പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവിനെ (27) യാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരിട്ടിയില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26),പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍(38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണസംഘം പിടികൂടിയിരുന്നു. നേരത്തെ അറസ്റ്റിലായ അശ്വന്തിനെ തെളിവെടുപ്പിനായി മൂന്നുദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുമായി അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി.സ്വര്ണംപൊട്ടിക്കലിനായി സംഘം ഗുഢാലോചന നടത്തിയ ലോഡ്ജിലും മറ്റുമായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയില്‍നിന്ന് ലഭിച്ച…
Read MoreDay: August 19, 2026
കേരളത്തിലുടനീളമായി 50ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു: എടവനക്കാട് സ്വദേശിക്കും മൂന്ന് ലക്ഷം നഷ്ടമായി; യുവാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
വൈപ്പിന്‍: പോര്‍ച്ചുഗല്‍ വിസ തട്ടിപ്പില്‍ എടവനക്കാട് സ്വദേശിയായ യുവാവിനും മൂന്ന് ലക്ഷം നഷ്ടമായി. ഞാറക്കല്‍ പോലിസില്‍ നല്കിയ പരാതിയില്‍ ചെറായി പ്ലാക്കല്‍ നീതു പ്രസാദ്, കൊല്ലം മുണ്ടക്കല്‍ റോബിന് എന്ന് വിളിക്കുന്ന ബെന്‍സണ്‍ ബോയ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു. 2023 നവംബര്‍ 10 മുതല്‍ 19 വരെയുള്ള തിയതികളില്‍ പല ദിവസങ്ങളിലായി നീതുവും ബെന്‍സനും പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കാണ് യുവാവ് പണം അയച്ചത്. എന്നാല്‍ നാളിതുവരെയായി ജോലിയോ നല്കിയ പണമോ തിരികെ നല്‍കാതെ വന്നതോടെയാണ് പൊലിസില്‍ പരാതിപ്പെട്ടത്. കേരളത്തിലുടനീളമായി 50ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതികള്‍ കോടികള്‍ കബളിപ്പിച്ചതായാണ് വിവരം. പറവൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലായി നിരവധി കേസുകളും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ട് എത്തിയ അമ്പതോളം ആളുകള്‍ ഇക്കഴിഞ്ഞ ജൂലൈ 16ന് നീതുവിന്റെ ചെറായി തിരുമനാംകുന്നിലുള്ള വീട് വളഞ്ഞിരുന്നു. ഇതിനിടെ കബളിപ്പിക്കപ്പെട്ടവര്‍ സംഘടിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ…
Read Moreകുതിച്ചെത്താൻ എംക്യു9 ബി ഡ്രോണുകൾ: അമേരിക്കയുമായി 1,943 കോടി രൂപയുടെ കരാർ
ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി രണ്ട് എംക്യു9 ബി സമുദ്രനിരീക്ഷണ ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ ആറ്റോമിക്സിൽനിന്ന് വാടകയ്ക്കെടുക്കാൻ ധാരണയിലെത്തി. 1,943 കോടി രൂപ ചെലവഴിച്ച് 30 മാസത്തേക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഈ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. അത്യാധുനിക സെൻസറുകളും സാങ്കേതികവിദ്യകളും അടങ്ങിയ ഈ ഡ്രോണുകൾക്ക് 40,000 അടിയിലധികം ഉയരത്തിൽ തുടർച്ചയായി 30 മണിക്കൂറിലധികം പറന്നു നിരീക്ഷണം നടത്താനും വിവരശേഖരണം തത്സമയം ലഭ്യമാക്കാനും സാധിക്കും. സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾക്കുപുറമെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കുന്ന ദൗത്യങ്ങൾക്കായും ഇവ ഉപയോഗിക്കാം. ഏകദേശം 25,000 കോടി രൂപയോളം ചെലവിൽ 31 എംക്യു9ബി ഡ്രോണുകൾ വാങ്ങാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ച കരാറിനു പുറമെയാണ് ഇപ്പോഴത്തെ താത്കാലിക കരാർ. കരാർ പൂർണമാകുന്നതുവരെ സമുദ്ര അതിർത്തികളിലെ സുരക്ഷ ഉറപ്പാക്കുകയാണ് താത്കാലിക കരാറുകൊണ്ട് ലക്ഷ്യമിടുന്നത്. സ്വന്തം ലേഖകൻ
