മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. ചികിത്സ നേരത്തേ ലഭിച്ചാൽ… സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്.സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും. എന്താണ് സ്ട്രോക്ക്? തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. സാധാരണയായി 55…
Read MoreDay: August 19, 2026
മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു
തൊടുപുഴ: മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍( 23), ഇടവെട്ടി ചീങ്കല്ലേല്‍ ഹര്‍ഷിദ് ജബ്ബാര്‍(33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ്(22) ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായ വെങ്ങല്ലൂര്‍ കണിപറമ്പില്‍ ടി.എസ്.ഷിയാസ് (35) എന്നിവരാണ് പിടിയിലായത്. തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടവെട്ടി ജംഗ്ഷനില്‍ കനാല്‍ പാലം ഭാഗത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നും കാറില്‍ നിന്നുമായി 18.18 ഗ്രാം എംഡിഎംഎയും10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയില്‍ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ടി.എസ്. ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക്…
Read Moreബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യം ദേഹത്ത് വീണതിലെ തർക്കം; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷ് (29) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പോലീസ് ആണ് സോണലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാള്ച പുലർച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്റെ ഗ്ലാസിൽ നിന്നും സോണലിന്റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്,…
Read Moreഓണം – പായസം, ചിപ്സ് -നിയന്ത്രണം വേണോ?
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്. പായസം കുടിക്കാമോ? ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം…
Read Moreഗോൾവേട്ട നടത്തി ബയേൺ മ്യൂണിക്ക്: സൗഹൃദ മത്സരത്തിൽ ഹൈഡൻഹെയ്മിന് തോൽവി
ബെര്ഡലിൻ:സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഹൈഡൻഹെയ്മിനെതിരെ ബയേൺ മ്യൂണിക്കിന് ഗംഭീര വിജയം. എതിരില്ലാത്ത രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബയേൺ എതിരാളികളെ കീഴടക്കുകയായിരുന്നു. ഫെലിപ്പ് ഷാവെസ്, അരിജോൺ ഇബ്രാഹിമോവിച്ച്, ലൂയിസ് ഡയസ്, നതാനിയേൽ ബ്രൗൺ എന്നിവരാണ് ബയേണിനായി ഗോൾ വല കുലുക്കിയത്. മറുഭാഗത്ത് ജൂലിയൻ നിയേഹുയേസ്, യാനിക്ക് വാഗ്നർ എന്നിവരാണ് ഹൈഡൻഹെയ്മിനായി സ്കോർ ചെയ്തത്.
Read Moreകരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം; കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ; പോലീസ് നായ ഓടിനിന്നത് മക്കളുടെ വീടുകളിൽ
ഹരിപ്പാട്: കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ അവലംബിച്ചതാണ് കേസിൽ പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറി. കൈകാലുകൾ ബന്ധിച്ചതിനു പുറമേ കൈയും തുടയും തമ്മിലും കൂട്ടിക്കെട്ടിയിരുന്നു. ശിവൻകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരവും അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലെ കമ്പിവലയിലൂടെ കൈയിട്ട് സാക്ഷ മാറ്റാമെന്ന കാര്യവും മുൻകൂട്ടി അറിഞ്ഞവരാണു സംഭവത്തിന് പിന്നിലെന്നാണു സൂചന. കൃത്യം നിർവഹിച്ച ശേഷം അതേരീതിയിൽ തന്നെ വാതിൽ പുറത്തുനിന്നു സാക്ഷയിട്ട് രക്ഷപ്പെട്ടതും ആസൂത്രണത്തിന്റെ തെളിവായി പോലീസ് കാണുന്നു. ശിവൻകുട്ടി താമസിക്കുന്ന വാടകവീടിനു തൊട്ടടുത്താണ് മക്കൾക്കായി രണ്ടു വീടുകളുടെ നിർമാണം നടക്കുന്നത്. ഒരു വീടിന്റെ തേപ്പുപണിയും മറ്റൊന്നിന്റെ ഫൗണ്ടേഷൻ നിർമാണവുമാണ് നടക്കുന്നത്. ഇവിടെയുള്ള തൊഴിലാളികളുമായി ശിവൻകുട്ടി ദിവസവും സമ്പർക്കം പുലർത്തിയിരുന്നു. ഇതാണോ നായ അങ്ങോട്ടേക്ക് ഓടാൻ കാരണമെന്നും അക്രമികൾ…
