കോൽക്കത്ത: അമേരിക്കൻ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ. ശിൽപി സുശാന്ത റേയാണു പ്രതിമ നിർമിച്ചത്. ബംഗാൾ അസൻസോളിലെ റേയുടെ മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. യുഎസിൽ നിന്നെത്തിച്ച വസ്ത്രങ്ങളാണു പ്രതിമയിൽ ഉപയോഗിച്ചത്. ഒന്നര മാസത്തോളം സമയമെടുത്താണ് സുനിതയുടെ മെഴുകുപ്രതിമ തയാറാക്കിയത്. സുശാന്ത റേയുടെ അസൻസോളിലെ മെഴുക് മ്യൂസിയം ഏറെ പ്രശസ്തമാണ്. കോൽക്കത്തയിലെ മദർ വാക്സ് മ്യൂസിയത്തിലും ജയ്പുരിലെ വാക്സ് മ്യൂസിയത്തിലും റേ നിർമിച്ച പ്രതിമകളുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ലതാ മങ്കേഷ്കർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, മമത ബാനർജി തുടങ്ങിയ പ്രമുഖരുടെ മെഴുക് പ്രതിമകൾ അസൻസോളിലെ മെഴുകു മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ നിരവധി ദേശീയ, അന്തർദേശീയ കായിക താരങ്ങളുടെ പ്രതിമകളും ഇവിടെ ഉണ്ട്.
Read MoreDay: June 9, 2025
ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത എട്ടു പേർ പിടിയിൽ; പ്രാദേശിക പഞ്ചായത്ത് വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് കുടുംബം
റാഞ്ചി: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17കാരിയായ ആദിവാസി പെൺകുട്ടിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. സുന്ദർ പഹാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചാണു സംഭവം. പെൺകുട്ടി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണു ദാരുണസംഭവം. വീട്ടിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഒരാൾ പിടികൂടി വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നത്. പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്നു വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നു പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
Read Moreസെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാൻ മെഡിക്കൽ കോളജിൽ വ്യാജ ബോംബ് ഭീഷണി: വിദ്യാർഥിനി പിടിയിൽ
ബംഗളൂരു: കോളജിലേക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാർഥിനി പിടിയിൽ. മംഗളൂരു ഉള്ളാളിലെ മെഡിക്കൽ കോളജിലാണു സംഭവം. ഇതേ കോളജിലെ വിദ്യാർഥിനിയാണു പിടിയിലായത്. സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാനായാണു പെൺകുട്ടി വ്യാജസന്ദേശം അയച്ചത്. കഴിഞ്ഞ നാലിനാണു സംഭവം. രാവിലെ ഒമ്പതോടെ കോളജിലെ ഫോണിലേക്കാണു ഭീഷണി സന്ദേശം എത്തിയത്. പതിനൊന്നു മണിക്കുകളിൽ കോളജിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. മിനിറ്റുകളുടെ ഇടവേളയിൽ അഞ്ച് കോളുകൾ വന്നതോടെ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ഡോഗ് സ്കോഡ് ഉൾപ്പെടെയെത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി പിടിയിലായത്.
Read Moreരാജ്യത്തിനായി ചെയ്യാവുന്നത്ചെയ്തു; ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു ശശി തരൂർ
ന്യൂഡൽഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെനിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു തരൂർ കുറിച്ചു.
Read Moreനിലന്പൂർ ഉപതെരഞ്ഞെടുപ്പ് ; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു; പന്നിക്കെണിയിൽ ആര് വീഴും?
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണവിഷയം അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് അനന്തു എന്ന വിദ്യാർഥി മരിച്ച സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂർ ഉൾപ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു. വിദ്യാർഥിയുടെ മരണം വലിയ ചർച്ചയായതോടെ അപകടത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന് രംഗത്തെത്തിയതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.നിലമ്പൂരില്‍ സംഭവമറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്തു പ്രകടനം നടന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് ഉണ്ടാക്കിയെടുത്ത സംഭവമായിക്കൂടെന്നില്ല ഇതെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതോടെ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. മന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തുവന്നു. അറസ്റ്റിലായ പന്നിക്കെണി സ്ഥാപിച്ചയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ്…
Read Moreഎന്തൊരുചേലാണ് ആ കാഴ്ച… കുഴിയിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നന്ദി ജെസിബിക്ക്..!
റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്. വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്. കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
Read Moreരാജവെമ്പാലയ്ക്കു യുവാവിന്റെ ചുംബനം! മരണക്കളിയെന്നു വിമർശനം
രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും നീളമുള്ളതും കൊടുംവിഷമുള്ളതുമായ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ യുവാവ് മുത്തം കൊടുക്കുന്ന രംഗമാണു വീഡിയോയിലുള്ളത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. “സ്നേക്ക് സൊഹൈൽ’ എന്ന യൂസറാണ് ഭയമുളവാക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തത്. “ഇത് അനുകരിക്കരുത്’ എന്ന ഉപദേശവും യുവാവ് നൽകുന്നുണ്ട്. യുവാവിന്റേത് മരണക്കളിയാണെന്നും വിഡ്ഢിത്തമാണെന്നുമാണു വീഡിയോ കണ്ടവരുടെ പ്രതികരണങ്ങളേറെയും. യുവാവ് പാമ്പുപിടിത്തക്കാരനാണ് എന്നാണു കരുതുന്നത്. കാഴ്ചക്കാരിൽ ഭൂരിഭാഗവും യുവാവിനെ കുറ്റപ്പെടുത്തിയപ്പോൾ ചിലർ ധൈര്യശാലി എന്നും വിശേഷിപ്പിച്ചു. യുവാവ് പാമ്പുകളെ പീഡിപ്പിക്കുകയാണെന്നും അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Read Moreഅയർലൻഡനിലുള്ള ജോലി നഷ്ടപ്പെടുന്ന അവസ്ഥ; പാറക്കുളത്തിൽ വീണ ഐ ഫോണ്‍ വീണ്ടെടുത്തു നൽകി തൊടുപുഴ ഫയർഫോഴ്സ് സംഘം
പാറക്കുളത്തിൽ വീണ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ തൊടുപുഴ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വീണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഉപ്പുതറയ്ക്ക് സമീപം വളകോടായിരുന്നു സംഭവം. അയർലൻഡിൽ ജോലി ചെയ്തിരുന്ന ചപ്പാത്ത് കരിന്തരുവി ആറാം മൈലിൽ താമസിക്കുന്ന ജെഫിൻ അവധിക്കു നാട്ടിലെത്തിയപ്പോൾ ഉപ്പുതറയിലുള്ള കെപിഎം ഫിഷ് ഫാം സന്ദർശിക്കാനെത്തിയതായിരുന്നു. പാറക്കുളത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്പോഴാണ് 1.75 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലെ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതോടെയാണ് ഫോണ്‍ വീണ്ടെടുക്കാൻ ഫയർഫോഴ്സിനെ വിളിച്ചത്. തൊടുപുഴ ഫയർഫോഴ്സിൽനിന്നു സ്കൂബാ ടീമംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ടി.കെ. വിവേക്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവർ സ്ഥലത്തെത്തി. അടിത്തട്ട് കാണാനാകാത്ത ചെളിനിറഞ്ഞ പാറക്കുളത്തിൽ സ്കൂബാ ടീമംഗങ്ങൾ ഒരു മണിക്കൂറോളം സമയം…
Read Moreഇടതുപക്ഷമെന്ന് മേനിനടിക്കുന്നവർ ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമെന്ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന ഒരു സര്‍ക്കാര്‍ അധ്വാനവര്‍ഗമായ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് കേരള മദ്യവിരുദ്ധ മുന്നണി ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്പില് നൂറ്റി ഇരുപത്തിയഞ്ച് ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് ഒരു അന്താരാഷ്ട്ര മാനം കൈവരിച്ചിരിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ്നിന്ന് ആരംഭിച്ച ആശ മാരുടെ രാപകല്‍ സമര യാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. വിവധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍ എം.എ ബിന്ദുവിന് സ്വീകരണം നല്കി. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് സി. കുറ്റിശേരില്‍, അഡ്വ. കെ. സണ്ണിക്കുട്ടി, ചുനക്കര ഹനീഫ, എം.എസ്. ഉണ്ണിത്താന്, കെ. കൃഷ്ണകുമാരി, ആര്. പാര്‍ഥസാരഥി…
Read Moreമകളെ കാണാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ സമ്മതിച്ചില്ല; ഇരട്ടകുട്ടികൾ ജന്മം നൽകി മരണത്തിന കീഴടങ്ങി നിത്യ; വീട്ടുകാരുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്
എടത്വ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി മരിച്ചു. അസ്വാ ഭാവിക മരണത്തില്‍ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനായി നിത്യയെ പ്രവേശിപ്പിച്ചിരുന്നു. 11ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, വൈകിട്ട് മൂന്നോടെ ഹൃദയതകരാര്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, നിത്യയുടെ നിലഗുരുതരമാണെന്ന് ആശുപത്രിക്കാര് അറിയിച്ചിട്ടും കാണാനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനോ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരേ പ്രതഷേധിച്ചു. തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.…
Read More