ഇടുക്കി: കാൽ വഴുതി 800 അടി താഴ്ചയിലേക്ക് വീണ ഡോക്ടർക്ക് രക്ഷകരായി പീരുമേട് അഗ്നിരക്ഷാസേന. വാഗമണ്ണിലെ നാച്വറൽ ഇൻഫിനിറ്റി പൂളിലേക്കാണ് യുപി സ്വദേശി സുഖിയ ജയിൻ വീണത്. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും ഡോക്ടറുടെ പരിക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും സംഘം ശ്രമം തുടർന്നു. ഒടുവിൽ 800 അടി താഴ്ചയിൽനിന്ന് ഡോക്ടറെ സുരക്ഷിതമായി കരയിലെത്തിച്ചു. തുടർന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം ഡോക്ടറെ എടുത്തുകൊണ്ട് വന്ന് ആംബുലൻസിൽ കയറ്റി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
Read MoreDay: October 20, 2026
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ ഇട്ടു, ചോദ്യം ചെയ്ത മകനെ തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു, കൈകളിൽ 30 ഓളം സ്റ്റേപ്ലർ പിൻ അടിച്ചു കയറ്റി: പ്രതി പിടിയിൽ
തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ് ഇട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞ് ഗുരുതരപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് (22) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കെതിരെ ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ് ഇട്ടു. ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റേപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് പൊലിസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More‘ഞാൻ ഒന്നും കണ്ടില്ല, മൊഴി നൽകിയത് മന്ത്രി പറഞ്ഞപ്രകാരം’; ഗൺമാൻ അഭിലാഷ് മൊഴി മാറ്റി; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജിന് തിരിച്ചടി
കണ്ണൂർ: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽവച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി നൽകിയത് അന്ന് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്ന് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലിസിന് മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിൽ അഭിലാഷിന്റെ മൊഴി നിർണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തത്. എന്നാൽ ഇപ്പോൾ മൊഴി തിരുത്തിയ സാഹചര്യത്തിൽ അഭിലാഷിനെതിരെ നടപടി ശിപാർശ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ്…
Read More