സമകാലിക പ്രസക്തമായ കാര്യങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നതിൽ അമുലിന്റെ ഖ്യാതി പ്രശസ്തമാണ്. പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് സിന്ദൂര്‍ നടപടിയുമെല്ലാം ജാഗരൂകരായാണ് ലോകം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ അമുല്‍ കമ്പനിയുടെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്. അമുല്‍ ടോപ്പിക്കല്‍: ഇന്ത്യപാകിസ്ഥാന് സംഘര്‍ഷം, എന്ന തലക്കെട്ടോടെയാണ് പരസ്യം എക്സിൽ പങ്കുവച്ചത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിച്ച രണ്ട് വനിതാ ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറൈഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം പ്രശസ്തയായ അമുല്‍ പെണ്‍കുട്ടിയും ഉൾപ്പെട്ടതാണ് ഡൂഡിൽ. ‘Send them pakking’. ‘അമുൽ, അഭിമാനിയായ ഇന്ത്യന്‍’ എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. (packing) എന്ന വാക്കിന് പകരം ‘pakking’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന കാര്യമാണ് ഇതിൽ ശ്രദ്ധേയമായത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍…
Read MoreDay: May 9, 2025
ഇന്ത്യ-പാക് സംഘർഷം; പാക് പ്രധാനന്ത്രിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അടക്കമുള്ള ഉന്നതരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഷരീഫിന്റെ വീടിനു സമീപത്ത് ഉഗ്ര സ്ഫോടനമുണ്ടായതിനെത്തുടർന്നാണ് നടപടി. സിയാൽകോട്ടിലും കറാച്ചിയിലും ലാഹോറിലും ഇന്ത്യൻസേന കനത്ത പ്രഹരമാണു നൽകിയത്.ഇതിനിടെ പാക് നഗരമായ പെഷവാറിലും സ്ഫോടനങ്ങളുണ്ടായി. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചു. കര-നാവിക-വ്യോമ സേനകളുടെ സംയുക്ത ആക്രമണമാണു നടക്കുന്നത്.
Read Moreഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയം അല്ലെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നിരുന്നാലും താനും പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് ചെയ്യാൻ കഴിയുന്നത് സംഘർഷം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. ഈ സംഘർഷത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോടും പാക്കിസ്ഥാനുകളോടും ആയുധം താഴെയിടാൻ പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു.-ജെ.ഡി. വാൻസ് പറഞ്ഞു.
Read Moreസണ്ണി ജോസഫ് മാന്യതയുടെ മുഖശ്രീ: അര നൂറ്റാണ്ടിലേറെയായി തന്റെ ഉറ്റ സുഹൃത്താണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്. തൊടുപുഴ ന്യൂമാൻസ് കോളജിൽ കെഎസ്യു പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി തന്റെ ഉറ്റ സുഹൃത്താണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാധ്വാനിയായ മലയോര കർഷകനാണ്. സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreതെളിവ് സഹിതം 23ന് തിയറ്ററുകളിൽ
ജോളിവുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം 23 നു തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൗക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. കാമറ എൽദോ ഐസക്, മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റേതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ,…
Read Moreഹോട്ട് ലുക്കില്‍ തമന്ന: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്ക്കുന്ന താരമായ തമന്ന ഭാട്ടിയ ഫാഷനിലും അപ്പ്ടുഡേറ്റാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം എപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കാറുണ്ട്. ഇപ്പോഴിതാ ഹാൾട്ടർ നെക്ക്ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സ്വർണ്ണ-വജ്ര വളകളും, ആഡംബര വാച്ച്, ഒന്നിലധികം മോതിരങ്ങള്‍, വജ്ര സ്റ്റഡ് കമ്മലുകൾ എന്നിവയാണ് താരം ആക്സസറീസായി ധരിച്ചത്. കറുത്ത ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹീൽസും കൂടിയായപ്പോള്‍ താരത്തിന് ഏഴഴകായി.3,13,412 രൂപ വില വരുന്ന ഈ ബാഗാണ് ഡ്രസിംഗിനൊപ്പമുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.