Read More‘ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല, ഹോർമുസ് തുറന്നുകിടക്കുന്നു, മൈനുകൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്’: ട്രംപ്
വാഷിംഗ്ടൺ ഡി.സി: ഇറാനുമായി യാതൊരുവിധ ചർച്ചകളും ആശയവിനിമയങ്ങളും നടക്കുന്നുണ്ടെന്ന വാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഹോർമുസ് കടലിടതുക്ക് നിലവിൽ തുറന്നുകിടക്കുകയാണെന്നും, അവിടെ സ്ഥാപിച്ചിരുന്ന മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന നിലപാടിലാണ് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ. ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കർശന വ്യവസ്ഥകൾ അംഗീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും, ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. മറുവശത്ത്, കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച ഇടക്കാല കരാറിലെ വ്യവസ്ഥകൾ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നാണ് ഇറാൻറെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കും എണ്ണ കയറ്റുമതിക്കും മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച വിദേശ ആസ്തികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ…
Read Moreലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ അടിച്ച് തകർത്തു; അറസ്റ്റിലായ പ്രതിയെ വീട്ടുകാർക്കൊപ്പം വിട്ട് പോലീസ്
തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്ടോപ് സര്‍വീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തില്ല.
Read Moreലഹരിക്ക് അടിമയായ മകൻ അമ്മയെ തലയ്ക്കടിച്ചുകൊന്നു; ഒറ്റയ്ക്ക് കഴിയുന്ന മകനെ കാണാൻ എത്തിയതായിരുന്നു റേച്ചൽ; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട മകൻ ലിജോയെ തൊടുപുഴ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ പിന്നാമ്പുറത്ത് തല പൊട്ടി ചോര വാർന്നൊലിക്കുന്ന നിലയിലാണ് റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരന്തവിവരം അറിഞ്ഞ ഉടൻ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി ലിജോ കടുത്ത ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാരും പോലീസും വ്യക്തമാക്കി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉന്നത് പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കസ്റ്റഡിയിലുള്ള ലിജോയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Read Moreസൈലന്റ്വാലിയുടെ മടിത്തട്ടിൽനിന്ന് സസ്യലോകത്തേക്ക് പുതിയൊരു അതിഥി കൂടി: ശാസ്ത്രലോകത്തിന് പുതിയ കണ്ടെത്തൽ
കൊച്ചി: സൈലന്റ്വാലി വനത്തിലെ കുന്തിപ്പുഴയിൽനിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ചേനയും ചേമ്പുമൊക്കെ ഉൾപ്പെടുന്ന ‘അരീസി’ കുടുംബത്തിലുൾപ്പെടുന്നതാണ് പുതിയ സസ്യം. തേവര സേക്രഡ്ഹാർട്ട് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന റിട്ട. പ്രഫസർ ഡോ. വി.ജെ. ഡൊമിനിക്ക് നൽകിയിട്ടുള്ള ശാസ്ത്രസംഭാവനകളും പരിസ്ഥിതിസംരക്ഷണ മാതൃകകളും പരിഗണിച്ച് ആദരസൂചകമായി ലാഗനാന്ദ്ര ഡോമിനിസി എന്ന ശാസ്ത്രനാമം സസ്യത്തിനു നൽകി. ഇതുകൂടാതെ കിണർവാഴ, കരിമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസിൽപ്പെടുന്ന ഒന്പതിനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ എല്ലാംതന്നെ ഔഷധഗുണമുള്ളവയും അലങ്കാരസസ്യമായി ഉപയോഗിക്കാൻ കഴിയുന്നവയുമാണ്. പൂങ്കുലയുടെ അഗ്രഭാഗത്തു നീളമുള്ള വാലില്ല എന്നതും കോണാകൃതിയിലുള്ള ഗന്ധവാഹിനികളും ഈ പുതിയ സസ്യത്തെ മറ്റിനങ്ങളിൽനിന്നു വേറിട്ടതാക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, കൽപ്പറ്റയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ. സ്പീഷിസ് എന്ന അന്താരാഷ്ട്ര…
Read More