ര​ണ്ടെ​ണ്ണ​മ​ടി​ച്ച് ഡ്രൈ​വിം​ഗ്; ഊ​തി​ക്ക​ലി​നെ​തി​രേ കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​യ​നു​ക​ള്‍; പ​രി​ശോ​ധ​ന​യി​ല്‍ 41 പേ​ര്‍ കു​ടു​ങ്ങി

കോഴിക്കോട്: കെ​എ​സ്ആ​ര്‍​ടി​സിയിൽ ര​ണ്ടെ​ണ്ണം വീ​ശി തോ​ന്നി​യ സ്‌​റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ കു​ടു​ക്കാ​നാ​യുള്ള ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ടെ​സ്റ്റി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് യൂ​ണി​യ​നു​ക​ള്‍.

എ​ന്തി​നും എ​തി​നും ശ​ക്തി​തെ​ളി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​രാ​റു​ള്ള യൂ​ണി​യ​നു​ക​ളു​ടെ എ​തി​ര്‍​പ്പി​നി​ടെ അ​ടു​ച്ചു​പൂ​സാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റാ​ന്‍ തു​ട​ങ്ങി​യ 41 പേ​ര്‍ ആ​പ്പി​ലാ​കു​ക​യും ചെ​യ്തു.​

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍ പി​ടി​യി​ലാ​യ​ത്.​കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തി​ലാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ കു​ടു​ങ്ങി​യ​ത്.​ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഇ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

പ​ട്ടാ​പ്പ​ക​ല്‍ പോ​ലും അ​മി​ത​വേ​ഗ​തി​യി​ലാ​ണ് പ​ല ബ​സു​ക​ളും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​ലി​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ര്‍​മാ​ക്ക് ഊതിക്കൽ പരിശോധന നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. പ​ല ജി​ല്ല​ക​ളി​ലും സ്‌​ക്വാഡ് വ​രു​ന്ന​ത​റി​ഞ്ഞു ഡ്രൈ​വ​ര്‍​മാ​ര്‍ മു​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി.

ഇ​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് കോ​ര്‍​പ​റേ​ഷ​ന് ഉ​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​വീ​സ് മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നി​ടാ​ക്കാ​നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തോ​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ മ​ദ്യ​പാ​നം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment