കൊച്ചി: ടൈപ്പ് വണ്‍ പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്നതിന് ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത ചികിത്സാ സഹായമായ “മിഠായി പദ്ധതി ‘ലൂടെ ഇതുവരെ കൈത്താങ്ങായത് 1,908 കുട്ടികള്‍ക്ക്. സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യം , ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങള്‍, പരിരക്ഷ എന്നിവ മിഠായി പദ്ധതിയിലൂടെ ലഭിക്കും. കുട്ടികള്‍ക്ക് കൗണ്‍സലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുമടക്കം ആറുഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്. ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സേവനം ലഭിക്കുന്നത്. പ്രത്യേക സോഫ്ട് വെയര്‍ (www.mittayi.org) വഴിയാണ് രജിസ്ട്രേഷനും തുടര്‍ നടപടികളും സ്വീകരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ,…
Read MoreDay: May 3, 2025
കൊമ്പുകോർത്ത് ഹരിയാന-പഞ്ചാബ് മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: ഭക്ര അണക്കെട്ടിലെ വെള്ളം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി കൊമ്പുകോർത്ത് ഹരിയാന – പഞ്ചാബ് മുഖ്യമന്ത്രിമാർ. കഴിഞ്ഞദിവസം ചേർന്ന ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് യോഗം ഹരിയാനയ്ക്ക് 8,500 ഘനയടി വെള്ളം നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുസംസ്ഥാനങ്ങളും പരസ്യപ്പോരുമായി രംഗത്തെത്തിയത്. തങ്ങളുടെ അവകാശങ്ങൾ ഹരിയാന കവർന്നെടുക്കുന്നത് അംഗീകരിക്കില്ലെന്നു പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തിയതോടെയാണ് പോര് മൂർച്ഛിച്ചത്. എന്നാൽ ഭഗവന്ത് മൻ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും രംഗത്തെത്തി. തങ്ങൾക്കവകാശപ്പെട്ട കുടിവെള്ളമാണു തേടുന്നതെന്നാണ് ഹരിയാനയുടെ വാദം. വെള്ളം തുറന്നുവിട്ടില്ലെങ്കിൽ പാഴായി പാക്കിസ്ഥാനിലേക്കു പോകുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പോര് മൂർച്ഛിക്കുന്നതിനിടെ ഭക്ര അണക്കെട്ടിനു താഴെയായി സ്ഥിതി ചെയ്യുന്ന നംഗൽ അണക്കെട്ടിൽ പഞ്ചാബ് പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിനും അവിടത്തെ കർഷകർക്കും ജനങ്ങൾക്കുമെതിരേ കേന്ദ്രവും ഹരിയാന മുഖ്യമന്ത്രി സൈനിയും കേന്ദ്രമന്ത്രി മനോഹർ ലാൽ…
Read Moreപാക് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനൽ വിലക്കി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന് ഫവാദ് ഖാന്, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന് എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്. നേരത്തെ 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലും അഭിനേതാക്കളുടെ യൂട്യൂബ് ചാനലും വിലക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫിന്റെ ചാനലിനും വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്ആ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്താര്‍, ജിയോ ന്യൂസ്, സമാ സ്പോര്‍ട്സ്, പാക്കിസ്ഥാൻ റഫറന്‍സ്, ജിഎന്‍എന്‍, ഉസൈര്‍ ക്രിക്കറ്റ്, ഉമര്‍ ചീമാ എക്സ്ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫറൂഖ്, സുനോ ന്യൂസ്, റാസി നാമ, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ യൂട്യൂബ് ചാനലുകളാണ് ഇന്ത്യയില്‍ വിലക്കിയത്.
