൈസേഴ്സിനു വേണ്ടി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ഒന്‍പത്…
Read Moreയുവാവിന്റെ അഭ്യാസം കൈവിട്ടു; തലകീഴായി മറിഞ്ഞ് കാർ; പരിഹസിച്ച് സോഷ്യൽ മീഡിയ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബു ഹസനിയ പബ്ലിക് ബീച്ചിൽ യുവാവ് കാറിൽ നടത്തിയ അഭ്യാസപ്രകടനം ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ടൊയോട്ടോ എഫ്ജെ ക്രൂയിസർ കാറിലായിരുന്നു 34കാരന്റെ അഭ്യാസപ്രകടനങ്ങൾ. നീലയും വെള്ളയും കലർന്ന കാർ ബീച്ചിലൂടെ തലങ്ങുംവിലങ്ങും ഓടിച്ചു രസിച്ച യുവാവ് ഇടയ്ക്കു തിരകളിലേക്കും വാഹനമിറക്കി. തിരമുറിച്ചു കാർ വരുന്നതു കണ്ട ഒരാൾ കരയിലേക്ക് ഓടിരക്ഷപ്പെടുന്നതും ഇതിന്റെ വീഡിയോയിൽ കാണാം. ഈവിധം രക്ഷപ്പെടുന്നയാളുടെ പിന്നാലെ കുതിച്ചു ചെല്ലുന്ന വാഹനം വീണ്ടും തിരയിലേക്ക് ഓടിച്ചിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി രണ്ടുപ്രാവശ്യം മറിയുന്നു. രണ്ടാമത്തെ മറിച്ചിലിൽ ഡ്രൈവിംഗ് സീറ്റിൽനിന്നു തെറിച്ചുപോകുന്ന യുവാവ് കടലിൽവീഴുന്നതും അദ്ഭുതകരമായി രക്ഷപ്പെടുന്നതും സോഷ്യൽ മീഡിയിൽ വൈറലായ വീഡിയോയിലുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണു കാർ കരയിലെത്തിച്ചത്. യുവാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024 കലണ്ടർ വർഷത്തിൽ ലീഗിൽ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടിൽ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ എത്തിയിരിക്കുന്നത്. 20 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളിൽ 20 പോയിന്റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.
Read More