ലക്നോ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ നടപടിയെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷന്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. രാജന് സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.
Read MoreDay: May 20, 2024
മക്കൾ മൂവരും വിദേശത്ത്; സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ ജോസഫിന്റെ വെട്ടേറ്റ് ലീല മരിച്ചു; കനത്ത മഴയിൽ നിലവിളി ആരും കേട്ടില്ല; നാട്ടുകാർ കണ്ടകാഴ്ച നടുക്കുന്നത്
കോലഞ്ചേരി: നാടിനെ നടുക്കി കോലഞ്ചേരിക്കടുത്ത് തോന്നിക്കയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് കാരണം സ്വത്ത് വീതംവയ്ക്കുന്നത് സംബന്ധിച്ച തർക്കങ്ങളെന്ന് സൂചന. വേണാട്ട് വീട്ടിൽ ലീലയെയാണ് (64) ഭർത്താവ് ജോസഫ് (ജോയി-75) കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ യായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വീട്ടിൽ വഴക്കുണ്ടായതും അക്രമം നടത്തിയതും തൊട്ടടുത്തുള്ളവർ പോലും അറിഞ്ഞില്ല. കൊലപാതകം നടത്തിയ ശേഷം ജോയി പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പോലീസ് അറിയുന്നതിന് ശേഷമാണ് തൊട്ടടുത്തുള്ള അയൽവാസികൾ പോലും സംഭവം അറിയുന്നത്. പ്രതിയായ ജോയി അരിവാൾ ഉപയോഗിച്ചാണ് ലീലയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വയ്ക്കുന്നതിനെപ്പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്നുള്ള പ്രാഥമിക നിഗമനം. ഇവരുടെ മൂന്നു മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർ തനിച്ചാണ് താമസിക്കുന്നത്. മകൻ എൽദോയുടെ അടുത്ത് നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീല…
Read Moreരണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഊന്നി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ…
Read Moreറെംഗാര പോൾ മയക്കുമരുന്ന് വിതരണ ലോകത്തെ “കുക്ക് ക്യാപ്റ്റൻ ‘; പഠനത്തിനായി എത്തിയ യുവാവ് പാസ്പോർട്ട് ഉപേക്ഷിച്ച് മാഫിയ സംഘത്തിൽ ചേർന്നു; റെംഗാരയുടെ ക്യാപ്റ്റനിലേക്കുള്ള വളർച്ചപെട്ടെന്ന്…
ആലുവ: ബംഗളുരുവിലെ താമസ സ്ഥലത്ത് നിന്ന് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്പോൾ എറണാകുളം റൂറൽ പോലീസ് അറിഞ്ഞിരുന്നില്ല പിടികൂടിയത് വമ്പൻ സ്രാവിനെയാണെന്ന്. മയക്കു മരുന്ന് മാഫിയയ്ക്കിടയിൽ നിർമാണത്തിന് ‘കുക്ക്’ എന്നാണ് പറയുക. മയക്ക് മരുന്ന് നിർമാണം നടത്താൻ ഡൽഹി പ്രാന്തപ്രദേശത്തെ മരുന്നു നിർമാണ കമ്പനികൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. പിടിയിലായ റെംഗാര പോൾ (29) നിർമാണത്തിന് നേതൃത്വം നൽകുന്നതിനാൽ ക്യാപ്റ്റൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ റെംഗാര പാസ്പോർട്ട് ഉപേക്ഷിച്ച് മാഫിയ സംഘത്തിൽ ചേരുകയായിരുന്നു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്നുവിതരണവും ഇയാളിലൂടെയാണെന്നാണ് പോലീസ് പറയുന്നത്. ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലുകളും കാമ്പസുകളും കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്. എളുപ്പത്തിൽ പണം ഉണ്ടാക്കാം എന്നതാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ബംഗളൂരുവിലെ മടിവാള ആഫ്രിക്കൻ വംശജരായ വിദേശികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ്. ഏറെ…
Read Moreമഴ വന്നു…പഴുത്തു കൊഴിഞ്ഞു… ചക്ക കിട്ടാനില്ല; വില ഉയരങ്ങളില്‍
കാലം വഴിപിഴച്ച ഇക്കൊല്ലം ചക്കയ്ക്ക് പൊതുവോ ക്ഷാമമാണ്. ചക്ക വിരിഞ്ഞതുതന്നെ പതിവിലും വൈകിയാണ്. ജൂണില്‍ മഴ ശക്തപ്പെടുന്നതോടെ ചക്ക അതിവേഗം വിളഞ്ഞ് പഴുത്തു കൊഴിയും. മഴ മുറിയുകയും മഞ്ഞ് കുറയുകയും ചെയ്തതിനാല്‍ പ്ലാവിലും മാവിവും രണ്ടു വര്‍ഷമായി കായ് ഫലം പൊതുവെ കുറവാണ്. ഇക്കൊല്ലം ഒരു ചക്ക പോലും വിരിയാതെ പോയ നാട്ടുപ്ലാവുകള് ഏറെയാണ്. കായിച്ചവയില്തന്നെ എണ്ണം തീരെ കുറവും. വിയ്റ്റാനം സൂപ്പര്‍ ഏര്‍ളി പോലെ പെട്ടന്ന് ഫലം തരുന്ന ബഡ്ഡ് ഇനങ്ങള്‍ ഏറെപ്പേരും നടുന്നുണ്ട്. ഇത്തരം ഇനങ്ങളില്‍ പൊതുവേ ചെറിയ ചക്കയാണ് വിളയുക. പുരയിടങ്ങളിലെ തേന്‍വരിക്ക, മധുരവരിക്ക തുടങ്ങിയ പ്ലാവുകളിലൊക്കെ കായ്ഫലം നന്നേ കുറഞ്ഞിരിക്കുന്നു. ചക്ക വിഭവങ്ങള്‍ കഴിക്കാന്‍ താല്പര്യമുള്ളവര്ക്കാണ് ഇക്കൊല്ലം ചക്ക കിട്ടാനില്ലാത്തതില് വിഷമം. ചക്ക പറിക്കാന്‍ ആളെ കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതൊക്കെ അറിയാവുന്ന ഇതര സംസ്ഥാന കച്ചടക്കാര്‍ മരം കയറ്റക്കാരെ എത്തിച്ച്…
