ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി.രഞ്ജിത് കുമാറിന്റെ നടപടിയിലാണ് മുഖ്യമന്ത്രി സഭയിൽ ഖേദം പ്രകടിപ്പിച്ചത്. കരുണാനിധിയെ കലൈഞ്ജർ എന്ന് പരാമർശിക്കാതെ കരുണാനിധി എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച നടന്ന സഭാ സമ്മേളനത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി ആർ.വി. രഞ്ജിത് കുമാർ സംസാരിക്കവെയാണ് കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ചത്. ഇതോടെ ഡിഎംകെ അംഗങ്ങൾ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഉടൻ ഇടപെട്ട മുഖ്യമന്ത്രി വിജയ് മന്ത്രിയുടെ പരാമർശം അനുചിതമാണെന്നും മന്ത്രിക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി.
Read MoreDay: August 18, 2026
ആരേയും കാണിക്കില്ലെന്ന് പറഞ്ഞതല്ലേ… കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിൽ കണ്ട് ഞെട്ടി ഭാര്യ; ഭർത്താവിനെതിരെ പരാതിയുമായി യുവതി; സംഭവം കൊല്ലത്ത്
കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ ഭർത്താവിനെതിരെ യുവതിയുടെ പരാതി. തനിക്ക് കാണാനെന്ന വ്യാജേനയാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയാണ് പരാതി നൽകിയത്. കൗൺസിലിംഗ് നൽകി ഭർത്താവിനെ തിരുത്താമെന്ന ധാരണയിൽ അദ്ദേഹത്തെയും നാട്ടിലേക്ക് വരുത്തി. തുടർന്ന് രണ്ട് ദിവസം ഇവർ കൗൺസിലിംഗിനായി പോകുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നാലെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ക്രൂരമർദനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreഒന്നാം റാങ്ക് നിലനിർത്താൻ പത്ത് ചോദ്യങ്ങൾ വെട്ടി; പിഎസ്സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ നിർണായക വഴിതിരിവ്. ഒന്നാം റാങ്കുകാരന് അനുകൂലമായി പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ വെട്ടിക്കളഞ്ഞെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നാലെ പിഎസ്സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഇടത് സംഘടനാ നേതാവിനാണ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 11നാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ക്രൈംബ്രാഞ്ച് പിഎസ്സി ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡിൽ പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക രേഖകളും കമ്പ്യൂട്ടർ ഡാറ്റയും പിടിച്ചെടുത്തു. കേസിൽ അടുത്ത ആഴ്ചയോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയിൽ പത്തു ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിയുടെ 10 ചോദ്യങ്ങളിൽ ആറെണ്ണം തെറ്റിപ്പോവുകയും നാല് എണ്ണം എഴുതാതിരിക്കുകയും ചെയ്തിരുന്നു. ഇതോടെ റാങ്ക് നിലനിർത്താൻ ഈ…
Read Moreഅവൾ ഫോണിലൂടെ എല്ലാം കണ്ടു നിർദേശം നൽകി; 13 കാരിയായ കൂട്ടികാരിക്ക് ഐഫോൺ വാങ്ങാൻ കൊലപാതകം; കരുവാറ്റ കൊലക്കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 കാരി ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരും കൊല്ലം സ്വദേശികളാണെന്നും ഇവർ പ്രായപൂർത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു. കരുവാറ്റ മാടപ്പുറയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി ഞായറാഴ്ച രാത്രിയിലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ 13കാരിയെ കാണിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും അവർക്കൊപ്പം പോയിരുന്നു. ഞായറാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കടന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം കൊലപാതകത്തിന് നിർദേശം നൽകിയ ബന്ധുവായ 13കാരി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.…
Read More