കോൽക്കത്ത: ബിജെപിയുടെ നോർത്ത് മാൾഡ ലോക്സഭാ സ്ഥാനാർഥി ഖാഗൻ മുർമു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ചതു വിവാദമായി. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ശ്രീഹിപുർ ഗ്രാമത്തിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖാഗൻ മുർമു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുർന്നു തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരേ രംഗത്തെത്തി. “ബിജെപി സ്ഥാനാർഥി ഖഗെൻ മുർമു പ്രചാരണവേളയിൽ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രമാണു പുറത്തുവന്നിരിക്കുന്നതെന്നും ബിജെപി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്കു ക്ഷാമമില്ലെന്നും തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ നേതാക്കൾ വരെ ബിജെപിയിലുണ്ട്. അവർ അധികാരത്തിൽ വന്നാൽ എന്തുചെയ്യുമെന്നു സങ്കൽപ്പിക്കുക എന്നും കുറിപ്പിലുണ്ട്. എന്നാൽ ആ സ്ത്രീ തന്റെ കുട്ടിയെപോലെയാണെന്നായിരുന്നു ഖഗെൻ മുർമുവിന്റെ വിശദീകരണം. “ഒരു കുട്ടിയെ ചുംബിക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും ഗൂഢാലോചനയാണ്. അവർക്ക്…
Read MoreDay: April 11, 2024
രണ്ടെണ്ണമടിച്ച് ഡ്രൈവിംഗ്; ഊതിക്കലിനെതിരേ കെഎസ്ആര്‍ടിസി യൂണിയനുകള്‍; പരിശോധനയില്‍ 41 പേര് കുടുങ്ങി
കോഴിക്കോട്: കെഎസ്ആര്‍ടിസിയിൽ രണ്ടെണ്ണം വീശി തോന്നിയ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രീത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ രംഗത്തുവന്നിരിക്കുകയാണ് യൂണിയനുകള്‍. എന്തിനും എതിനും ശക്തിതെളിയിച്ചുകൊണ്ട് രംഗത്തുവരാറുള്ള യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര് ആപ്പിലാകുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയും പേര് പിടിയിലായത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്ധിച്ചപശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. പട്ടാപ്പകല്‍ പോലും അമിതവേഗതിയിലാണ് പല ബസുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്മാക്ക് ഊതിക്കൽ പരിശോധന നിര്‍ബന്ധമാക്കിയത്. പല ജില്ലകളിലും സ്ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന…
Read Moreകുട്ടികളെ പണം കൊടുത്തു വാങ്ങും കൂടിയ തുകയ്ക്കു വിൽക്കും; ദന്പതികൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പണം കൊടുത്തു പിഞ്ചുകുഞ്ഞുങ്ങളെ വാങ്ങി ഉയർന്ന തുകയ്ക്കു വില്‍ക്കുന്ന ദന്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. നാഗ്ലോയി പ്രദേശത്തുനിന്നുമാണു ഡൽഹി സ്വദേശികളായ സംഘം പിടിയിലായത്. ഇവരിൽനിന്നു രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നു കുട്ടികളെ വാങ്ങുകയും പിന്നീടു കൂടുതൽതുകയ്ക്കു വിൽക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് ഏകദേശം 15-20 ദിവസം പ്രായമുണ്ട്. പഞ്ചാബിൽനിന്നു വാങ്ങിയ പെൺകുഞ്ഞുങ്ങളെ യുപിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആവശ്യക്കാരെ കണ്ടെത്താനായില്ല. തുടർന്നു കുഞ്ഞുങ്ങളെ ഡൽഹിയിൽ എത്തിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചണ്ഡീഗഢിൽ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റതായി പ്രതികൾ വെളിപ്പെടുത്തി. ഈ കുട്ടിയെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
Read More‘ബിജെപിക്ക് ഇടമുണ്ടാക്കാൻ സിപിഎം ശ്രമം’; പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്; വി. ഡി. സതീശൻ