Read Moreആരും പ്രൊപ്പോസ് ചെയ്തിട്ടില്ല, ചിലപ്പോൾ പേടിയായിരിക്കും: പ്രിയാ വാര്യർ
അഡാർ ലൗ എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോൾ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുൽത്താന എന്ന പ്രിയയുടെ ഡാൻസ് നമ്പറായിരുന്നു ഇതിന് കാരണം. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ഞാൻ സിംഗിളാണ്. എന്റെ ചോയ്സ് കൊണ്ട് സിംഗിൾ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പിൽ വിഷമം വരുമ്പോൾ കരഞ്ഞ് തീർക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോൾ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോൾ പേടിയായിരിക്കും. ആരോടെങ്കിലും താൽപര്യമുണ്ടെങ്കിൽ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക് താൽപര്യമുണ്ടെന്ന്…
Read Moreസൈബർ ആക്രമണ സാധ്യത: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ജാഗ്രതാ നിർദേശം
കൊല്ലം: രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരോട് ജാഗ്രത പാലിക്കാനും തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനും കേന്ദ്ര സർക്കാർ നിർദേശം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിലെ ദുരന്ത നിവാരണ വിഭാഗമാണ് നിർദേശം നൽകിയിട്ടുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഭാരതി എയർ ടെൽ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവർക്കാണ് അടിയന്തിര നിർദേശം കൈമാറിയത്. സൈബർ ആക്രമണ സാധ്യതകൾ ഉള്ളതിനാൽ ഓപ്പറേറ്റർമാർ നെറ്റ് വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഒപ്പം ശൃംഖലകൾ സുരക്ഷിതമാക്കുകയും വേണമെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ട സാഹചര്യത്തിൽ ടെലികോം കമ്പനികൾ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ സുരക്ഷയും തടസമില്ലാത്ത കണക്ടിവിറ്റി തുടർച്ചയും ഉറപ്പാക്കണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും അപ്ഗ്രേഡ് ചെയ്ത പട്ടിക സമാഹരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികോം ഇൻഫ്രാസ്ട്രക്ചറിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ഡിജി സെറ്റുകൾക്ക് ആവശ്യമായ ഡീസൽ…
Read Moreചില തമാശകൾക്ക് വലിയ വില കൊടുക്കേണ്ടി വരും … ഫ്രീസിംഗ് റൂമിനുള്ളിൽ യുവതിയെ സഹപ്രവർത്തകൻ പൂട്ടിയിട്ടു; തമാശയ്ക്ക് ചെയ്തതാണെന്ന് മറുപടി
ചില സമയത്ത് സുഹൃത്തുക്കളുടെ തമാശകൾ വലിയ ആപത്തിലേക്ക് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഫ്രീസിംഗ് സ്റ്റോറേജ് യൂണിറ്റിൽ കയറിയ യുവതിയെ സഹപ്രവർത്തകൻ തമാശയ്ക്ക് പൂട്ടിയിട്ടു. എന്നാൽ അതിനുള്ളിൽ അകപ്പെട്ട യുവതി കതക് തുറക്കാൻ പലതവണ കതകിൽ മുട്ടുകയും തട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. എന്നിട്ടും സഹപ്രവർത്തകൻ കതക് തുറന്നില്ല. ഭയന്നുപോയ യുവതി അവസാനം മാനേജറെ വിളിച്ചിട്ടാണ് ഫ്രീസിംഗ് റൂമിൽ നിന്നും പുറത്ത് വന്നത്. മൈനസ് 18 ഡിഗ്രി ആയിരുന്നു ഫ്രീസർ റൂമിനകത്തെ ടെംപറേച്ചർ. യുവതി അപ്പോൾ തന്നെ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു. ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്നാണ് പോലീസ് എത്തിയപ്പോൾ സഹപ്രവർത്തകൻ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരേ കടുത്ത നടപടി വേണം എന്നാണ് യുവതി ആവശ്യപ്പെടുന്നത്. താൻ ആകെ ഭയന്നുപോയി, ഇപ്പോഴും ഭയത്തിലാണ്. കൈയിൽ മൊബൈൽ ഇല്ലായിരുന്നെങ്കിൽ അതിനകത്ത് കിടന്ന് മരിച്ചേനെ എന്നാണ് യുവതി…
Read Moreഇന്ത്യാ-പാക് സംഘർഷം: സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറന്നു; ഏകോപന ചുമതല ആഭ്യന്തര സെക്രട്ടറിക്ക്
തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടേറിയറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. ആഭ്യന്തര സെക്രട്ടറിയാണ് ഏകോപന ചുമതല നിർവഹിക്കുന്നത്. സംഘർഷ മേഖലയിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനുള്ള ഫോണ്നന്പറുകളും ഫാക്സ് നന്പരുകളും കേരളം പുറത്ത് വിട്ടു. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: [email protected]. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
Read More