തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം മറ്റ് ബസുകളിലേക്കും നടപ്പാക്കും. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതേസമയം കെഎസ്ആർടിസിക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദ്യ 100 ദിനം പദ്ധതിയെക്കുറിച്ച് പഠിക്കും പിന്നീട് രണ്ടാം ഘട്ടം നടപ്പാക്കും. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് വരുമാന നഷ്ടത്തിനു കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം…
Read MoreDay: June 8, 2026
സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ ജീവിതം മാറിമറിയുമെന്ന യുവാവിന്റെ കുറിപ്പ് വൈറൽ, ഒരു മാസത്തേക്ക് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?
ഒരു ദിവസം ഫോൺ കൈയിൽ കിട്ടിയില്ലെങ്കിൽ പരിഭ്രാന്തരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അങ്ങനെയുള്ള ഈ കാലത്ത് ഒരാൾ തന്റെ സ്മാർട്ട്ഫോൺ പൂർണമായും ഉപേക്ഷിച്ച്, പഴയ മോഡൽ ‘ഫ്ളിപ്പ് ഫോൺ’ ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു പരീക്ഷണം നടത്തി തന്റെ ജീവിതം തന്നെ മാറിമറിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നഥാൻ കോവി എന്ന യുവാവ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ അനുഭവം നഥാൻ വെളിപ്പെടുത്തിയത്. സ്മാർട്ട്ഫോൺ മാറ്റിവച്ച് ഒരു മാസം പൂർത്തിയാക്കിയ ശേഷമായിരുന്നു നഥാൻ തന്റെ അനുഭവം കുറിച്ചത്. സ്മാർട്ട്ഫോൺ ഇല്ലാത്ത ലോകം നമ്മൾ വിചാരിക്കുന്നതിലും മനോഹരമാണെന്ന് നഥാൻ പറയുന്നു. ‘നമ്മൾ കരുതുന്നതിനും ഭീകരമായാണ് ആളുകൾ സ്മാർട്ട്ഫോണിന് അടിമയായിരിക്കുന്നത്. നിങ്ങളൊരു സാധാരണ ബേസ് മോഡൽ ഫോണിലേക്ക് മാറിയാൽ, ഒരു മുറിയിലിരിക്കുന്നവരിൽ ഫോൺ ഉപയോഗിക്കാത്ത ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് അപ്പോൾ മനസിലാകും. ആദ്യമൊക്കെ സ്മാർട്ട്ഫോൺ ഇല്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആശങ്കപ്പെട്ട പല…
Read Moreഅമ്പതുകാരന്റെ ക്വട്ടേഷൻ ഭാര്യയെ കൊല്ലാൻ; വടിവാളുമായി കാത്തുനിന്ന് യുവാവിനെ കുരുക്കിട്ട് നാട്ടുകാർ; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
ചേർപ്പ്: തൃശൂർ ചേർപ്പിൽ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവാവും സുഹൃത്തും പിടിയിൽ. ചേർപ്പ് തണ്ടാശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഇരുവരും അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് അഗതിമന്ദിരത്തിലെത്തിയത്. ഇയാളുടെ ഭാര്യ നിലവിൽ ഷിബുവിന്റെ വീട്ടിലാണ് താമസം. ഷിബുവിന്റെ നിർദേശപ്രകാരം വിഷ്ണു ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഷിബുവിന്റെ ഭാര്യയെ കൊലപ്പെടുത്താൻ വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട നാട്ടുകാർ സംശയം തോന്നി വിവരം പോലീസിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. ഷിബുവിന്റെ പേരിൽ ഭാര്യ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകൺപോള കടിച്ചെടുത്തു, ചുണ്ടിലും മൂക്കിലും ഗുരുതര പരിക്ക്; തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികന്റെ നിലഗുരുതരം
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികന്റെ നിലഗുരുതരാവസ്ഥയിൽ. പാങ്ങോട് വേട്ടമുക്ക് കട്ടച്ചൽ റോഡിൽ കെആർഡബ്ല്യുഎ 192ൽ ചന്ദ്രനാണ് (69) അതിഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചന്ദ്രന്റെ കണ്ണിലും ചുണ്ടിലും മൂക്കിലുമാണ് കടിയേറ്റത്. കൺപോള പൂർണമായും നായ കടിച്ചെടുത്തിരുന്നു. ഇയാൾക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ വീടിന് മുന്നിലാണ് സംഭവം. പാൽ വാങ്ങാൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതാണ് ചന്ദ്രൻ. ഇതിനിടെ ഇവിടേയ്ക്ക് പാഞ്ഞെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരെക്കൂടി നായ്ക്കൾ ആക്രമിച്ചെങ്കിലും ഇവരുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല.
Read Moreവാക്കു തർക്കത്തിനിടെ യുവാവിനെ ഗ്ലാസ് ഷീറ്റിലേക്ക് തള്ളിയിട്ടു; വയറ്റിൽ ഗ്ലാസ് തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം; നാല് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നരുവാമൂട്ടിൽ പതിനേഴുകാരൻ ശിവസൂര്യയുടെ ദാരുണമരണത്തിൽ നാല് പ്രതികൾ പിടിയിൽ. ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്ത്തികേയന്(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്ശന്(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുൻപ് ടർഫിൽ വെച്ച് പ്രതികളുമായി ശിവസൂര്യയ്ക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. കഴിഞ്ഞ ദിവസം നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ അടുത്തെത്തിയ പ്രതികൾ പഴയ തർക്കത്തെച്ചൊല്ലി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടൽ പ്രതികൾ ശിവസൂര്യയെ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഗ്ലാസ് ഷീറ്റിലേക്ക് ബലമായി തള്ളിയിട്ടു.തകർന്നുപോയ ചില്ലുകൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ തന്നെയാണ് ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.
Read More