കോട്ടയം: കോണ്‍ഗ്രസ്മുക്ത ഭാരതത്തിനു പരിശ്രമിക്കുന്ന ബിജെപിക്കു കുടപിടിച്ചുകൊടുക്കുന്ന സമീപനമാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്താനാണു പിണറായി എപ്പോഴും ശ്രമിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരേയും കോണ്‍ഗ്രസിനെതിരേയും നട്ടാല്‍ കുരുക്കാത്ത നുണകള്‍ മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞു ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. കേന്ദ്ര ഭരണത്തെയും ബിജെപിയും സന്തോഷിപ്പിച്ച് ഇതില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി വിരുദ്ധതയും കോണ്‍ഗ്രസ് വിരുദ്ധതയും മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴയും മുന്നണി മാറ്റത്തില്‍ നഷ്ടപ്പെട്ട കോട്ടയവും ഉള്‍പ്പെടെ 20ല്‍ 20 സീറ്റും നേടും. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഇടമില്ല. ബിജെപിക്ക് ഇടമുണ്ടാക്കാനാണ് സിപിഎം ശ്രമം. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കന്മാരാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അവിശുദ്ധ ബാന്ധവമാണു നടക്കുന്നത്. തിരുവനന്തപുരത്തെ…
Read Moreമൊബൈല്‍ പൈലിംഗ് വാഹനം ഇടിച്ച് പത്രവിതരണക്കാരന് ദാരുണാന്ത്യം; വാഹനം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറി കടമുറികൾ തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ മൊബൈല്‍ പൈലിങ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി സൈക്കിൾ യാത്രികനായ പത്ര വിതരണക്കാരൻ നന്തികുളങ്ങര കുറുപ്പന്തറ സോമൻ (72) തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് സമീപത്തെ പഴയ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയ വാഹനം ഇതിലെ കട മുറികൾ പൂർണമായി തകർത്തു. ഇന്ന് പുലർച്ചെ 3.30 ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം കാറിൽ ഇടിച്ച ശേഷമാണ് സെക്കിളിലും കെട്ടിടത്തിലും ഇടിച്ചത്. ഏകദേശം നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക്, ഹെൽമറ്റ്, ഐസ്ക്രീം പാർലർ കടകൾ പൂർണമായി തകർന്നു. മുകൾനിലയിലെ മുൻ കോൺഗ്രസ് ഓഫിസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ഓഫീസ് എന്നിവയും നിലംപൊത്തി. പള്ളിത്താഴം സ്വദേശിനി സിസിലി സണ്ണിയുടെതാണ് കെട്ടിടം. ടിഎൻ 82 ടി 0864 നന്പരിലുള്ള ഒഎസ്ജി കമ്പനിയുടെ വാഹനമാണ് അപകടമുണ്ടാക്കിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന…
Read Moreസ്പോട്ട്ലൈറ്റ് സ്വന്തമാക്കാൻ ബോൾഡ് ഓറഞ്ച് സ്പ്ലാഷ്; സ്റ്റെെലൻ ലുക്കിൽ സംയുക്ത
തീവണ്ടി എന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. മലാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് സംയുക്ത. ഇപ്പോഴിതാ കഫ്താൻ മോഡൽ ടോപ്പിൽ സ്റ്റൈലിഷ് ആയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബോട്ടവും ധരിച്ച് തിളങ്ങുകയാണ് താരം. സ്പോട്ട്ലൈറ്റ് സ്വന്തമാക്കാൻ ബോൾഡ് ഓറഞ്ച് സ്പ്ലാഷ്… എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകരിയറിന്റെ തുടക്കക്കാലത്ത് വസ്ത്രം മാറാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല, പലരും ഒളിഞ്ഞ് നോക്കുമായിരുന്നു; മഞ്ജു പിള്ള
കരിയറിന്റെ തുടക്കക്കാലത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് വൃത്തിയില്ലാത്ത ശുചിമുറിയാണ് എനിക്ക് ഉപയോഗിക്കാൻ നൽകിയതെന്ന് മഞ്ജു പിള്ള. പഴയ വീട്ടിലാണ് അന്ന് ഷൂട്ട് നടന്നത്. വീടിന്റെ പുറത്തായിരുന്നു ടോയ്ലെറ്റ്. പൊട്ടിപ്പൊളിഞ്ഞ ആ ടോയ്ലെറ്റിൽ പാമ്പുണ്ടോ എന്നുപോലും അറിയില്ല. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ യാതൊരുവിധ പരിഹാരവും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പിറ്റേ ദിവസം മുതൽ ഞാൻ ഷൂട്ടിന് പോയില്ല. വസ്ത്രം മാറുന്നതിനുപോലും കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. കൂടെയുള്ളവർ ഒരു ലുങ്കി വലിച്ചു പിടിച്ചതിനുശേഷമാണ് വസ്ത്രം മാറിയത്. സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. കോസ്റ്റ്യൂം മാറ്റുന്ന സമയത്ത് അവിടെ ഒളിഞ്ഞുനോക്കാൻ കുറച്ചുപേരുണ്ടാകും. ഒരിക്കൽ നടി നീന കുറുപ്പ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു.