Read Moreആറന്മുള ഉൾനാടൻ ജലഗതാഗത പാത കണ്ണൂരിലെ സ്വകാര്യമേഖലയ്ക്ക് നൽകാൻ നീക്കം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
പത്തനംതിട്ട: ചെങ്ങന്നൂർ – ആറന്മുള ഉൾനാടൻ ജലഗതാഗതപാതയും ഗ്രാമീണ വിനോദ സഞ്ചാര പദ്ധതിയും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നീക്കം.പമ്പ നദിയുടെ പുനർ ജീവനുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയാണ് സ്വകാര്യമേഖലയ്ക്ക് നൽകാൻ സർക്കാർതലത്തിൽ നീക്കം നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വിവിധ സർക്കാർ ഏജൻസികൾ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് വിഭാവനം ചെയ്തിരുന്നത്.എന്നാൽ കണ്ണൂരിൽ നിന്നുള്ള സ്വകാര്യ ഏജൻസി ഇതുസംബന്ധിച്ച് പഠനവുമായി കഴിഞ്ഞദിവസം ആറന്മുളയിൽ എത്തിയിരുന്നു. ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ടൂറിസം സാധ്യതകൾ പരമാവധി വികസിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് പുതിയ നീക്കമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി പന്പയുടെ തീരത്ത് നിലവിൽ ടൂറിസം വകുപ്പും ഡിടിപിസിയും പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്കായി കൈമാറേണ്ടിവരും. 8.5 കിലോമീറ്റർ ദൂരം 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്ങന്നൂർ…
Read More‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’; മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ധ്രുവ് റാഠി; വൈറലായി വീഡിയോ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന വീഡിയോ യൂട്യൂബിൽ ട്രെന്റിംഗിൽ. 10 മണിക്കൂറില്‍ 40 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. മോദിയുടെ ഏകാധിപത്യ സ്വഭാവവും ഇരട്ട വ്യക്തിത്വവും അവസരവാദവും സംബന്ധിച്ച വിശദീകരണങ്ങളാണ് ധ്രുവ് തന്റെ വീഡിയോയിൽ പറയുന്നത്. തന്നെ വാഴ്ത്താത്തവരെയും ഇകഴ്ത്തുന്നവരെയും നിഷ്കരുണം തളളിപ്പറയുന്ന അദ്ദേഹത്തിന്റെ ചെയ്തികളെ ചരിത്രത്തിന്റെയും വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിമർശിക്കുകയാണ് ധ്രുവ്. മനശാസ്ത്രജ്ഞനായ ആശിഷ് നന്ദി, മോദിയുമായി 1996ല്‍ നടത്തിയ സംസാരത്തിന്റെ ഭാഗങ്ങൾ പ്രതിപാതിച്ചാണ് ധ്രുവിന്റെ വീഡിയോ തുടങ്ങുന്നത്. ബീഫ് നിരോധനത്തെ കുറിച്ച് വാചാലനാകുന്ന മോദി മറുവശത്ത് ഹലാല്‍ ബീഫ് എക്സ്പോര്‍ട്ടിങ്ങ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ധ്രുവ് വിശദീകരിക്കുന്നു. തന്നെ വിമര്‍ശിക്കുന്ന വ്യക്തികളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും നിയമപരമായും അല്ലാതെയും തച്ചുടക്കാനുള്ള മോദിയുടെ ശ്രമത്തെക്കുറിച്ച് ധ്രുവ് വീഡിയോയിൽ വാചലനാകുന്നു. ഇന്ത്യയുടെ…
Read Moreസുഹൃത്തുക്കൾക്കൊപ്പം ഷാപ്പിലെത്തി; വാക്ക് തർക്കത്തിനിടെ കുട്ടായി കുഴഞ്ഞുവിണ് മരിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്
കരിമണ്ണൂർ: കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഉടുന്പന്നൂർ ശേഖരത്ത്പാറ സ്വദേശി കപ്പിലിങ്ങാട്ട് സത്യനാഥൻ (കുട്ടായി-45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉടുന്പന്നൂർ ഷാപ്പിലായിരുന്നു സംഭവം. സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചെറിയ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. സംഘർഷത്തിനിടെ സത്യനാഥൻ കുഴഞ്ഞു വീഴുകയായിരുന്നെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോളിയാണ് സത്യനാഥന്റെ ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു, അനുപ്രിയ.
Read Moreകൈയിലെ പരിക്ക്; ഐശ്വര്യ റായ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു
ഐശ്വര്യ റായ് ബച്ചന്റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കൈയിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. ഐശ്വര്യയുമായുള്ള അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയത്. ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് താരം കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയത്. താന്‍ ബ്രാന്റ് അംബഡിറായ ബ്രാന്റിന്റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ മകൾ ആരാധ്യ ബച്ചന്റെയൊപ്പം എത്തിയത്. മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന…
Read Moreഇന്ത്യ ഇറാനൊപ്പം; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇബ്രാഹിം റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കും; നരേന്ദ്ര മോദി
ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.…
Read More