തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി. എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എംഎസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി വിമർശിച്ചു. ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും മന്ത്രി പറഞ്ഞു. അർധവാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read MoreDay: December 16, 2024
പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. പ്രതിരോധശേഷി കൂട്ടണം മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്. ധാന്യങ്ങള്‍, മില്ലറ്റുകള് ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള് എന്നിവ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് കിഴങ്ങ് വര്‍ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വളരെ നല്ലതാണ്. ഇലക്കറികള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇലക്കറികള്‍…
Read Moreപയ്യന്നൂരിൽ ഉത്സവാഘോഷത്തിൽ പങ്കെടുത്ത 300 ഓളം പേര്‍ക്കു ഭക്ഷ്യവിഷബാധ: ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും
പയ്യന്നൂര്‍: ഉത്സവാഘോഷത്തിനിടയില്‍ നിരവധിയാളുകള്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി മുന്നൂറോളംപേര്‍ ചികിത്സതേടി. ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്സ്പെക്ടറുമുള്പ്പെടും. ഇരുന്നൂറിലധികം പേര് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികിത്സ തേടി. മറ്റ് ആശുപത്രികളിലടക്കം ചികിത്സ തേടിയ മുന്നൂറോളം പേരില്‍ ഏതാനുംപേര്‍ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്ക് ഇഞ്ചക്ഷനും മരുന്നും നല്കി വിട്ടു. ആരുടെയും നില ഗുരുതരമല്ല. ഛര്‍ദ്ദിയും വയറിളക്കവുമായി ശനിയാഴ്ച രാത്രിമുതലാണ് ആശുപത്രികളിലേക്കുള്ള ഒഴുക്ക് തുടങ്ങിയത്. അസ്വസ്ഥതകളുണ്ടായിട്ടും ചികിത്സ തേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നവരും നിരവധിയാണ്. ഉത്സവപ്പറമ്പില്‍നിന്നും ഐസ്ക്രീം, വത്തക്ക, മുളകുബജി, ഓംലറ്റ് എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി വിതരണം ചെയ്ത അന്നപ്രസാദം മാത്രം കഴിച്ചവരും ചികിത്സ തേടിയവരിലുണ്ട്. ക്ഷേത്രത്തിലെ ഭക്ഷണമൊരുക്കുന്നതിന് മുമ്പായി ആവശ്യമായ പരിശോധനകളും ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. ഇന്നലെ…
Read Moreഅയർലൻഡിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതിയിൽനിന്ന് 3 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി റിമാൻഡിൽ
ഇലഞ്ഞി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷം തട്ടിയെടുത്ത കണ്ണൂർ സ്വദേശി റിമാൻഡിൽ. മുത്തോലപുരം വാഴയിൽ പി. രഞ്ജിനി കൂത്താട്ടുകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ അറക്കൽ ബിജോയ് ജോർജി (42) നെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. അയർലൻഡിലെ കെയർ ഹോമിൽ കെയർ ഗിവർ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടുതവണയായി പ്രതി മൂന്നു ലക്ഷം തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ ഇലഞ്ഞി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ ബംഗളൂരു ചിക്ജാലയിലുള്ള എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം കൈമാറിയതായി പോലീസ് കണ്ടെത്തി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള നിരവധി കേസുകൾ ഇയാളുടെ പേരിലുള്ളതായും പോലീസ് പറഞ്ഞു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിൻസണ്‍ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ കെ.പി. സജീവ്,…
Read Moreനിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം: ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതി കാര്‍ത്തിക്കിനെതിരേ നാല് കേസുകള്‍
കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി കാര്‍ത്തിക് നീലകാന്ത് ജാനി സ്ഥിരം തട്ടിപ്പുകാരനെന്ന് പോലീസ്. ഇയാള്‍ക്കെതിരേ സമാന കുറ്റകൃത്യത്തിന് മുംബൈയില്‍ നാല് കേസുകള്‍ നിലവിലുണ്ട്. വിവിധ കേസുകളിലായി താനെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56,05,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായത്. ദുബായില്‍ സ്ഥിരം താമസമാക്കി ഗുജറാത്തുകാരനായ പ്രതി ലാഭം വാഗ്ദാനം ചെയ്താണ് മുഴുവന്‍ ആളുകളിൽനിന്നും പണം കൈക്കലാക്കിയിട്ടുള്ളത്. വാട്സ്ആപ്പ് ചാറ്റിലൂടെയായിരുന്നു തട്ടിപ്പ്. നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമാണ് വാഗ്ദാനം. വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇരകളുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നു. ഓരോ തവണയും നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നാണ് ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിന് കൃത്യമായി…
Read Moreകാട്ടാന ആക്രമണത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ സഹോദരിമാർക്കു ദാരുണാന്ത്യം. ബോണായി ഫോറസ്റ്റ് ഡിവിഷനിലെ തമാഡ റേഞ്ചിലെ കാന്തപ്പള്ളി ഗ്രാമത്തിലാണു സംഭവം. സാമിയ മുണ്ട (12), സഹോദരി ചാന്ദ്നി മുണ്ട (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആനയെ കണ്ടു വീട്ടിലുണ്ടായിരുന്ന മുതിർന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും സഹോദരിമാർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ആന ഇവരെ ചവിട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നു അധികൃതർ അറിയിച്ചു.
