സീ​ചെം ട്രോ​ഫി; ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ വീ​ഴ്ത്തി കേ​ര​ള​ത്തി​ന്  ജ​യം

പോ​ണ്ടി​ച്ചേ​രി: സീ​നി​യ​ർ വ​നി​ത​ക​ളു​ടെ സീ​ചെം ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ 14 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ത​ങ്ങ​ളു​ടെ കു​തി​പ്പ് തു​ട​ർ​ന്ന​ത്. ബാ​റ്റി​ങ്ങി​ലും ബോ​ളി​ങ്ങി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന​യാ​ണ് വി​ജ​യ​ശി​ൽ​പ്പി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് താ​രം പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

സ്കോ​ർ: കേ​ര​ളം – 137/7, ഹി​മാ​ച​ൽ​പ്ര​ദേ​ശ് – 123/10 .ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ള​ത്തി​ന് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 137 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ടി. ​ഷാ​നി​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും, സി.​എം.​സി. ന​ജ്‌​ല​യു​ടെ​യും (46 റ​ൺ​സ്) കി​ര​ൺ ന​വ്‌​ഗി​രെ​യു​ടെ​യും (20 റ​ൺ​സ്) ബാ​റ്റിം​ഗ് കേ​ര​ള​ത്തി​ന് തു​ണ​യാ​യി.

മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന (19 റ​ൺ​സ്), സ​ജ​ന സ​ജീ​വ​ൻ (17 റ​ൺ​സ്) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നാ​യി ജ്യോ​തി ഥാ​ക്കൂ​ർ, നീ​ന ചൗ​ധ​രി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശ് 123 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ക്യാ​പ്റ്റ​ൻ ശി​വാ​നി സി​ങ് (23 റ​ൺ​സ്), മോ​ണി​ക്ക ദേ​വി (21 റ​ൺ​സ്) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഹി​മാ​ച​ൽ നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. നാ​ല് ഓ​വ​റി​ൽ വെ​റും 13 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ശ ശോ​ഭ​ന​യാ​ണ് ഹി​മാ​ച​ൽ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. നി​യ ന​സ്നീ​ൻ, സ​ജ​ന സ​ജീ​വ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി കേ​ര​ള​ത്തി​ന്റെ വി​ജ​യം ഉ​റ​പ്പാ​ക്കി.

Related posts

Leave a Comment