ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു. പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്. ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്. കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ,…
Read MoreDay: July 6, 2026
പതിമൂന്നുകാരി പക തീർത്തത് സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി നൽകി; കേസിൽ കൂട്ടുകാരിയുടെ പേരും; കള്ളപ്പരാതിക്ക് പിന്നിലെ കാരണം തേടി പോലീസ്
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക്…
Read Moreലോറി മറിഞ്ഞ് റോഡിൽ വീണ മാമ്പഴങ്ങൾ വാരിക്കൂട്ടി നാട്ടുകാർ; “മനുഷ്യത്വം മരിച്ചു” എന്ന് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ
അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞ ലോറിയിൽ നിന്നും നാട്ടുകാർ കൂട്ടത്തോടെ മാമ്പഴങ്ങൾ കവർച്ച ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. പരിക്കേറ്റ ഡ്രൈവറെ സഹായിക്കുന്നതിന് പകരം കയ്യിൽ കിട്ടിയ സഞ്ചിയിലും സരികളിലും മാമ്പഴങ്ങൾ വാരിക്കൂട്ടാൻ ആളുകൾ മത്സരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പൗരബോധവും സഹതാപവും എവിടെ എത്തിനിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. അപകടസ്ഥലത്ത് മാമ്പഴങ്ങൾ റോഡാകെ ചിതറിക്കിടക്കുന്നതും, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം ചാക്കുകളും ബാഗുകളുമായി ഇവ പെറുക്കിയെടുക്കാൻ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ഇത് കർണാടകയിൽ നടന്ന സംഭവമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, സംഭവത്തിന്റെ കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോറി ഡ്രൈവറുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഘർ കേ കലേഷ്…
Read Moreകാലിത്തീറ്റ വില വീണ്ടും വര്‍ധിപ്പിച്ചു; ക്ഷീരകര്‍ഷകര്‍ ദുരിതത്തിൽ
കോട്ടയം:കാലിത്തീറ്റവില വീണ്ടും വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. കെഎസ് കാലിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ചാക്കിന് 1615രൂപയായി. കെഎസിന്റെ എല്ലാം വിഭാഗം കാലിത്തീറ്റകള്‍ക്കും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു കെഎസ് കാലിത്തീറ്റയാണ്. ഇതിനു പുറമെ സംഘങ്ങള്‍ക്കു മില്‍മ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവും കഴിഞ്ഞ മാസം മുതല്‍ നല്‍കുന്നില്ല. ഏതാനും നാളുകളായി സംഘം മില്‍മയ്ക്കു നല്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപ വീതമാണ് ഇന്‍സെന്റീവ് നല്കികൊണ്ടിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സംഘത്തില്‍ പാല് അളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ദിവസങ്ങള്‍ക്കു മുമ്പു മില്‍മ പാലിനു നാലു രൂപ വര്‍ധിച്ചെങ്കിലും അതില്‍ നിന്നും മൂന്നുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു ഭൂരിഭാഗം കര്‍ഷകര്‍ക്കു ചെറിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കാലിത്തീറ്റയുടെ വില കുതിച്ചുകയറുന്നത്. നിലവില്‍ മില്‍മയില്‍ നിന്നും…
Read Moreകൊച്ചിയിൽ ഓട്ടോയിൽ കറിയ യുവതി കടത്തിക്കൊണ്ടി പോയി പീഡിപ്പിക്കാൻ ശ്രമം; പിടിയിലായ പ്രതി പണ്ടേ പ്രശ്നക്കാരനെന്ന് പോലീസ്
കൊച്ചി: ഓട്ടോയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്‍പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Read Moreകനത്ത മഴയിൽ മുങ്ങി മുംബൈ; വെള്ളപ്പൊക്കത്തിലും വന്ദേ ഭാരതിന്റെ ‘മാസ്സ്’ എൻട്രി, വീഡിയോ തരംഗമാകുന്നു
മുംബൈയിൽ വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് സുഗമമായി മുന്നോട്ട് കുതിക്കുന്നതിന്റെ നാടകീയമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. മുംബൈയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ജൂലൈ 4ന് കാഞ്ചൂർമാർഗിന് സമീപം ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്ന് പറയപ്പെടുന്നു. എക്സിൽ ആണ് ഇത് പങ്കുവെക്കപ്പെട്ടത്. റെയിൽവേ ട്രാക്കിന് മുകളിലൂടെ വെള്ളം കെട്ടിക്കിടക്കുന്ന ഒരു ഭാഗത്തുകൂടി ട്രെയിൻ സ്ഥിരതയോടെ നീങ്ങുന്നത് ഈ വൈറൽ ക്ലിപ്പിൽ കാണാം. ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ ഇരുവശത്തുനിന്നും വൻതോതിൽ വെള്ളം തെറിച്ചുയരുന്നുണ്ടായിരുന്നു. “മുംബൈയിലെ കനത്ത മൺസൂൺ മഴയ്ക്കിടയിൽ, വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് കുതിച്ചുപായുന്ന അതിശയകരമായ വീഡിയോ വൈറലായിരിക്കുന്നു,” ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് ഇതിനെ മൺസൂണിനെ പ്രതിരോധിക്കുന്നതിന്റെ പ്രതീകമായി വിളിച്ചപ്പോൾ, മുംബൈയെ തടയാൻ ഒന്നിനും കഴിയില്ലെന്ന് ഈ വീഡിയോ…
Read More