Read Moreധ്യാൻ എന്നെ ടെൻഷനടിപ്പിച്ചു; വിനീത് ശ്രീനിവാസൻ
തിര ചെയ്യുന്ന കാലത്തെ ധ്യാനിനേക്കാൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ ധ്യാനിൽ ഉണ്ട്. ‘വർഷങ്ങൾക്കുശേഷം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് സമയത്തേതിനേക്കാൾ ധ്യാൻ എന്നെ ആ സിനിമയുടെ പ്രൊമോഷൻ സമയത്ത് ടെൻഷൻ അടിപ്പിച്ചു എന്ന് സഹോദരനും നടനുമായ വിനീത് ശ്രീനിവാസൻ. അവനെയും കൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു കൂടുതൽ ടെൻഷൻ. ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും കാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്നു ചിന്തിക്കാനേ കഴിയില്ല. കഥ പറയരുത്, സസ്പെൻസ് പറയരുത്, ക്ലൈമാക്സ് പറയരുത് എന്നൊക്കെ സത്യം ചെയ്യിച്ചിട്ടാണ് പ്രൊമോഷന് കൊണ്ട് പോകുന്നത്. ധ്യാൻ, പ്രണവ്, നിവിൻ ഇവരില്ലെങ്കിൽ ഈ സിനിമ നടക്കുമായിരുന്നില്ല. ആദ്യഘട്ടത്തിൽതന്നെ ഇക്കാര്യം ഉറപ്പായിരുന്നു. ബേസിലും അജുവും നീരജുമെല്ലാം എഴുതുന്നസമയത്ത് കഥാപാത്രങ്ങളായി മനസിൽ വന്നതാണ്. പിന്നീട് അവരെ ഓരോരുത്തരെയായി സിനിമയിൽ എത്തിച്ചു. കല്യാണിയെ ചൂസ് ചെയ്തത് മറ്റുള്ളവർ പറഞ്ഞിട്ടാണ്.
Read Moreവിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം കാമുകന്റെ കൊടുംചതി! വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം തന്റെ കാമുകന് നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ടുമാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍പോലും എടുത്തശേഷം കാമുകന് ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞത്. എന്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി. അവനോടുതന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു, ‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി. ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്…
Read Moreതടസമായി നിന്ന മതിൽ പൊളിച്ചു നീക്കി സ്ഥല ഉടമ; ഗതാഗത തടസം മാറി; സ്ഥലമുടമയും നാട്ടുകാരും ഡബിൾ ഹാപ്പി
ഏറ്റുമാനൂർ: നാട്ടുകാരുടെ ആവശ്യത്തോടു സ്ഥലമുടമയുടെ അനുകൂല പ്രതികരണം. ഉടമയ്ക്കു കൊടുത്ത വാക്കുപാലിച്ചു നാട്ടുകാർ. ഗതാഗതം സുഗമമായതിന്റെ ആഹ്ലാദത്തിൽ സ്ഥലമുടമയും നാട്ടുകാരും. എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ യാത്രക്കാർ ആശ്രയിച്ചിരുന്ന റോഡാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിക്കുന്ന കൊച്ചുപുരയ്ക്കൽ-കണ്ണാറമുകൾ റോഡ്. എന്നാൽ റോഡിലെ ഒരു മതിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനു തടസമായിരുന്നു. തടസം നീക്കാനായി മതിൽ പൊളിക്കാൻ അനുമതി തേടി ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലമുടമ അലക്സ് ആര്യൻകാലയെ സമീപിച്ചു. അലക്സ് അവർക്ക് അനുമതി നൽകി. മാർച്ച് 30ന് അസോസിയേഷന്റെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കി.പൊളിച്ചു നീക്കിയ മതിൽ പത്തു ദിവസത്തിനകം അസോസിയേഷന്റെ നേതൃത്വത്തിൽ മനോഹരമായി പുനർനിർമിച്ചു നൽകി. നാടിന്റെ പൊതുകാര്യത്തിനായി കൈകോർത്ത സ്ഥലമുടമ അലക്സ് ആര്യൻകാലയും ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷനും നാടിനു മാതൃകയായി. ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി…
Read More