Read Moreകുവൈറ്റില്‍ മലയാളി നഴ്സ് ദമ്പതിമാർ മരിച്ച സംഭവം; മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
കൊച്ചി: കുവൈറ്റിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂര്‍ ഇരിട്ടി നടുവില്‍ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലൂള്ള മണ്ണൂരില്‍ കൂഴൂര്‍ കട്ടക്കയത്ത് വീട്ടില്‍ കെ.എ. തോമസിന്റെയും അന്നമ്മയുടെയും മകള്‍ ബിന്‍സി (35) എന്നിവരെയാണ് കുവൈറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റിലുള്ള സൂരജിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കൊണ്ടുവരിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച എത്തിക്കാന്‍ സാധിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ. ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാല്‍ ദുരന്തം നടന്ന ദിവസം ഇരുവരും തമ്മില്‍ ബഹളം വച്ചതായി അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും…
Read Moreയുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു; പണമിടപാടുകളിൽ ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള പേരുകൾ കാണിക്കും
കൊല്ലം: യുപിഐ വഴി യുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. തെറ്റായ പേരുകൾ ഉള്ള അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന മാറ്റം. വഞ്ചനാപരമായ ഇടപാടുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പുതിയ സംവിധാനം വരുമ്പോൾ ഒരാൾ പണം അയക്കുന്നത് ആർക്കാണോ ആ വ്യക്തിയുടെ യഥാർഥ പേര് കാണാൻ കഴിയും. ഇതുവരെ വ്യക്തികളുടെ അപരനാമത്തിലും വിളിപ്പേരിലുമൊക്കെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. പുതിയ സംവിധാനത്തിൽ അത് സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പേര് തന്നെ ഉണ്ടെങ്കിലേ ഇടപാടുകൾ സാധ്യമാകുകയുള്ളൂ. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഈ പുതിയ നിയമം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.യുപിഐ ആപ്പുകൾ പേയ്മെൻ്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിച്ച് ഉറപ്പിച്ച അക്കൗണ്ട് ഉടമകളുടെ പേരുകൾ കാണിക്കണം. എന്നാലേ പണം കൈമാറ്റം നടക്കുകയുള്ളൂ. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനാണ്…
Read Moreവിവാഹ ദിവസം രാത്രി ആഭരണങ്ങൾ ഊരിവച്ച് കിടക്കാനായി വധുവും വരനും പോയി; രാവിലെ നോക്കിയപ്പോൾ പെട്ടിയിൽ ഒന്നും കാണാനില്ല; 30 പവൻ മോഷണം പോയി
പയ്യന്നൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്നു വധുവിന്റെ 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കരിവെള്ളൂർ പലിയേരിയിലെ അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വ്യാഴാഴ്ചയായിരുന്നു അർജുനും ആർച്ചയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം ആറോടെ വധു വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ ഊരിവച്ചതായിരുന്നു ആഭരണങ്ങൾ.
Read Moreപാക്കിസ്ഥാനുള്ള ധനസഹായം നിർത്തണം; ലോകബാങ്കിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ആവശ്യപ്പെട്ട് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനോട് പാക്കിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടപടി കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കുന്നത്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. അതേസമയം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Read Moreഇന്ത്യയുടെ തിരിച്ചടി: ഗൾഫ് സഖ്യകക്ഷികളുടെ സഹായം തേടി പാക്കിസ്ഥാൻ; യുദ്ധം നേരിടാൻ ജനങ്ങൾക്ക് പരിശീലനം; 1,000ലേറെ മദ്രസകൾ അടച്ചുപൂട്ടി
