വേ​ന​ൽച്ചൂടിൽ വെറ്റില മുരടിച്ച് ഉപയോഗശൂന്യമായി; ഒരു മഴയ്ക്കായി കാത്ത് വെറ്റില കർഷകർ 


പൂ​ച്ചാ​ക്ക​ല്‍: വെ​റ്റി​ലക്കൃഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ ദുരിതത്തിൽ. വേ​ന​ല്‍ച്ചൂട് വ​ര്‍​ധി​ച്ച​തോ​ടെ വെ​റ്റി​ല മു​ര​ടി​ക്കു​ക​യും വ​ലി​പ്പം കു​റ​ഞ്ഞ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യി​ലുമാണ്.

ഒ​രുദി​വ​സം 100 കെ​ട്ട് വെ​റ്റി​ല​വ​രെ ക​ട​ക​ളി​ല്‍ കൊ​ടു​ത്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​രു​പ​തും മു​പ്പ​തും കെ​ട്ടു​ക​ളാ​ണ് വി​ല്‍​ക്കാ​ന്‍ പ​റ്റു​ന്ന​ത്. ഒ​രു കെ​ട്ടി​ല്‍ ന​ല്ല വ​ലു​പ്പ​മു​ള്ള വെ​റ്റി​ല​യാ​ണെ​ങ്കി​ല്‍ ഇ​രു​പ​ത്ത​ഞ്ചും മു​പ്പ​തും വെ​റ്റി​ല മ​തി​യാ​യി​രു​ന്ന സ്ഥാ​ന​ത്ത് മു​ര​ടി​ച്ച് ചെ​റു​താ​യ​തി​നാ​ല്‍ 50 വെ​റ്റി​ല​യോ​ളം വെ​ക്ക​ണം. 70 വെ​റ്റി​ല അ​ട​ങ്ങി​യ ഒ​രു കെ​ട്ടി​ന് 100 രൂ​പ മു​ത​ല്‍ 200 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 30-40 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞ​തി​നാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടി​യ​താ​യി വെ​റ്റി​ല ക​ര്‍​ഷ​ക​നാ​യ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ ഗൗ​രി​ശ​ങ്ക​രം വീ​ട്ടി​ല്‍ ഡി.​ സാ​മ്പു പ​റ​യു​ന്നു.

വെ​റ്റി​ല കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രു​ടെ​യും സ്ഥി​തി സ​മാ​ന​മാ​ണ്. വേ​ന​ല്‍​മ​ഴ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​തി​ന് ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​കൂ.​ കൂ​ടാ​തെ പൂ​പ്പ​ല്‍രോ​ഗ​വും പു​ള്ളി​ക്കു​ത്ത് രോ​ഗ​വും ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ വെ​റ്റി​ല​യി​ല്‍ ക​റു​ത്തപാ​ടു​ക​ള്‍ കാ​ണ​പ്പെ​ടു​ക​യും പി​ന്നീ​ട് കൃഷി​യു​ടെ നാ​ശ​ത്തി​നു​ത​ന്നെ അ​വ​സ്ഥ​യി​ലേ​ക്കെ​ത്തു​ക​യു​മാ​ണു ചെ​യ്യു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

പ​ട​ര്‍​ന്നുപി​ടി​ക്കു​ന്ന രോ​ഗ​മാ​യ​തി​നാ​ല്‍ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ വെ​റ്റി​ലക്കൊ​ടി മു​ഴു​വ​നാ​യും ന​ശി​പ്പി​ച്ചു ക​ള​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍ ചെ​യ്യു​ന്ന​ത്. കു​മ്മാ​യ​വും തു​രി​ശും ചേ​ര്‍​ത്ത മി​ശ്രി​തം ത​ളി​ച്ചാ​ല്‍ ഒ​രു പ​രി​ധി​വ​രെ ചെ​റു​ക്കാ​നാ​കും എ​ന്ന് കൃഷി അ​ധി​കൃ​ത​ര്‍ വ്യ​ക്തമാ​ക്കി. മ​ഴ കാ​ത്തി​രി​ക്കു​ന്ന വേ​ഴാ​മ്പ​ലി​നെ​പ്പോ​ലെ ത​ങ്ങ​ളു​ടെ ദു​രി​തം മാ​റാ​ന്‍ വേ​ന​ല്‍​മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വെ​റ്റി​ല ക​ര്‍​ഷ​ക​ര്‍.

 

Related posts

Leave a Comment