Read Moreആനക്കൂട്ടത്തിന്റെ ആക്രമണം: അധ്യാപകർ സഞ്ചരിച്ച വാഹനം തകർത്തു; ദേശീയപാതയിൽ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു, വീഡിയോ വൈറൽ
ഉത്തരാഖണ്ഡിലെ കോട്ദ്വാറിന് സമീപം ദേശീയപാതയിൽ കാട്ടാനക്കൂട്ടമിറങ്ങി വാഹനങ്ങൾ ആക്രമിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവം നടക്കുമ്പോൾ സ്കൂൾ അധ്യാപകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ആനക്കൂട്ടം ക്രൂരമായി തകർത്തു. ലാൻസ്ഡൗൺ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പിഡബ്ല്യുഡി സ്റ്റോറിന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആനകളുടെ പെട്ടെന്നുള്ള കടന്നുവരവിൽ പരിഭ്രാന്തരായ അധ്യാപകർ വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വാഹനം പൂർണമായി തകരുകയും, അകത്തുണ്ടായിരുന്ന സാമഗ്രികളും അധ്യാപകരുടെ പേഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാത 534ൽ രാവിലെ 5:00 മുതൽ 7:30 വരെ രണ്ടര മണിക്കൂറോളമാണ് ആനക്കൂട്ടം കാരണം ഗതാഗതം തടസ്സപ്പെട്ടത്. അധ്യാപകരുടെ വാഹനം കൂടാതെ റോഡിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങൾക്കും ആനകളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. റോഡിന് ഇരുവശത്തും വാഹനങ്ങൾ നിരന്നുനിന്ന് വഴി തടസ്സപ്പെട്ടതാണ് ആനക്കൂട്ടം പ്രകോപിതരാകാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീപത്തെ…
Read Moreനെയ്യാറ്റിന്‍കരയില്‍ വൻ രാസലഹരിവേട്ട; അമ്മയും മകനും സുഹൃത്തുക്കളും അറസ്റ്റിൽ
തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിവന്ന നാലംഗസംഘത്തെ തിരുവനന്തപുരം എക്സൈസ് സംഘം പിടികൂടി. ഈഞ്ചക്കല്‍ സ്വദേശി കിരണ്‍ (33), കിരണിന്റെ സുഹൃത്തുക്കളായ അക്ഷയ് (27), സന്ധ്യ (18) കിരണിന്റെ അമ്മ ബീന (50) എന്നിവരെയാണ് 125 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ബാലരാമപുരം ആറാലൂംമൂട് മാര്‍ക്കറ്റിനു സമീപം വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. തിരുപ്പൂരില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങി തിരുവനന്തപുരത്തെത്തിച്ച് തവണ വ്യവസ്ഥയില്‍ വില്‍പ്പന നടത്തുന്നതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കടത്തലും വില്‍പ്പനയും നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. കിരണിന്റെ ആദ്യഭാര്യയിലുള്ള മൂന്ന് വയസുള്ള കുഞ്ഞിനെയും കൂട്ടിയാണ് തിരുപ്പൂര്‍ ഉള്‍പ്പെടെ പോയി തുണിത്തരങ്ങള്‍ വാങ്ങി വരവെ മയക്കുമരുന്ന് കടത്തലും നടത്തിയിരുന്നത്. കുഞ്ഞിനെ കാട്ടി തെറ്റിദ്ധരിപ്പിച്ചായിരുന്നു ലഹരികടത്തല്. കിരണിന്റെ പേരില്‍ ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് കേസ് നിലവിലുണ്ടെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങി വരുന്നതിന്റെ…
Read Moreതകർന്നടിഞ്ഞ് ഇറാന്റെ സമ്പദ്വ്യവസ്ഥ; പ്രക്ഷോഭ ഭീതിയിൽ ഭരണകൂടം
