ചില സമയത്ത് സുഹൃത്തുക്കളുടെ തമാശകൾ വലിയ ആപത്തിലേക്ക് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഫ്രീസിംഗ് സ്റ്റോറേജ് യൂണിറ്റിൽ കയറിയ യുവതിയെ സഹപ്രവർത്തകൻ തമാശയ്ക്ക് പൂട്ടിയിട്ടു.
എന്നാൽ അതിനുള്ളിൽ അകപ്പെട്ട യുവതി കതക് തുറക്കാൻ പലതവണ കതകിൽ മുട്ടുകയും തട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. എന്നിട്ടും സഹപ്രവർത്തകൻ കതക് തുറന്നില്ല. ഭയന്നുപോയ യുവതി അവസാനം മാനേജറെ വിളിച്ചിട്ടാണ് ഫ്രീസിംഗ് റൂമിൽ നിന്നും പുറത്ത് വന്നത്. മൈനസ് 18 ഡിഗ്രി ആയിരുന്നു ഫ്രീസർ റൂമിനകത്തെ ടെംപറേച്ചർ.
യുവതി അപ്പോൾ തന്നെ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു. ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്നാണ് പോലീസ് എത്തിയപ്പോൾ സഹപ്രവർത്തകൻ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരേ കടുത്ത നടപടി വേണം എന്നാണ് യുവതി ആവശ്യപ്പെടുന്നത്. താൻ ആകെ ഭയന്നുപോയി, ഇപ്പോഴും ഭയത്തിലാണ്. കൈയിൽ മൊബൈൽ ഇല്ലായിരുന്നെങ്കിൽ അതിനകത്ത് കിടന്ന് മരിച്ചേനെ എന്നാണ് യുവതി പറഞ്ഞത്.