ന്യൂഡൽഹി: പാക് അധീന കാഷ്മീരിലെ ജനങ്ങൾക്ക് യുദ്ധസാഹചര്യം നേരിടാൻ പാക്കിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്കൂളുകളിലെ ക്യാന്പുകളിലേക്കു മാറ്റിയാണ് പരിശീലനം. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണസാധ്യത മുന്നിൽകണ്ടാണ് പാക്കിസ്ഥാന്റെ മുന്നൊരുക്കങ്ങൾ. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയശേഷമാണ് പാക് അധീന കാഷ്മീരിൽ ജനങ്ങൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ടു മാസത്തെ ഭക്ഷണം കരുതിവയ്ക്കാനും പാക് സേന നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ ഒന്‍പതാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി പിന്തുണ തേടി കൂടിക്കാഴ്ച നടത്തി. സൗദി, കുവൈറ്റ്, യുഎഇ അംബാസഡർമാരുമായുള്ള പ്രത്യേക…
Read Moreവിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് പിണറായി വിജയനു മാത്രം; സതീശന് അസൂയയും വിഷമവുമെന്ന് സിപിഎം മുഖപത്രം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിക്കാൻ കഴിഞ്ഞതെന്ന് സിപിഎം മുഖപത്രം. തുറന്നു വിശ്വകവാടം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിക്കുന്നു. സംസ്ഥാന സർക്കാരും അദാനി പോർട്ടുമാണ് പദ്ധതിക്ക് വേണ്ടിയുള്ള വലിയ തുക ചെലവഴിച്ചത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ചത്. ഇതാകട്ടെ വായ്പയായിട്ടാണ് ലഭിച്ചത്. വാസ്തവം ഇതായിരിക്കെ കേരളത്തിലെ ബിജെപി നേതൃത്വം പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന് വരുത്താൻ അപഹാസ്യമായ പ്രചാരണമാണ് നടത്തുന്നത്. പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ കയറി കൂടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും പാർട്ടി പത്രം നിശിതമായി വിമർശിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നുണ്ട്. .ഉദ്ഘാടന വേദിയിൽ ഇടം കിട്ടിയിട്ടും ചടങ്ങ് ബഹിഷ്കരിച്ചു. ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള വിഷമവും അസൂയയുമാണ് സതീശനെന്നും കുറ്റപ്പെടുത്തുന്നു. സതീശൻ സ്വയം അപഹാസ്യനായി.…
Read Moreഎങ്ങനെ നടന്ന ആളാ, ഇപ്പോ കണ്ടില്ലേ… അംബാനിയുടെ ‘ഓട്ടോഡ്രൈവർ’ അവതാരം; വിഷമിക്കേണ്ട എഐ എന്ന് സോഷ്യൽ മീഡിയ
മുംബൈ: ലോകത്തിലെ അതിസന്പന്നന്മാരിലൊരാളായ മുകേഷ് അംബാനിയുടെ പുതിയ അവതാരത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി! ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അംബാനി! ചിത്രത്തിന്റെ പിന്നിൽ കോടികൾ ചെലവാക്കി കൊട്ടിപ്പൊക്കിയ മുംബൈയിലെ അംബാനിയുടെ സ്വപ്നതുല്യമായ വസതിയും കാണാം. അംബാനി ഓട്ടോയിൽ ചാരിനിന്ന്, കുപ്പിവെള്ളം കുടിക്കുന്നതാണു ചിത്രം. കാക്കി പാന്റ്സും ഷർട്ടുമാണു വേഷം. എന്നാൽ, ഇത് യഥാർഥ ചിത്രമല്ല. എഐ സാങ്കേതികതയിൽ തയാറാക്കിയ ചിത്രമാണിത്. “രാവിലെ അംബാനിയെ തന്റെ വീടിനുമുന്നിൽ കണ്ടുമുട്ടിയപ്പോൾ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. അനവ് നയ്യാർ ആണ് ചിത്രത്തിനു പിന്നിൽ. സങ്കൽപ്പിക്കാൻ കഴിയാത്തരീതിയിൽ എഐ ഉപയോഗിച്ച് കണ്ടന്റുകൾ സൃഷ്ടിക്കുന്നതിൽ വിരുതനാണ് അനവ്. നേരത്തെ, മുകേഷ് അംബാനി, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര എന്നിവർ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ടാക്സി സ്റ്റാൻഡിലിരുന്ന്; ചായ കുടിച്ച്, ചീട്ടുകളിക്കുന്ന ചിത്രവും എഐ സഹായത്തോടെ നിർമിച്ച് അനവ് പങ്കിട്ടിരുന്നു.
Read More