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ ആഭ്യന്തര നില പരിതാപകരമാക്കിയിരിക്കുകയാണെന്നു റിപ്പോർട്ട്. മേഖലയിൽ യുഎസ് നാവിക ഉപരോധം ശക്തമാക്കിയതോടെ കടൽമാർഗമുള്ള അവശ്യസാധന ഇറക്കുമതി തടസപ്പെട്ടു. പാലങ്ങളും റോഡുകളും വ്യോമാക്രമണത്തിൽ തകർന്നതോടെ കരമാർഗമുള്ള ഗതാഗതച്ചെലവും കുതിച്ചുയർന്നു. രാജ്യത്തു നിലവിൽ പ്രതിദിനം 70 ലക്ഷം ലിറ്ററിന്റെ ഇന്ധനക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇറാൻ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കനുസരിച്ച് രാജ്യത്തെ സ്ഥിതി രൂക്ഷമാണ്. ജൂലൈയിലെ വാർഷിക പണപ്പെരുപ്പം 66 ശതമാനമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്റെ വർധനവുണ്ടായി. കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ജനങ്ങളുടെ വാങ്ങൽ ശേഷി തകർന്നു. വാടകനിരക്ക് 31 ശതമാനവും ടെഹ്റാനിൽ ഭവനവില 50 ശതമാനവും വർധിച്ചു. പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ദാരിദ്ര്യം വ്യാപകമായി. യുവാക്കളും വിദ്യാർഥികളും പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുകയാണെന്നു നിരീക്ഷകർ പറയുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക തകർച്ച ജനകീയ…
Read Moreതലയോലപ്പറമ്പ് ബസ് സ്റ്റാന്റിന് മുന്നിൽ അപകടക്കുഴി; വാഴ നട്ട് പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികളും നാട്ടുകാരും
തലയോലപ്പറമ്പ്: ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വൻകുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെ സ്റ്റാൻഡിൽനിന്ന് പുറത്തേക്കെടുത്ത ബസ് കുഴിയിലേയ്ക്കിറങ്ങുന്നതിനിടയിൽ ബസിലേക്ക് കയറിയ വീട്ടമ്മ പിടിവിട്ട് താഴെ വീണിരുന്നു. ആ സമയം മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഇന്നലെ സ്റ്റാൻഡിലേയ്ക്ക് വന്ന ബസ് കുഴിയിൽ ചാടിയതിനെത്തുടർന്ന് നിന്നു പോയത് പ്രധാന നിരത്തിൽ ഏതാനും മിനിട്ട് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. തലയോലപ്പറമ്പിലെ ബസ് സ്റ്റാൻഡും അനുബന്ധിച്ചുള്ള വ്യാപാര സമുച്ചയവും സ്വകാര്യ സ്ഥാപനം ബിഒടി വ്യവസ്ഥയിൽ നിർമിച്ചതിനാൽ ബസ് സ്റ്റാൻഡിൽനിന്നും വ്യാപാര സമുച്ചയത്തിൽനിന്നുമുള്ള ഫീസ് പിരിവും മുറിവാടകയുമൊക്കെ സ്വകാര്യ സ്ഥാപനമാണ് ഈടാക്കുന്നത്. ദിനംപ്രതി 75 ഓളം സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറുന്നുണ്ട്. ഈ ബസുകളിൽ നിന്നുതന്നെ ഫീസിനത്തിൽ…
Read Moreപാലായിൽ മായ… എൽഡിഎഫ് പിന്തുണയിൽ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ
കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.
Read Moreഓണസദ്യ പോഷകസമ്പന്നം- 2
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്. പച്ചടി പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന് എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ ‘സി’, ‘ഇ’, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. സാമ്പാര്‍ സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ…
Read Moreഓണസദ്യ പോഷകസമ്പന്നം- 1
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചോറ് ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ് ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍…
Read More