Read Moreപരമ്പരാഗത റബർ കർഷകനാണെങ്കിലും ജോൺസണ് ലാഭം ചേന കൃഷി; തുണയായി ഭാര്യ ജെസിയും
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കിലും എല്ലാത്തരം കൃഷികളും അദ്ദേഹത്തിനുണ്ട്. അതിൽ ചേനകൃഷിയോട് പ്രത്യേക താത്പര്യം തന്നെയുണ്ട്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചേന, നല്ല ആദായം നൽകുമെന്നതാണു കാരണം. ആറ് ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്നു. തോട്ടത്തിൽ പന്നി, കോഴി ഫാമുകളുമുണ്ട്. ഒരു സമയത്ത് അയ്യായിരം വരെ കോഴികളെ വളർത്തിയിരുന്നു. ഒരു കോഴിക്കടയുമുണ്ട്. ഇവിടത്തെ അവശിഷ്ടങ്ങൾ നൽകിയാണു പന്നികളെ വളർത്തുന്നത്. തൊടുപുഴയിലെ കാർഷിക വിപണന കേന്ദ്രമായ കാർഡ്സുമായി ബന്ധപ്പെട്ടതോടെയാണു പച്ചക്കറി കൃഷിയിൽ കൂടുതൽ സജീവമായത്. റബർ റീ പ്ലാന്റ് ചെയ്ത വേളയിൽ ഒന്നരയേക്കർ മറ്റു കൃഷികൾക്കായി മാറ്റിയിട്ടു. അതിനു നടുവിലൂടെ ഒരു പെട്ടി ഓട്ടോയ്ക്കു സഞ്ചരിക്കാൻ കഴിയുന്ന വിധം വഴിയൊരുക്കി. ഇരുവശത്തും തെങ്ങുകളും റംബൂട്ടാനും നട്ടു. ഇവയ്ക്ക് ഇടയിലാണ് ചേനക്കൃഷിയും പച്ചക്കറികളും നടുന്നത്. ഏഴു…
Read Moreസിറിയ: അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നു
ഡമാസ്കസ്: സിറിയയിൽ ഭരണം പിടിച്ച എച്ച്ടിഎസ് വിമതരുമായി അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിച്ചു. സിറിയയുടെ ഭാവി സംബന്ധിച്ച് ജോർദാനിൽ നടന്ന ഉച്ചകോടിക്കു ശേഷം സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ. അറബ്, യൂറോപ്യൻ, തുർക്കി പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അതേസമയം, അസാദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യ, ഇറാൻ എന്നിവർ പങ്കെടുത്തില്ല. എച്ച്ടിഎസ് പ്രതിനിധികളും ഉണ്ടായിരുന്നില്ല. ന്യൂനപക്ഷഅവകാശങ്ങൾ സംരക്ഷിക്കുന്ന, തീവ്രവാദം അനുവദിക്കാത്ത ഭരണകൂടമാണ് സിറിയയിൽ വേണ്ടെതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
Read Moreഅവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read Moreമലയാളികളെ കൊള്ളയടിച്ച് ബസ്- വിമാനസർവീസുകൾ: നിരക്ക് ഉയർത്തിയത് മൂന്ന് ഇരട്ടി വരെ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിച്ച് ബസ്, വിമാന സർവീസുകൾ. ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്നു ഇരട്ടി വരെയാണ് ഉയർത്തിയത്. 20ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിന് 5,500-6,000 വരെയാണു ചാർജ്. കോട്ടയത്തേക്ക് 3,700-4,000 രൂപയും തിരുവനന്തപുരത്തേക്ക് 4,000-4,700 രൂപയും കൊടുക്കണം. കോഴിക്കോട്ടേക്ക് 2,200-2,700 രൂപയും കണ്ണൂരിലേക്ക് 2,000-2,500 രൂപയുമാണ് ഈടാക്കുന്നത്. വിമാനയാത്രാ നിരക്കും കുത്തനെ കൂട്ടി. 20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണു നിരക്കു കൂടുതൽ. ബംഗളൂരുവിൽനിന്നു കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 16,000-17,000 രൂപ നൽകണം. കോഴിക്കോട്ടേക്ക് 8,500-11,300 രൂപ വരെയും കണ്ണൂരിലേക്ക് 8,500-9,500 രൂപ വരെയുമാണു നിരക്ക് ഉയർന്നിട്ടുള്ളത്.
Read More