കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ അ​ത്യ​പൂ​ർ​വ സം​ഭ​വം; കാ​പ്പ ത​ട​വു​കാ​ര​നാ​യ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി‌​ജ്ഞ ഇ​ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ ന​ട​ക്കും. കാ​പ്പ കേ​സി​ൽ‌ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടാ​ണ് സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. വ​ധ​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യ​ൽ, വീ​ടു​ക​യ​റി വാ​ഹ​നം ത​ക​ർ​ക്ക​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ജ​ന​പ്ര​തി​നി​ധി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ജ​യി​ലി​നു​ള്ളി​ൽ‌​വ​ച്ച് ന​ട​ക്കു​ന്ന​ത്. ഗു​രു​ദേ​വ നാ​മ​ത്തി​ലും ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ലും ന​ട​ത്തി​യ മു​ൻ സ​ത്യ​പ്ര​തി​ജ്ഞ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ട് കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​ഗ​ത​ന് വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നി​ടെ കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് വി​യ്യൂ​ർ ജ​യി​ലി​ലാ​യ​തോ​ടെ ബി​ജെ​പി​യു​ടെ ഭ​ര​ണ​സ​മി​തി പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഭ​ര​ണ​കൂ​ടം രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ കാ​പ്പ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും കൗ​ൺ​സി​ല​റെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നു​മാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന ബി​ജെ​പി​യു​ടെ…

Read More