തിരുവനന്തപുരം: കരകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രൻ(76) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി. രവീന്ദ്രന്റെ ഭാര്യ ലളിത…
Read MoreDay: July 10, 2026
ട്രെയിനിലെ എസി കോച്ചിനെ ഹണിമൂൺ സ്യൂട്ട് ആക്കി; വീഡിയോ വൈറലായതിനുപിന്നാലെ റെയിൽവേയുടെ നടപടി
ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിലെ കാബിൻ ‘ഹണിമൂൺ സ്യൂട്ട്’ പോലെ അലങ്കരിച്ചതിന്റെ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇപ്പോഴിതാ വിഷയത്തിൽ ഇന്ത്യൻ റെയിൽവെ നടപടിയെടുത്തിരിക്കുകയാണ്. 11002 നമ്പർ നന്ദേദ്ഗ്രാം എക്സ്പ്രസിലെ എസി കോച്ചാണ് വൈറലായിരിക്കുന്നത്. പൂക്കളും ബലൂണുകളുമെല്ലാം ഉപയോഗിച്ചാണ് കാബിൻ മനോഹരമായി അലങ്കരിച്ചത്. ചുമരിൽ ‘ഐ ലവ് യൂ’ എന്നും എഴുതിയിട്ടുണ്ടായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, ബന്ധപ്പെട്ട ടിടിഇയെ റെയിൽവേ ഭരണകൂടം സസ്പെൻഡ് ചെയ്തു. ഒരു ദമ്പതികൾ അവരുടെ യാത്ര സവിശേഷമാക്കാൻ ഓൺലൈനിൽ ഒരു സ്വകാര്യ ഡെക്കറേറ്ററെ നിയമിച്ചാണ് ട്രെയിൻ അലങ്കരിച്ചത്. ഈ ഡെക്കറേറ്റർ ട്രെയിനിനുള്ളിൽ കയറി അവരുടെ മുഴുവൻ ക്യാബിനും പൂക്കളാൽഅലങ്കരിച്ചു. സംഭവത്തെതുടർന്ന്, റെയിൽവേ ഭരണകൂടം നടപടി സ്വീകരിക്കുകയായിരുന്നു. ഈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് റെയിൽവേ വിലയിരുത്തി. അശ്രദ്ധ കാണിച്ചതിന് ജീവനക്കാരെ ഉടനടി സസ്പെൻഡ് ചെയ്യുകയും വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. യാത്രക്കാർ…
Read Moreമതം മാറാൻ നിരന്തരം നിർബന്ധിച്ചു; ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ല;ഹരിപ്പാട്ടെ സാവരിയയുടെ മരണത്തിൽ സുഹൃത്ത് സദറുൾ ആനം പിടിയിൽ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (22) മർദനമേറ്റു മരിച്ച സംഭവത്തിൽ സഹപാഠിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ ബസന്ത്–മിനി ദമ്പതികളുടെ മകളായ സാവരിയ, ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരേ ക്ലാസിലും ഹോസ്റ്റലിലും താമസിച്ചിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ ആനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച പുലർച്ചയോടെ നെടുമ്പാശേരിയിൽ മൃതദേഹത്തോടൊപ്പം എത്തിയ ബന്ധു ജനിഷ് കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണ് സംഭവത്തിന് പിന്നിലെ ക്രൂരത പുറത്തുവന്നത്. പ്രതി സദറുൾ ആനം സാവരിയയെ മതം മാറാൻ നിരന്തരം നിർബന്ധിച്ചിരുന്നതായും മറ്റ് വിദ്യാർഥികൾക്ക് ഇത് നേരിട്ട് അറിയാമായിരുന്നു എന്നും ജനിഷ് ആരോപിച്ചു. ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് പെൺകുട്ടിയെ മർദിച്ചതെന്നും, ലാപ്ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചു കൊലപ്പെടുത്തിയതല്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.…
Read More40 വര്‍ഷം മുന്‍പ് മുറ്റത്ത് കിളിര്‍ത്ത തൈ 85കാരന് സമ്മാനിച്ചത് 28 ലക്ഷം രൂപ; ഒരു ചന്ദനമരം ജീവിതം മാറ്റിമറിച്ച വിസ്മയകഥ!
ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് അതിന്റെ ഉടമകൾക്ക് നാശനഷ്ടങ്ങൾ സമ്മാനിക്കുന്ന കഥകളാണ് സാധാരണയായി വാർത്തകളിൽ ഇടം നേടുന്നത്. എന്നാല്‍ ബംഗളൂരു സ്വദേശിയായ 85 കാരന് എന്‍.ജി കേസരിക്ക് ഒരു മരം നല്‍കിയത് നേരെ വിപരീതമായ ഒന്നാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വലിയ സമ്മാനം. അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഏകദേശം 40 വര്‍ഷത്തോളമായി നിന്നിരുന്ന ഒരു ചന്ദനമരം ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണു. എന്നാല്‍ ഈ വീഴ്ച ഒരു നഷ്ടമായി മാറുന്നതിന് പകരം, കേസരിക്ക് നേടിക്കൊടുത്തത് ഏകദേശം 28 ലക്ഷം രൂപയാണ്. ഇതിന് പുറമേ മരം പരിപാലിക്കാന്‍ വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുള്ള സംസ്ഥാന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേസരിയുടെ വീട്ടുമുറ്റത്ത് ഒരു ചന്ദനത്തൈ തനിയെ മുളച്ചുപൊന്തിയതോടെയാണ് ഈ കഥയുടെ തുടക്കം. ഒരു പക്ഷേ…
Read More