മുസാഫർനഗർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന് ശ്രമിച്ച ഭർത്താവ് അറസ്റ്റില്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഭർത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നല്കുകയായിരുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിന്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇതറിഞ്ഞ ഭർത്താവ് യുവതിയുമായി വാക്ക് തർക്കം ഉണ്ടാക്കി. വഴക്ക് മൂർശ്ചിച്ച സമയത്ത് ഇയാൾ ഷാൾ കഴുത്തിൽ കുരുക്കി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നു യുവതി സമൂഹ മാധ്യങ്ങളിൽ കുറിച്ചു. ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് തന്നെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും യുവതി ആരോപിച്ചു.
Read MoreDay: April 28, 2024
‘രൂപത്തിന്റെ പേരിൽ ചാണക്യൻ വരെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്’; ട്രോളുകൾക്ക് തക്കതായ മറുപടി നൽകി പ്രാചി നിഗം
യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗത്തിന് അഭിനന്ദന പ്രഭാവങ്ങളായിരുന്നു സോഷ്യൽ മീഡിയ നിറയെ. എന്നാൽ പ്രാചിയുടെ ഫോട്ടോ പുറത്ത് വന്നതോടെ കൈയടികൾ പിന്നീട് കളിയാക്കലുകളും കുത്തു വാക്കുകളും കൊണ്ട് നിറഞ്ഞു. മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് ആ പതിനഞ്ചുകാരി നേരിട്ടത്. ഇപ്പോഴിതാ തന്നെ കളിയാക്കുന്നവർക്ക് ചുട്ട മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പ്രാചി. ‘ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നുമാണ് പ്രാചിയുടെ വാദം’. “ട്രോളർമാർക്ക് അവരുടെ മാനസികാവസ്ഥയിൽ ജീവിക്കാൻ കഴിയും, ഞാൻ നേടിയ വിജയം ഇപ്പോൾ എന്റെ ഐഡന്റിറ്റിയാണെന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ കുടുംബമോ അധ്യാപകരോ സുഹൃത്തുക്കളോ ഒരിക്കലും എന്റെ രൂപത്തിന്റെ പേരിൽ എന്നെ വിമർശിച്ചിട്ടില്ല, അതിനാൽ തന്നെ ഞാനും അതിനെക്കുറിച്ചോർത്ത് വിഷമിച്ചിട്ടില്ല. ഫലം വന്നതിന് ശേഷം എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോഴാണ് ആളുകൾ എന്നെ ട്രോളാൻ…
Read Moreഇണയെ തേടാനുള്ള ഓരോരോ കഷ്ടപ്പാടുകളേ…വൈൽഡ് ബെറികൾ കൊണ്ട് വേദിയൊരുക്കും; ഇണയ്ക്കായി നൃത്ത വേദിയൊരുക്കി നൃത്തം ചെയ്ത് വലയിലാക്കുന്ന കള്ളക്കാമുകൻ
റൊമാൻസ് കാണിച്ച് തന്റെ ഇണയെ വലയിൽ വീഴ്ത്താൻ കഴിവുള്ള ഒരു പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ്’എന്നാണ് ഇവ അറിയപ്പെടുന്നത്. ഗ്രേറ്റർ ലൊഫോറിന എന്നാണ് ഇവയുടെ ഔദ്യോഗിക നാമം. ഇണയാക്കാൻ ആഗ്രഹിക്കുന്ന പെൺ പക്ഷിയെ കണ്ടെത്തിക്കഴിഞ്ഞാൽ ആൺപക്ഷികൾ പിന്നെ ഏതുവിധേനയും ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. പെൺപക്ഷിയെ എങ്ങനെയും വലയിൽ വീഴ്ത്തണമെന്ന ഒറ്റ വിചാരമേ പിന്നെ ഇവരുടെ മനസിൽ ഉണ്ടാവുകയുള്ളൂ. അതിനായി ആദ്യം തന്റെ ഇണയ്ക്ക് വേണ്ടി നൃത്തം ചെയ്യാൻ സാധിക്കുന്ന പറ്റിയ ഒരു വേദി കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. സ്ഥലം ലഭ്യമായാൽ അവിടം നന്നായി വൃത്തിയാക്കും. പിന്നീട് അവിടെ നിന്നും ഇലകളും മരക്കഷണങ്ങളും നീക്കം ചെയ്യും. അതിനു ശേഷം ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് അവ വേദിയിലാകെ നിരത്തും. പെൺ പക്ഷികൾക്ക് ഇരിക്കുന്നതിനു വേണ്ടി ഇരിപ്പിടം സെറ്റ് ചെയ്യുക എന്നതാണ് അടുത്ത ടാസ്ക്. എല്ലാ ഒരുക്കങ്ങളും…
Read Moreഎംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; തൃശൂർ സിറ്റിസ്റ്റേഷനിൽ മാത്രം 29 കേസുകൾ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ(46) അറസ്റ്റിലായി. എംസിടി ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 2021 മുതൽ ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാൻ ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യഹർജിയും തള്ളിയതോടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെനൽകാമെന്നു പറഞ്ഞ് ആളുകളിൽനിന്നു പണം നേരിട്ടുസ്വീകരിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ…
Read Moreഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു
കയ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ തീയിട്ടു നശിപ്പിച്ചു. സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകൾക്കുനേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കുംനേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നൽകാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോൾ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്. വീടുകൾ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളിൽനിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചോയെന്ന…
Read Moreശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് വിദ്യാർഥികൾ
ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്. വിദ്യാർഥികളുടെ പരീക്ഷണ വിജയം കൈകാലുകൾ തളർന്ന് വീൽചെയറിൽ ഇരുന്ന് ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുവഴി തുറക്കുകയാണ്. ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയർ ലഭ്യമായാൽ, സഹായത്തിനായി കാത്തു നിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്വയം എത്തിച്ചേരാം.മൂന്നാം വർഷ വിദ്യാർഥികളായ കെ.ആർ.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണൻ, സി. സ്നേഹ എന്നിവർ ചേർന്നാണ് ഇ കസേര നിർമിച്ചത്. പൂർണമായും കോളജിൽ നിർമിച്ച കസേരയുടെ നിർമാണത്തിന് പിന്നിൽ കോളജിലെ അധ്യാപകരായ ഡോ. ടി.ഡി. സുബാഷ്, കെ. ഹിമ എന്നിവരുടെ സഹായവും ഉണ്ട്. ഒരാഴ്ച്ച കൊണ്ട് 20,000 രൂപ ചെലവഴിച്ചാണ് വീൽചെയർ നിർമിച്ചത്. ചലിക്കുന്ന വീൽചെയറുകളുടെ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പർ മോട്ടോറുകളാണ്. മോട്ടോറിൽ ഘടിപ്പിച്ച സൈക്കിളിന്റെ പൽചക്രങ്ങളും ചെയിനും…
Read Moreശ്രദ്ധ വേണം മിഷ്ടർ പൂച്ച സെർ ; കളിച്ചു കൊണ്ടിരുന്ന പൂച്ചയുടെ അശ്രദ്ധയിൽ കത്തിനശിച്ചത് വീടിന്റെ പാതി
മനുഷ്യരുമായി വേഗത്തിലിണങ്ങുന്ന മൃഗങ്ങളാണ് പൂച്ചകൾ. അതിനാൽ തന്നെ പലരും പൂച്ചകളെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ അത്തരത്തിൽ വളർത്തിയ പൂച്ചയുടെ ഒറ്റ അശ്രദ്ധമൂലം ഒരു വീട് മുഴുവൻ കത്തി നശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇൻഡക്ഷൻ കുക്കർ പൂച്ചയുടെ കാൽതട്ടി ഓണായി. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. ദണ്ഡൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് കത്തിനശിച്ചത്. ഇവരുടെ വളർത്തു പൂച്ചയായ ജിങ്കൗഡിയോ മാത്രമേ സംഭവം നടക്കുന്ന സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നുളളു. ഇന്ഡക്ഷൻ കുക്കർ അധിക സമയം ഓണായി ഇരുന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ദണ്ഡൻ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ജിങ്കൗഡിയോയുടെ കാൽ തട്ടി ഇൻഡക്ഷൻ ഓൺ ആയതെന്ന് മനസിലായത്. ജിൻഗൗഡിയാവോ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടയിൽ പൂച്ചയുടെ കാല് തട്ടി അബദ്ധത്തിൽ ഇൻഡക്ഷന്റെ സ്വിച്ച് ഓൺ…
Read Moreഎരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചികിത്സയില്ല; ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി സ്ഥലംവിട്ട് ഡോക്ടർമാരും ജീവനക്കാരും
എരുമേലി: രോഗങ്ങളും അപകടങ്ങളിലെ പരിക്കുകളുമായും എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചെന്നാൽ ചികിത്സയില്ല. പ്രതിദിനം ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന ഈ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി ഡോക്ടർമാരും ജീവനക്കാരും സ്ഥലംവിടും. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണ് ഭാഗത്തു നിന്നുള്ളവരും എരുമേലി പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളുമാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുവിതരണ ദിവസങ്ങളാണെന്ന് പറഞ്ഞ് ഈ ദിവസങ്ങളിൽ മറ്റു ചികിത്സയ്ക്കായി എത്തുന്നവർക്ക് ചികിത്സ വൈകിപ്പിക്കുന്നുവെന്നും പരാതികളുണ്ട്. കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും കുറവായിരുന്ന ഈ ആശുപത്രിയുടെ തുടക്ക കാലത്ത് ഇവിടെ പ്രസവ ചികിത്സവരെയുണ്ടായിരുന്നു. മേഖലയിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടാകുമ്പോൾ പോസ്റ്റ്മോർട്ടം നടപടികളും ഇവിടെയാണ് അക്കാലത്ത് നടത്തിയിരുന്നത്. ആശുപത്രി വികസനത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ചതോടെ പ്രസവ ചികിത്സ ഉൾപ്പടെയുള്ള ചികിത്സകൾ നിലച്ചു.…
Read Moreജോലിക്കിടെ പെള്ളലേറ്റ് റിയാദിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഹരിപ്പാട്: റിയാദിൽ തീപ്പൊള്ളലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാർത്തികപ്പള്ളി മഹാദേവികാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രന്റെ മകൻ രജിൽ (പിങ്കു 28 )ആണ് മരിച്ചത്. 2023 ഡിസംബർ 11ന് റിയാദിലെ റഹ്ഫ പട്ടണത്തിൽ ഇലക്ട്രിക്കൽ ജോലിക്കിടെ തീപ്പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് വൈകുന്നേരം മൂന്നിന് സംസ്കരിക്കും. അവിവാഹിതനാണ്. അമ്മ ജഗദമ്മ. സഹോദരൻ: സജിൽ.
Read Moreതെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട് തിയറ്ററിലെത്തിയാണു തെരഞ്ഞെടുപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കാണാൻ എത്തിയത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിനു പുതുപ്പള്ളി മണ്ഡലത്തിൽ ഇളക്കി മറിച്ച പ്രചാരണമാണു ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും നടത്തിയത്. തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിലും അൻവർ റഷീദുമാണ് നിർമിച്ചിരിക്കുന്നത്.
Read More