ഭാ​ര​ത​ത്തി​ന്‍റെ അ​ഭി​മാ​നം ഐ​എ​സ്ആ​ർ​ഒ ച​ന്ദ്ര​യാ​ന് പൂ​രാ​ശം​സ​ക​ൾ; ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ പു​തി​യ കാ​ല​ത്തെ ഉ​ൾ​കൊ​ള്ളു​ന്ന ഇന്ത്യ​യു​ടെ യ​ഥാ​ർ​ഥ ഭാ​ര​തീയ സം​സ്കാ​രം; ഹ​രീ​ഷ് പേ​ര​ടി

തൃ​ശൂ​ർ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പൂ​ര​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം കൊ​ന്പു​കോ​ർ​ക്കു​ന്ന​ത്. കു​ട​മാ​റ്റ​ത്തി​ൽ രാം​ല​ല്ല​യു​ടെ​യും ശ്രീ​രാ​മ​ന്‍റേ​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ അ​ത് വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

എ​ന്നാ​ൽ അ​തോ​ടൊ​പ്പം​ത്ത​ന്നെ ഐ​എ​സ്ആ​ർ​ഒ ച​ന്ദ്ര​യാ​ന് പൂ​രാ​ശം​സ​ക​ൾ എ​ന്ന കു​ട​യും ഉ​യ​ർ​ന്നി​രു​ന്നു, എ​ന്നാ​ൽ അ​ത് അ​ധി​കം ച​ർ​ച്ച​യാ​യി​രു​ന്നി​ല്ല, ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തെ കു​റി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ നി​ന്ന് ഒ​ളി​പ്പി​ച്ച് കു​ത്തി​തി​രു​പ്പു​ക​ൾ മാ​ത്രം ഉ​യ​ർ​ത്തു​ന്ന ക​പ​ട പു​രോ​ഗ​മ​ന​വാ​ദി​ക​ളെ തി​രി​ച്ച​റി​യേ​ണ്ട സ​മ​യ​മാ​യി എ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. ഇ​ത് എ​ന്താ​ണ് ആ​രും ച​ർ​ച്ച​ചെ​യാ​ത്ത​ത് എ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​വു​ന്നി​ല്ല​ന്നും ഒ​രു പ​ക്ഷെ പൂ​രം മു​ട​ക്കി​ക​ൾ സം​ഘാ​ട​ക​രു​ടെ ശാ​സ്ത്ര​ബോ​ധ​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

“ഭാ​ര​ത​ത്തി​ന്‍റെ അ​ഭി​മാ​നം ഐ​എ​സ്ആ​ർ​ഒ ച​ന്ദ്ര​യാ​ന് പൂ​രാ​ശം​സ​ക​ൾ’. ഇ​ന്ന​ലെ തൃ​ശൂ​ർ പൂ​ര​ത്തി​ന് ശാ​സ്ത്ര​ത്തെ ബ​ഹു​മാ​നി​ച്ച് ഉ​യ​ർ​ത്തി​യ ചി​ത്ര​മാ​ണി​ത്. ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ പു​തി​യ കാ​ല​ത്തെ ഉ​ൾ​കൊ​ള്ളു​ന്ന ഇന്ത്യയു​ടെ യ​ഥാ​ർ​ഥ ഭാ​ര​തീ​യ സം​സ്കാ​രം.

സം​ഘാ​ട​ക​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ നി​ന്ന് ഒ​ളി​പ്പി​ച്ച് കു​ത്തി​തി​രു​പ്പു​ക​ൾ മാ​ത്രം ഉ​യ​ർ​ത്തു​ന്ന ക​പ​ട പു​രോ​ഗ​മ​ന​വാ​ദി​ക​ളെ തി​രി​ച്ച​റി​യേ​ണ്ട സ​മ​യ​മാ​യി.

ഇ​ത് എ​ന്താ​ണ് ആ​രും ച​ർ​ച്ച​ചെ​യാ​ത്ത​ത് എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​വു​ന്നേ​യി​ല്ല. ഒ​രു പ​ക്ഷെ പൂ​രം മു​ട​ക്കി​ക​ൾ സം​ഘാ​ട​ക​രു​ടെ ഈ ​ശാ​സ്ത്ര​ബോ​ധ​ത്തെ​യാ​ണോ ഭ​യ​പ്പെ​ടു​ന്ന​ത്. സ​ത്യ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത ഭ​യം ഫാ​സി​സ​ത്തെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. ജാ​ഗ്ര​തൈ.

Related posts

Leave a Comment